സമസ്ത പ്രാർത്ഥന ദിനം ആചരിച്ചു
ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മദ്‌റസകളില്‍ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. എല്ലാ വര്‍ഷവും റബീഉല്‍ ആഖിര്‍ ആദ്യത്തെ ഞായറാഴ്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങ് സംഘടിപ്പിച്ചത്. ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍, കണ്ണിയത്ത് അഹ മ്മദ് മുസ്ലിയാര്‍, അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍ തുടങ്ങി മണ്‍മറഞ്ഞു സമസ്ത നേതാക്കള്‍, പള്ളിമദ്‌റസകള്‍ സ്ഥാപിച്ചും ദീനീപ്രവര്‍ത്തനങ്ങള്‍ നടത്തിയും അവിശ്രമം പ്രവര്‍ത്തിച്ചു കടന്നു പോയ മഹാത്മാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരെ അനുസ്മരിക്കുന്നതോടൊപ്പം ലോകമൊട്ടുക്കുമുള്ള വിശ്വാസികളുടെ ക്ഷേമവും കൂടി ലക്ഷ്യമാക്കിയാണ് മദ്‌റസകള്‍ തോറും പ്രാര്‍ത്ഥനാ ദിനം നടത്തി വരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തോളം വരുന്ന മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഉലമാക്കള്‍, ഉമറാക്കള്‍, കമ്മിറ്റി ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter