ഉമര് ബിന്അബ്ദില്അസീസ് (റ)

എ.ഡി.682 ലാണ്‌ ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ ജനനം. ഇസ്ലാമിക ഖലീഫമാരിൽ ആദ്യത്തെ നാലു ഖലീഫമാർക്ക് ശേഷം ഏറ്റവും തിളക്കമാർന്ന ഭരണം കാഴ്ചവെച്ച ഉമയ്യത് ഭരണ കര്‍ത്താക്കളില്‍ പ്രമുഖനായിര്‍ന്നു  

ഉമർ ഇബ്നു അബ്ദിൽ അസീസ്‌ .

 717 മുതൽ 720 വരെയുള്ള ചെറിയ ഒരു കാലയളവാണ്‌ അദ്ദേഹത്തിന്റെ ഭരണകാലമെങ്കിലും ഉമർ രണ്ടാമൻ എന്നും ഇസ്ലാമിന്റെ അഞ്ചാം ഖലീഫ എന്നും ഉമർ ഇബ്നു അബ്ദുൽ അസീസ് ചരിത്രത്തിൽ പ്രസിദ്ധനാണ്.

അങ്ങേയറ്റത്തെ ദൈവഭയവും ലൗകിക സുഖങ്ങളോട് വിരക്തിയുമുള്ള ഭരണാധികാരിയായിരുന്നു ഉമർ ഇബ്നു അബ്ദുൽ അസീസ്. ഉമയ്യദ് ഭരണാധികാരികളുടെ മുഖമുദ്രയായി മാറിയിരുന്ന ആർഭാടജീവിതത്തിനു പകരം തികഞ്ഞ ലളിതജീവിത രീതിയാണ്‌ ഉമർ ഇബ്നു അബ്ദിൽ അസീസ് തിരഞ്ഞെടുത്തത്. ഖലീഫക്കുള്ള എല്ലാ സമ്പാദ്യങ്ങളും വരുമാനങ്ങളും അദ്ദേഹം പൊതു ഖജനാവിലേക്ക് നീക്കിവെച്ചു. ഖലീഫക്കുള്ള കൊട്ടാരം വേണ്ടന്നുവെച്ചു.  തനിക്ക് താമസിക്കാനായി മിതമായ സൗകര്യങ്ങളുള്ള ഒരു ഒരു വീട് തിരഞ്ഞെടുത്തു.

രാജകീയ വസ്ത്രങ്ങൾക്ക് പകരം പരുക്കൻ ലിനൻ വസ്തങ്ങളാണ്‌ അദ്ദേഹം ധരിച്ചിരുന്നത്.ഇത് കാരണം അദ്ദേഹം ഭരണാധികാരിയാണെന്നത് പലപ്പോഴും തിരിച്ചറിയാതിരുന്നു.  ഇമാം മുസ്ലിമിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഒരിക്കൽ ഒരു സ്ത്രീ ധനസഹായമഭ്യർത്ഥിച്ച് ഉമറിന്റെ വീട്ടിൽ വന്നു. ആ സമയത്ത് തുന്നിക്കൂട്ടിയ വസ്ത്രം ധരിച്ച ഒരാൾ വീട്ടിന്റെ മതിലുകളിലെ സുഷിരങ്ങൾ അടച്ചുകൊണ്ടിരിക്കുന്നു. ജോലിചെയ്യുന്ന ആൾ ഉമറിന്റെ വേലക്കാരനാണെന്ന് ധരിച്ച ആഗതയായ സ്ത്രീ ഉമറിന്റെ ഭാര്യയെവിടെ എന്നാരഞ്ഞപ്പോൾ “നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നില്ലേ ?. ഈ പുരുഷന്റെ സാനിധ്യത്തിൽ നിങ്ങളെന്താണ്‌ ഇസ്ലാമിക വസ്ത്രം ധരിക്കാത്തത് ? എന്ന ചോദ്യം വന്നു.ഈ ‘വേലക്കാരൻ’ ഉമറാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീ അത്ഭുത പരതന്ത്രയായി.

പ്രജകളുടെ എല്ലാവിധ പിന്തുണ ഉണ്ടായിരുന്നിട്ടും തന്റെ ഭരണത്തിൽ സംതൃപ്തരല്ലങ്കിൽ മറ്റൊരു ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് എപ്പോഴും ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭരണാധികാരികൾ പിടിച്ചെടുത്ത ഭൂസ്വത്തുക്കൾ ഉമർ ജനങ്ങൾക്ക് പുനർ‌വിതരണം ചെയ്തു. തന്റെ പ്രജകളിലെ ഓരോ ആളുടെയും ആവശ്യങ്ങൾ നിറവേറ്റണമെന്ന ലക്ഷ്യംവെച്ചുകൊണ്ടാണ്‌ അദ്ദേഹം ഇങ്ങനെ ചെയ്തത്. കൈക്കൂലി വാങ്ങുന്നത് അത്യതികം ഭയന്ന ഉമർ വളരെ അപൂർ‌വ്വമായേ ഉപഹാരങ്ങൾ തന്നെ സ്വീകരിക്കാറുള്ളൂ. വല്ലപ്പോഴും സമ്മാനങ്ങൾ സ്വീകരിക്കേണ്ടിവന്നാൽ അതു പൊതു ഖജനാവിലേക്കായി അദ്ദേഹം നീക്കിവെക്കുകയും ചെയ്യും.

ഹദീസുകള് നഷ്ടപെടുമെന്ന ഭയത്താൽ അവ ക്രോഡീകരിക്കുന്നതിനായി ഔദ്യോഗികമായി ഉത്തരവിട്ട ആദ്യ ഭരണാധികാരി ഉമർ രണ്ടാമനാണ്‌. അബൂബക്കർ ഇബ്നു മുഹമ്മദ് ഇബ്നു ഹസമും ഇബ്നു ഷിഹാബ് അൽ-സുഹ്‌രിയുമാണ്‌ ഉമർ രണ്ടാമന്റെ ഭരണകാലത്ത് ഹദീസ് ക്രോഡീകരിച്ചവരിൽ പ്രമുഖര്.

ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ പല ജനപക്ഷ ഭരണപരിഷ്കാരങ്ങളും ഉമയ്യദ് വംശത്തിലെ ഉപരിവർഗ്ഗ വിഭാഗത്തെ ചൊടിപ്പിച്ചു.അവർ അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തുകയും ഉമറിന്റെ ഒരു വേലക്കരന്‌ പണം നൽകി വശത്താക്കി ഭക്ഷണത്തിൽ വിഷം ചേർക്കാൻ പദ്ധതിയിട്ടു. ഉമർ തന്റെ മരണക്കിടക്കയിൽ ഈ കാര്യം അറിഞ്ഞെങ്കിലും അദ്ദേഹം കുറ്റവാളികൾക്ക് മാപ്പുനൽകുകയായിരുന്നു. അവരിൽ നിന്ന് നഷ്ടപരിഹാരമായി സ്വീകരിച്ച പണം ഇസ്ലാമിക വിധിപ്രകാരം ഉമറിന്‌ അവകാശപ്പെട്ടതായിട്ടുകൂടി അത് അദ്ദേഹം പൊതു ഖജനാവിലേക്ക് നൽകുകയാണുണ്ടായത്. എ.ഡി 720 ഫെബ്രിവരിയിൽ അദ്ദേഹത്തിന്റെ നാല്പതാം വയസ്സിൽ അലിപ്പോയില് വെച്ച് ഉമർ ഇബ്നു അബ്ദുൽ അസീസ് ഇഹലോകവാസം വെടിഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter