മലപ്പുറം മാതൃക തേടി ബീഹാറിലെ കിഷൻഗഞ്ചിൽ നിന്ന് ജില്ലാപഞ്ചായത്ത് സംഘം
മലപ്പുറം: വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാനും സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കാനും ബീഹാറിലെ കിഷണ്‍ ഗഞ്ച്‌ ജില്ലാ പഞ്ചായത്ത്‌ ജനപ്രതിനിധി സംഘം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. കിഷണ്‍ ഗഞ്ച്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്‌ ഒമ്പതംഗ സംഘം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാനെത്തിയത്‌. വിദ്യാഭ്യാസ രംഗത്തെ വിജയഭേരിയും വനിതകളുടെ കുടുംബശ്രീ പദ്ധതിയും നാട്ടില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നറിയിച്ചാണ്‌ സംഘം മടങ്ങിയത്‌. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹാദിയയുടെ കീഴിൽ കിഷൻഗഞ്ചിൽ സ്ഥാപിച്ച കൊർദോവ ഇൻസ്റ്റ്യൂട്ടിന്റെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്ന ഡോ: സുബൈർ ഹുദവിയാണ് സംഘത്തെ മലപ്പുറത്തെത്തിച്ചത്. പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, ചെയര്‍മാന്‍മാരായ വി.സുധാകരന്‍, അനിതാ കിഷോര്‍, മെംബര്‍മാരായ സലീം കുരുവമ്പലം, ഇസ്‌മാഈല്‍ മൂത്തേടം, സെക്രട്ടറി എന്‍.എ അബ്‌ദുല്‍ റഷീദ്‌ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter