ഇസ്‌ലാം ഓണ്‍വെബ് ഇംഗ്ലീഷ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

മലയാളത്തിലെ സമ്പൂര്‍ണ്ണ ഇസ്‌ലാമിക് വെബ് പോര്‍ട്ടലായ ഇസ്‌ലാം ഓണ്‍ വെബിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ലോഞ്ച് ചെയ്തു. ഓണ്‍ലൈന്‍ വഴി നടന്ന പരിപാടിയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി സൈററിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലെ പ്രൊഫ. ഡോ.മുഹമ്മദ് മുംതാസ് അലി പരിപാടിയില്‍ മുഖ്യാതിഥിയായി.

ഇസ്‌ലാം ഓണ്‍ വെബ് ഇംഗ്ലീഷ് ചീഫ് എഡിറ്റര്‍  ഡോ.സയ്യിദ്  മുഹമ്മദ് മുഹ്‌സിന്‍  സൈറ്റിനെ പരിചയപ്പെടുത്തി സംസാരിച്ചു. സൈറ്റിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടറുമായ ഡോ.ഫൈസല്‍ കെ.പി മാരിയാട് പരിപാടിയില്‍ സംസാരിച്ചു.  മിഷന്‍ സോഫ്റ്റ് ഫൗണ്ടേഷന്‍ സി.ഇ.ഒ ഫൈസല്‍ നിയാസ് ഹുദവി പരിപാടിക്ക് സ്വാഗതം പറഞ്ഞു. ഇസ്‌ലാം ഓണ്‍ വെബ് ഇംഗ്ലീഷ് ക്രിയേറ്റീവ് എഡിറ്റര്‍ ഡോ.ജഅ്ഫര്‍ ഹുദവി പൂവ്വത്താണി പരിപാടി നിയന്ത്രിച്ചു.  ഇസ്‌ലാം ഓണ്‍ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ മജീദ് ഹുദവി നന്ദി പറഞ്ഞു. 

മിഷന്‍സോഫ്റ്റ് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തനാംരംഭിച്ച ഇസ് ലാം ഓണ്‍ വെബ് നിലവില്‍ മലയാളത്തിന് പുറമെ ഉര്‍ദു,ബംഗ്ല,തെലുഗു,കന്നഡ തുടങ്ങിയ ഭാഷകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter