ഇസ്‌ലാംഓണ്‍വെബ്.നെറ്റിന് തുടക്കമായി
 src=കോഴിക്കോട്: ഇസ്‌ലാമിനെ അടുത്തറിയുവാനും വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും തികച്ചും ലളിതവും ഗ്രാഹ്യവുമായ പുതിയ വെബ് സൈറ്റായ ഇസ്‌ലാം ഓണ്‍വെബ്.നെറ്റിന് തുടക്കമായി. ഇസലാമിക ഐ.ടി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രവാസികളായ ഇസ്‌ലാമിക ബിരുദധാരികള്‍ മുന്കൈയെടുത്തു പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ നേത്രത്വത്തില്‍ രൂപീകരിച്ച മിഷന്സോഫ്റ്റ്‌ ഫൌണ്ടേഷന്റെ ആദ്യ സംരംഭമാണ് islamonweb.net. ദോഹ, മനാമ, അബൂദാബി, കോഴിക്കോട് എന്നീ നാല് സ്ഥലങ്ങളിലായി നടന്ന പരിപാടിയില്‍ കോഴിക്കോട് വെച്ച് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സാമൂഹിക ക്ഷേമ മന്ത്രി ഡോ:എം.കെ.മുനീര്, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ്‌ ചാന്സിലര്‍ ഡോ:ബഹാഉദ്ദീന്‍ നദ് വി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, എം.ഐ.ഷാനവാസ് എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, ജില്ലാ കലക്ടര്‍ മോഹന്‍ കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്ചന്‍ കുമാര്‍, എം.സി.മായിന്‍ ഹാജി, പി.ടി.എ.റഹീം എം.എല്‍.എ, ടി.പി.ചെറൂപ്പ, ഉമര്‍ പാണ്ടികശാല, നവാസ് പൂനൂര്‍, മോയിന്‍ മോന്‍ ഹാജി, ടി. സിദ്ധീഖ്, സക്കീര്‍ ഹുസൈന്‍,പി.കെ.സുബൈര്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഗഫൂര്‍ കൊടുവള്ളി, പരീകുട്ടി ഹാജി, മാമുകോയ ഹാജി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, അഡ്വ:ബീരാന്കു‍ട്ടി, ഹമീദ് വാണിമേല്‍, കെ.ദാമോധരന്‍, ഉമര്‍ പുതിയോട്ടില്‍, പി.സി.മൊയ്തീന്‍ കുട്ടി, മിഷാദ്(മലബാര്‍ ഗോള്‍ഡ്‌), അബ്ദുല്‍ ഗഫൂര്‍(ഹൂര്‍ലീന്‍) എന്നിവര്‍ സംസാരിച്ചു . മിഷന്‍സോഫ്റ്റ്‌ പ്രോജക്ട് ലീഡര്‍ ഫൈസല്‍ നിയാസ് ഹുദവി ദോഹയില്‍ നിന്ന് പ്രോജക്ട് വിശദീകരണം നടത്തി. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി ദോഹയില്‍ നിന്നും ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നിന്നും മിഷന്‍ സോഫ്റ്റ്‌ ബോര്ഡ് മെമ്പര്‍ അബ്ദുല്‍ ബാരി ഹുദവി അബുദാബിയില്‍ നിന്നും പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിച്ചു.  പ്രവാസി സെല്‍ കണ്‍വീനര്‍  നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്  ജമലുല്ലൈലി പ്രാര്‍ത്ഥനക്കും നിസ്കാരത്തിനും നേത്രത്വം നല്കി. ഇസ്‌ലാംഓണ്‍വെബ് കന്റെന്റ്റ്‌ (content) ലീഡര്‍ അബ്ദുല്‍ മജീദ്‌ ഹുദവി തറമ്മല്‍, മിഷന്‍ സോഫ്റ്റ്‌ ബോര്ഡ് മെമ്പര്മാരായ അബ്ദുല്‍ മജീദ്‌ മാസ്റ്റര്‍, ഉസാമ മുബാറക്‌, ഡോ. അബ്ദുര്റ‍ഹ്മാന്‍, റഫീഖ് ഹുദവി കാട്ടുമുണ്ട തുടങ്ങിവര്‍ വിവിധ സ്ഥലങ്ങളിലായി പ്രോഗ്രാമിന് സാങ്കേതിക സഹായം ഒരുക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter