ഗുജ്‌റാത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ലോക്‌സഭയില്‍ മുസ്‌ലിംകളുടെ എണ്ണം പൂജ്യം
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഗുജ്‌റാത്തില്‍ നിന്ന് ഒരൊറ്റ മുസ്‌ലിം ലോക്‌സഭാംഗത്തെയും പാര്‍ലിമെന്റിലേക്ക് തെരെഞ്ഞെടുത്തിട്ടില്ല.
ഗുജ്‌റാത്തില്‍ നിന്നുള്ള അവസാന മുസ്‌ലിം എം.പി കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച അഹമ്മദ് പട്ടേലായിരുന്നു(1984). 1989 ല്‍ പട്ടേല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ചന്ദുദേശ്മുഖ്‌നോട് 1.15 ലക്ഷം വോട്ടുകള്‍ പരാജയപ്പെട്ടു, പിന്നീട് ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥികളും ഗുജ്‌റാത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് 9.5 ശതമാനത്തോളം മുസ്‌ലിംകളാണ്.
1962 ല്‍ സംസ്ഥാനം രൂപീകരിച്ച പ്രഥമ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ വിജയിച്ചിരുന്നുള്ളു, ബനാസ്‌കാന്തയില്‍ നിന്നും ജോഹ്‌റാ ജാവ്ദയായിരുന്നു അത്. 1977 ല്‍ സംസ്ഥാനം രണ്ട് മുസ്‌ലിംകളെ കൂടി പാര്‍ലിമെന്റിലേക്കയച്ചു രണ്ടുപേരും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നവര്‍.
ബഹ്‌റൂച്ചില്‍ നിന്ന് അഹമ്മദ് പട്ടേലും അഹമ്മദാബാദില്‍ നിന്ന് ഇഹ്‌സാന്‍ ജാഫ്രിയും. ഗുജ്‌റാത്തില്‍ നിന്നുള്ള എക്കാലത്തെയും മികച്ച മുസ്‌ലിം പ്രതിനിധികള്‍.
ബഹ്‌റുച്ച് ലോക്‌സഭ സീറ്റിലാണ് കൂടുതല്‍ മുസ്‌ലിം വോട്ടര്‍മാരുള്ളത്.ബഹ്‌റുച്ചില്‍ ഇപ്പോള്‍ 15.64 ലക്ഷം വോട്ടര്‍മാരാണുള്ളത്. അതില്‍ 22.2 ശതമാനവും മുസ്‌ലിംകളാണ്.1962 മുതല്‍ എട്ടോളം മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ്സ് ഫീല്‍ഡിലിറക്കിയെങ്കിലും അഹമ്മദ് പട്ടേലിന് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
അദ്ധേഹത്തെ മൂന്ന് തവണ ഗുജ്‌റാത്തിലെ ജനത പാര്‍ലിമെന്റിലേക്കയച്ചു.(1977,1982,1984)
2002 ലെ ഗുജ്‌റാത്ത് കലാപത്തിന് ശേഷം മുസ്‌ലിംകള്‍ സാമൂഹികമായി മാത്രമല്ല, രാഷ്ട്രീയപരമായും പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുകയാണെന്ന് കലാപത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ടീം അംഗവും സാമൂഹിക പഠന കേന്ദ്രം ശാസ്ത്രജ്ഞനുമായ കിരണ്‍ ദേശായ് പറയുന്നു .
1989 മുതല്‍ ഏഴോളം മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നു.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 334 സ്ഥാനാര്‍ത്ഥികളില്‍ 67 പേര്‍ മുസ്‌ലിംകളായിരുന്നു. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ഒരാള്‍ മാത്രം, നവസരിയില്‍ നിന്നും മക്‌സൂദ് മിര്‍സയായിരുന്നു അത്.
66 പേരും സ്വതന്ത്ര്യരായിരുന്നു,ചിലര്‍ക്ക് സമാജ് വാദി പാര്‍ട്ടിയുടെയും മറ്റും പിന്തുണയുണ്ടായിരുന്നു, അധിക മുസ്‌ലിംകളും ഏറ്റുമുട്ടിയത് പഞ്ചമഹല്‍, ഖേദ, ആനന്ദ്, ബഹ്‌റുച്ച്,നവസരി, സബര്‍കാന്ത,ജാംനഗര്‍,ജുനാഗാദ് തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു.
2009 ല്‍ പഞ്ച്മഹലില്‍ നിന്ന് മത്സരിച്ച ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കലീം അബ്ദു ലത്തീഫിന്റെ സ്ഥാനാര്‍ത്ഥിത്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശങ്കര്‍സിന്ഹ് വാഗേലയുടെ പരാജയത്തിന് കാരണമായി.
ലത്തീഫ് 23,615 വോട്ട് പോള്‍ചെയ്തപ്പോള്‍ വഗേലക്ക് നഷ്ടപ്പെട്ടത് 2,081 വോട്ടുകളാണ്.ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രതാഭ് സിന്ഹ് ചൗഹാനാണ് അവിടെ നിന്നും വിജയിച്ചത്.
Leave A Comment