ഒരു വിദ്യാര്‍ത്ഥി അധ്യാപകനെ ഓര്‍ക്കുന്നത് ഇതുകൊണ്ടൊക്കെയാണ്
ഇന്ന് അധ്യാപക ദിനം. പലരും പല നിലക്കാണ് ഈ ദിവസം തങ്ങളുടെ അധ്യാപകരെ അനുസ്മരിക്കുക. എന്റെ ജീവിതത്തില്‍ വെളിച്ചം തന്ന പ്രിയ അധ്യാപകനെ ഞാന്‍ ഓര്‍ക്കുന്നത് അദ്ദേഹം എന്റെ ജീവിതത്തില്‍ പകര്‍ന്നുനല്‍കിയ ചില പാഠങ്ങളിലൂടെയാണ്.
നമുക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകന്‍ നമുക്ക് പാഠ പുസ്തകത്തിനപ്പുറത്ത് എക്‌സ്ട്രാ വല്ലതും തന്നിരിക്കും
അതുകൊണ്ടുതന്നെ, നമുക്കദ്ദേഹം extra ordinary person (അസാധാരണ വ്യക്തി) ആണ്. കാരണം, പാഠപുസ്തകത്തിനപ്പുറത്തേക്ക് നമ്മെ കണ്ണ് തുറപ്പിച്ചത് അവരാണ്.
എന്റെ വന്ദ്യ ഗുരു അരിപ്ര അബ്ദു റഹ്മാന്‍ ഫൈസിയെ ഈ ദിനത്തില്‍ ഞാന്‍ ഓര്‍ക്കുന്നു.
ഏഴു വര്‍ഷം ഉസ്താദിന്റെ അടുത്ത് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. തീര്‍ത്തും ഗുരുകുല വിദ്യാഭ്യാസ രീതിയില്‍.
ഉസ്താദില്‍ നിന്നും കിട്ടിയ പാഠങ്ങളില്‍ ചിലത് ഇവിടെ ഓര്‍ക്കുന്നു:
1. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ മാത്രം നല്‍കുക. മുന്നിലുള്ള ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകതന്നെ ചെയ്യുമെന്ന ഉറപ്പും പ്രത്യാശയും പകരുക.
2. ഒരു നോട്ടം മതിയാകുന്നിടത്ത് നോട്ടം മാത്രം മതി. വല്ലാതെ കുട്ടികളുടെ പിന്നാലെ കൂടേണ്ടതില്ല. നോട്ടംകൊണ്ടുതന്നെ നിയന്ത്രിക്കപ്പെടുന്നിടത്തേക്ക് കുട്ടികള്‍ വളര്‍ന്നിരിക്കണം.
3. നിഷ്‌കളങ്കതയും നിഷ്‌കപടതയുമായിരിക്കണം ഒരു അധ്യപകന്റെ രീതി.
4. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പരിഗണനയും റെസ്‌പെക്ടും വളരെ പ്രധാനമാണ്. ശിഷ്യര്‍ മുതിര്‍ന്നവരാകുന്നതിനനുസരിച്ച് അവരെ സ്വതന്ത്ര വ്യക്തിയായും അപ്പോള്‍ അര്‍ഹിക്കുന്ന റെസ്‌പെകടും നല്‍കണം.
5. വിദ്യാര്‍ത്ഥികളെ ഇടക്കിടെ ഉത്തരവാദിത്വങ്ങള്‍ നല്‍കി പരിശീലിപ്പിക്കുക.
ഓരോ വളവിലും തിരിവിലും പ്രത്യേകം പ്രത്യേകം നിര്‍ദ്ദേശം തരാതെ ശിഷ്യന്റെ കര്‍മ്മശേഷിയും ബുദ്ധിയും ഉപയോഗപ്പെടുത്താന്‍ അവസരം നല്‍കുക.
6. സമയത്തിന്റെ വില ബോധ്യപ്പെടുത്തുകയും സ്വയം പ്രാവര്‍ത്തികമാക്കുകയും ചെയ്യുക.
7. ഒച്ചപ്പാടിനേക്കാളേറെ കാഴ്ചപ്പാടിലാണ് കാര്യം എന്ന വിശ്വാസം ഉണ്ടാക്കുക.
8. ഉള്ളത് കൊണ്ട് ജീവിക്കുക. ഉള്ളവരെ പോലെ ജീവിക്കരുത്.
9. കൂടിയാല്‍ കോടരുത്.
10. വിഷയാവതരണത്തില്‍ കഥകളുടെയും നര്‍മ്മങ്ങളുടെയും അകമ്പടി. വിദ്യാര്‍ത്ഥകളെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും.
(പലതും എഴുതി വെച്ചത് കൊണ്ട് അടുത്ത തലമുറക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയുന്നുണ്ട് )
11. വിഷയാധിഷ്ഠിത അധ്യാപനം. ആവശ്യക്കാര്‍ക്ക് മാത്രം ആഴത്തിലുള്ള സമര്‍ത്ഥനം. അഭിസംബോധിതരെനോക്കി സംസാരിക്കുകയെന്ന് ചുരുക്കം.
12. അവസരങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രങ്ങളായി കാണുക. തൗഫീഖ് അതത്രെ പ്രധാനം.
Leave A Comment