പൗരത്വ ഭേദഗതി ബിൽ: തിരുത്തലുകളുമായി സർക്കാർ
ന്യൂ ഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നും പാലായനം ചെയ്തെത്തുന മുസ്‌ലിമേതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകുന്ന പൗരത്വ ഭേദഗതി ബില്ലിൽ നിന്നും കേന്ദ്രസർക്കാർ തിരുത്തലുകൾക്കൊരുങ്ങുന്നു. ശൈത്യകാല സമ്മേളനത്തിലാണ് സർക്കാർ ഈ ബില്ല് അവതരിപ്പിക്കാനിരിക്കുന്നത്. പൗരത്വ ബില്‍ ഏറ്റവുമധികം ബാധിക്കുന്ന വടക്കു കിഴക്കന്‍ മേഖലയെ ഒഴിവാക്കാനാണ് നീക്കം. ഇതോടെ മുസ്‍ലിംകള്‍ അല്ലാത്ത എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൌരത്വം നല്‍കാനുള്ള നീക്കത്തില്‍ നിന്നാണ് കേന്ദ്രം ഭാഗികമായി പിന്‍മാറുന്നത്. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്‍ലിംകള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്യം നല്‍കുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പൊരത്വ ബില്‍ നീക്കങ്ങള്‍. അസ്സം അടക്കമുള്ള ബംഗ്ലാദേശിന് സമീപമുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരം അഭയാര്‍ത്ഥികള്‍ ഏറെയുള്ളത്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്നത്. ഓൾ അസം സ്റ്റുഡൻസ് യൂണിയന്‍, അസം ഗണ പരിഷത്ത്, യു.ഡി.എഫ് തുടങ്ങിയവര്‍ സമരം ശക്തമാക്കിയിരുന്നു. ബി.ജെ.പി സഖ്യ കക്ഷികളും ഇക്കാര്യത്തില്‍ എതിരഭിപ്രായം അറിയിക്കുകയും പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബില്ലില്‍ നിന്നും ഒഴിവാക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ നേതാക്കള്‍ തുടങ്ങിയവരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ച നടത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter