Not In My Name കൊലവിളികള്‍ക്കെതിരെ ആളിപ്പടര്‍ന്ന പ്രതിഷേധം

മുസ്‌ലിം ദലിത് കൂട്ടക്കൊലകള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധമാണ് നോട്ട് ഇന്‍ മൈ നെയിം കാമ്പയിന്‍. കനത്ത മഴയുളള മെട്രോപൊളിററന്‍ സിറ്റികളില്‍ ബുധനാഴ്ച ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ ഇതിനുവേണ്ടി അണി ചേര്‍ന്നത്. മുസ്‌ലിം ദലിത് ലക്ഷ്യം വെച്ചുള്ള കൂട്ടക്കൊലകളെയും അക്രമങ്ങളെയും ചോദ്യം ചെയ്യുകയും വിഷയങ്ങള്‍ പുറത്തുകൊണ്ടുവന്ന് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതായിരുന്നു ഈ കൂട്ടായ്മ. മൗനം വെടിയൂ, ഇസ്‌ലാമോഫോബിയക്ക് ഇവിടെ സ്ഥാനമില്ല, രക്തം ചിന്തുന്നത് വെറുക്കൂ തുടങ്ങിയ പ്ലക്കാര്‍ഡുകളാണ് പ്രതിഷേധക്കാര്‍ കയ്യിലേന്തിയിരുന്നത്. ജാതി മത ഭേദമന്യേ എല്ലാ പൗരന്മാരും ഈ പ്രതിഷേധക്കൊടുങ്കാറ്റില്‍ ഒന്നിച്ചിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. 

കൂട്ടായ്മ ഉയര്‍ത്തിപ്പിടിച്ച നോട്ട് ഇന്‍ മൈ നെയിം (എന്റെ പേരിലല്ല) എന്ന പ്രമേയം ഏറെ ശ്രദ്ധേയമാണ്.  ദേശത്തിന്റെയും ഹിന്ദുക്കളുടെയും പൊതുജനത്തിന്റെയും പേരിലെന്നപ്രചരണത്തിലൂടെ വര്‍ഗീയ ഫാഷിസ്റ്റുകള്‍ ഒറ്റക്കായോ സംഘടിതമായോ നടത്തുന്ന അക്രമത്തിനും കൂട്ടക്കൊലക്കുമെതിരെ ജാതി മത ഭേദമന്യേ എല്ലാവരും തെരുവിലിറങ്ങിയത് വലിയ സന്ദേശമാണ് നല്‍കുന്നത്.

ഡല്‍ഹിയില്‍ പ്രകടനം നടന്ന പോലെ അലഹബാദ്, ബാംഗ്ലൂര്‍, ചാണ്ഡീഗഡ്, ചെന്നൈ, ജെയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലക്‌നോ, മുംബൈ,പട്‌ന, തിരുവനന്തപുരം എന്നിവടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

ദേശീയ തലസ്ഥാനത്ത് ജന്ദര്‍മന്ദറില്‍ 3000 ഓളം വരുന്ന ജനക്കൂട്ടമാണ് വൈകീട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ പെരുന്നാളിന് വസ്ത്രം വാങ്ങാനിറിങ്ങി, കാപാലികര്‍ ട്രൈനില്‍ വെച്ച് ജൂണ്‍ 22 ന് കൊലപ്പെടുത്തിയ പതിനാറു വയസ്സുകാരനായ ജുനൈദിന്റെ കുടംബക്കാരും പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു. ഒരു കൂട്ടം വര്‍ഗീയ വാദികള്‍ ബീഫ് കഴിക്കുന്നവര്‍ എന്ന് ആരോപിച്ചാണ് ജുനദൈിനെയും സഹോദരന്മാരെയും അക്രമിച്ചത്. ബുധന്‍ രാത്രി നൂറുകണക്കന് ആളുകല്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ ഗിര്‍ദി ജില്ലയില്‍ മറ്റൊരു മുസ്‌ലിമിനെ തല്ലിക്കൊന്നിരുന്നു. 

പശുഭീകരതയില്‍ പൊലിഞ്ഞ ജീവന്റെ കണക്കുകള്‍ മോദി സര്‍ക്കാറിന്റെ കാലത്ത് ദൈനംദിനം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. സര്‍വെ കണക്കുപ്രകാരം പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്‌ലിംകളാണ്, അഥവാ 28 പേരുടെ ജീവനുകള്‍.

ഡല്‍ഹിയിലെ പ്രകടനത്തില്‍ എല്ലാവിധ ആളുകളും സംബന്ധിച്ചിരുന്നു. സാധാരണ ജനങ്ങളോടൊപ്പം ആംആദമി, സി.പിഎം, സിപിഐ, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളുമുണ്ടായിരുന്നു. കൂടാതെ, ഡല്‍ഹിയിലെ അറിയപ്പെട്ട എഴുത്തുകാരും കലാകാരന്മാരും പ്രതിഷേധത്തില്‍ അണിനിരന്നു. ഈ അനീതിയോട് നിസ്സംഗത കാണിക്കുന്നതിനെതിരെ യുവത്വത്തിന്റെ ശക്തമായ ചെറുത്തുനില്‍പ്പും ഫാസിസത്തോടുള്ള പോരാട്ടവുമായിരുന്നു ഈ ബഹുജന മുന്നേറ്റം.

ഗായകരായ റബ്ബി ഷെര്‍ഗില്‍, ചിന്ന ദുആ, ഡാന്‍സര്‍ മായ റവൂ തുടങ്ങിയവരും ഐക്യദാര്‍ഢ്യവുമായി പ്രതിരോധ നിരയിലുണ്ടായിരുന്നു.
ജുനൈദിന്റെ കൊലപാതകത്തോടനുബന്ധിച്ച് സിനിമ നിര്‍മ്മാതാവ് സാബ ദവാന്റെ ഫൈസ്ബുക്ക് പോസ്റ്റിന് ശേഷമാണ്  നോട് ഇന്‍ മൈ നെയിം കാമ്പയിന്‍ ആരംഭിക്കുന്നത്. നമ്മെ ക്രൂരമായി ആക്രമിക്കുയാണ്, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, അധികാര കേന്ദ്രങ്ങളില്‍ ബധിരത ബാധിച്ച് മൂകരായിരിക്കുയാണ് ബന്ധപ്പെട്ടവര്‍ തുടങ്ങിയവയാണ് ഇവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്.

ഓക്‌സിജന്‍ ട്യൂബ് ഏന്തിയാണ് ഗിരീഷ് കര്‍ണാട് ബാംഗ്ലൂര്‍ പ്രകടനത്തില്‍ പങ്കെടുത്തത്. രാമചന്ദ്ര ഗുഹയും കൂട്ടത്തിലുണ്ടാരുന്നു. മുംബൈയില്‍ ജനങ്ങള്‍ മഴയെ ധൈര്യമായി ചെറുത്തു നിന്നായിരുന്നു പ്രകടനം. നടന്മാരായ ശബാന അസ്മി, നന്ദിത ദാസ്, കല്‍കി കോച്ചലിന്‍, കൊണ്‍ങ്കണ സെന്‍ ഷര്‍മ, രജാത് കപൂര്‍, രണ്‍വീര്‍ ഷൂരി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആര്‍പിത ചാറ്റര്‍ജി തുടങ്ങിയവര്‍ സുബ്രന്‍ ബാന്ദ്രയില്‍ കാര്‍ട്ടര്‍ റോഡിലെ പ്രതിരോധത്തില്‍ സാധാരണക്കാര്‍ക്കൊപ്പം പങ്ക ചേര്‍ന്നിരുന്നു.

'ഇതൊന്നും ഒറ്റപ്പെട്ടസംഭവങ്ങളല്ല, പശുവിന് വേണ്ടി കൂട്ടക്കൊല നടത്തുന്നവര്‍ക്ക് പ്രത്യേക നിയമം നമ്മുടെ രാജ്യത്ത് കൊണ്ടുവരേണ്ടതുണ്ട്'. പ്രതിഷേധത്തിനിടെ അസ്മി പറഞ്ഞു. കൊല്‍ക്കത്തയില്‍ സിനിമ നിര്‍മ്മാതാവ് അപര്‍ണ സെന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഒരു മതകീയ സമൂഹത്തെയും അക്രമിക്കുന്നത് നാം അംഗീകരിക്കുന്നില്ലെന്ന് സമരത്തിനിടെ അദ്ദേഹം പറഞ്ഞു.

നാടുനീളെ നടന്ന പ്രതിഷേധ സംഗമങ്ങളുടെ പശ്ചാത്തലത്തില്‍ നോട്ട് ഇന്‍ മൈ നെയിം കേവലം ഒരു പ്രതിരോധം മാത്രമല്ല, ശക്തമായൊരു ചെറുത്തുനില്‍പ്പു കൂടിയാണ്. ഗാന്ധിയുടെ ഇന്ത്യയില്‍ മനുഷ്യസ്‌നേഹം കളിയാടണം. മോദി വന്നതോടെയാണ് ഇവിടെ കബന്ധങ്ങളുടെ ഗന്ധം പരന്നുതുടങ്ങിയത്. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter