മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശിവസേന
- Web desk
- Dec 3, 2020 - 05:26
- Updated: Dec 5, 2020 - 07:16
മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇതു സംബന്ധിച്ച നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ശബ്ദമലിനീകരണമാണ് ഉച്ച ഭാഷിണിയാണ് ഉപയോഗം നിര്‍ത്തലാക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉച്ചഭാഷിണികള്‍ നിരോധിക്കുന്നത് ശബ്ദ മലിനീകരം കുറയ്ക്കാന്‍ സഹായിക്കുന്നുമെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഈ അഭിപ്രായം ഉണ്ടോ എന്ന് വ്യക്തമല്ല.
കാരണം മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ ബാങ്ക് വിളി മത്സരം നടത്താന്‍ ശിവസേന ദക്ഷിണ മുംബൈ ഘടകം അധ്യക്ഷന്‍ പന്തുറാങ്ങ് സക്പാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വാര്‍ത്തയാവുകയും ബി.ജെ.പി അതിനെ എതിര്‍ത്ത് രംഗത്തുവരികയും ചെയ്തിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment