സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ നബിദിനാഘോഷം ഇന്ന്
ലണ്ടൻ: 'വെളിച്ചമാണ് തിരു നബി' എന്ന കാമ്പയിനോടെ സമസ്ത ലണ്ടൻ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മജ്ലിസെ മദീന നബിദിനാഘോഷ പരിപാടി ഇന്ന് നടക്കും. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സൂം ആപ്പിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടി സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. ശൈഖുനാ കെ ടി ഹംസ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. സംഘടന അഡ്വൈസറി ബോർഡ് അബ്ദുൽ കരീം സംഘടനയുടെ പുതിയ പദ്ധതി പ്രഖ്യാപനം നടത്തും.

തൻസീമെ മദീന എന്ന പേരിൽ സംഘടിപ്പിക്കുന്ന സെഷനിൽ വിദ്യാർത്ഥികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ട്. കുട്ടികളുടെ പരിപാടിക്ക് ശേഷം മൗലിദ് സദസ്സും ദുആയും ഓൺലൈനിൽ തന്നെ നടക്കും. നവംബർ 15 ന് മീലാദിൻ ഇശൽ എന്ന പേരിൽ ലോകത്തെ എല്ലാ ഭാഗത്തുമുള്ള മലയാളികളായ 15 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കായി പ്രവാചക പ്രകീർത്തന മദ്ഹ് ഗാന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

6 വർഷങ്ങളായി ലണ്ടനിലെ മലയാളി മുസ്‌ലിംകൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ. കഴിഞ്ഞ വർഷം 700 ലധികം പേർ പങ്കെടുത്ത നബിദിനാഘോഷ പരിപാടി സംഘടിപ്പിക്കാൻ സാധിച്ചത് വലിയ വിജയമായിരുന്നു. ഹാദിയയുടെ കീഴിൽ സംഘടിപ്പിച്ച് വരുന്ന ഓൺലൈൻ മദ്റസയിൽ 80 വിദ്യാർത്ഥികൾ നിലവിൽ ലണ്ടനിൽ നിന്ന് പഠിക്കുന്നുണ്ട്. സ്ത്രീകൾക്കായി നടത്തുന്ന ഹിമായ സിസിഐപി കോഴ്സിൽ 20 കുടുംബിനികളും പഠനം തുടരുന്നുണ്ട്. കൊവിഡ് വ്യാപനം തടയാൻ ദേശീയ ലോക്ഡൗൺ നടപ്പിലാക്കിയ കാലയളവിൽ ജീവ കാരുണ്യ പ്രവർത്തനവും നടത്താൻ സംഘടന മുന്നിലുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter