അല്‍ ഇദ്‌രീസി : ലോക ഭുപടം വരച്ച ആദ്യ ഭൂമിശാസ്ത്ര പ്രതിഭ

ലോകത്തെ മികച്ച ഭൂമ ശാസ്ത്രജ്ഞരിലൊരാളായാണ് അല്‍ ഇദ്‌രീസി അറിയപ്പെടന്നത്. 70ലധികം പ്രദേശങ്ങളുടെ മാപ്പുകള്‍ ഉള്‍പ്പെടുത്തി ഭൂമിയെ ഏറെക്കുറെ വ്യക്തമായ രീതിയില്‍ പരിചയപ്പെടുത്തുന്ന അറ്റ്‌ലസ്, ഭൂമി ശാസ്ത്രത്തില്‍ മികച്ചൊരു ഗ്രന്ഥം, ഭൂമിയെ അടയാളപ്പെടുത്തിയ വെള്ളിയില്‍ തീര്‍ത്ത ഡിസ്‌ക് എന്നിവ അദ്ദേഹത്തിന്റെ ശാസ്ത്ര സംഭാവനകളില്‍ പ്രമുഖമായതാണ്. യൂറോപ്യന്മാര്‍ക്ക് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍ നദിയുടെ ഉറവിടം കണ്ടെത്തി അത്ഭുതം സൃഷ്ടിച്ചിരുന്നു അല്‍ ഇദ്‌രീസി.  

ജീവിതം

മൊറോക്കോയിലെ സബ്തയില്‍ 493/ 1100 യില്‍ സയ്യിദ് കുടുംബത്തിലാണ് മുഹമ്മദ് ബിന്‍ മുഹമ്മദല്‍ ശരീഫ് അല്‍ ഇദ്‌രീസിയുടെ ജനനം. അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ സ്‌പെയ്‌നിലെ മലാകയില്‍ അല്‍പ കാലം ഭരണം നടത്തിയിരുന്നു. ഭരണം നഷ്ടപ്പെട്ടതോടെ കുടുംബം സ്യൂട്ടയിലേക്ക് കുടിയേറി. 1138ല്‍ സിസിലിയിലെ ക്രിസ്ത്യന്‍ രാജാവായ റോജര്‍ രണ്ടാമന്‍ തന്റെ തലസ്ഥാന നഗരിയായ പാലര്‍മോയിലേക്ക് ഇദ്‌രീസിയെ ക്ഷണിച്ചു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഗ്രീക് ഇസ്‌ലാമിക ഭൂമിശാസ്ത്രത്തില്‍ അദ്ദേഹം സംതൃപ്തനായിരുന്നില്ല. ഇവ രണ്ടും മാറ്റിവെച്ച് ഭൂമി ശാസ്ത്രത്തിന് പുതിയ മുഖം നല്‍കാനായിരുന്നു ഇദ്‌രീസിക്ക് അധ്‌ദേഹം നല്‍കിയ ചുമതല. 30 വര്‍ഷത്തോളം നീണ്ട് നിന്ന യുദ്ധത്തിലൂടെ മുസ്‌ലിംകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ പിതാവ് റോജര്‍ ഈ പ്രദേശം പിടിച്ചെടുത്തതെന്ന വസ്തുത മുന്നില്‍ നില്‍ക്കെ തന്നെ ഇദ്‌രീസിയോട് ഉദാരപൂര്‍ണ സമീപനമായിരുന്നു രാജാവ് സ്വീകരിച്ചത്. തന്റെ രാജസദസ്സിലെ ഉന്നത സ്ഥാനമായിരുന്നു ഇദ്‌രീസിക്ക് രാജാവ് നല്‍കിയത്. ഈ ബഹുമതികള്‍ക്ക് പകരമായി തന്റെ ഏറെക്കാലത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം തന്റെ വിശ്രുത ഗ്രന്ഥമായ നുസ്ഹതുല്‍ മുഷ്താഖ് അദ്ദേഹം രാജാവിന് സമര്‍പ്പിച്ചു. ഗവേഷണാവശ്യങ്ങള്‍ക്കായി ഏഷ്യാ മൈനര്‍, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങി ഒട്ടുമിക്ക യൂറോപ്യന്‍ രാഷ്ടങ്ങളും ഇസ്‌ലാമിക ഭരണത്തിന് കീഴിലുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളുമെല്ലാം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തന്റെ അവസാന കാലത്ത് അദ്ദേഹം ജന്മനാട്ടില്‍ തിരിച്ചെത്തുകയും 561/1166 ല്‍ 68-ാം വയസ്സില്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

70ലധികം സ്ഥലങ്ങളുടെ മാപ്പുകള്‍ ചേര്‍ത്ത അദ്ദേഹത്തിന്റെ നുസ്ഹതുല്‍ മുഷ്താഖ് ഫീ ഇഖ്തിറാഖില്‍ ആഫാഖ് എന്ന ഗ്രന്ഥം 15 വര്‍ഷത്തെ അദ്ധ്വാനത്തിന്റെ ഫലമായായണ് വിരചിതമായത്. ലോകത്ത് വിരചിതമായ ഭൂമിശാസ്ത്ര ഗ്രന്ഥങ്ങളില്‍ സമഗ്രമായ ആദ്യ ഗ്രന്ഥമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭൂമിയെ ഗ്ലോബ് രൂപത്തില്‍ വിവരിക്കുന്ന ഗ്രന്ഥത്തില്‍ കാലാവസ്ഥ, സമുദ്രങ്ങള്‍, നദികള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്നുണ്ട്. ''ഒരു മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ശൂന്യാകാശത്ത് ഭൂമിയുടെ നിലനില്‍പെന്ന'' അദ്ദഹേത്തിന്റെ പരാമര്‍ശം ശാസ്ത്ര ലോകത്ത് ശക്തമായ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. അക്ഷാംക്ഷ രേഖ പ്രകാരം ഭൂമയുടെ സമതലം ഏഴ് കാലാവസ്ഥാ മേഖലയായാണ് ഗ്രന്ഥത്തില്‍ അദ്ദേഹം വിവരിക്കുന്നത്. ഇവയിലോരോ മേഖലയും രേഖാംക്ഷ രേഖ പ്രകാരം 10 ഉപമേഖലയായും വിഭജിക്കപ്പെടുന്നുണ്ട്. യൂറോപ്, ആഫ്രിക്ക, ചൈന, മലായ് ദ്വീപുകള്‍ മുതല്‍ ഇംഗ്ലണ്ട് ഐസ്‌ലാഡ് വരെയുള്ള രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം. കൃഷി, ജന്തുജാലങ്ങള്‍ , സാമ്പത്തിക സ്രോതസ്സുകള്‍, വാണിജ്യം, ഉത്പന്നങ്ങള്‍, കലാ, ജനങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ചു. നൈല്‍ നദിയുടെ ഉറവിടം മാപ്പിലുള്‍പെടുത്തിയ അദ്ദേഹം സുഡാന്‍, നൈജര്‍ എന്നീ രാജ്യങ്ങളെയും വിശദീകരിക്കുന്നുണ്ട്. ടോളമിയുടെ കണ്ടെത്തലുകള്‍ തരുത്തിയെഴുതിയ അദ്ദേഹം നൈജര്‍, ദ്യാനൂബ് നദികളുടെയും മറ്റു പ്രമുഖ മലനിരകളുടെയും ഭൂമിശാസ്ത്രം വിശദീകരിച്ച ആദ്യ വ്യക്തിയാണ്. ബാഗ്ദാദിലെ ബൈതുല്‍ ഹികമയില്‍ നിന്ന് അബ്ബാസി ഖലീഫയായ മഅ്മൂന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം 12x5 അടി അളവില്‍ ഒരു ഭീമന്‍ വെള്ളി ഡിസ്‌കില്‍ ലോകഭൂപടം അതിന്റെ സവിശേഷതകളെല്ലാം ചേര്‍ത്ത് വരച്ചത്. 1591ല്‍ അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥം റോമില്‍ നിന്ന് അച്ചടിക്കപ്പെട്ടു. വളരെ പെട്ടെന്ന് തന്നെ ഗ്രന്ഥം ലാറ്റിനിലേക്കും ഇറ്റാലിയിന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ ഭൂമിശാസ്ത്ര മേഖലയില്‍ യൂറോപ്പില്‍ നൂറ്റാണ്ടുകളോളം അതിശക്തമായി സ്വാധീനം ചൊലുത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter