കേരളത്തില്‍ ലവ് ജിഹാദ് ഇല്ല- കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: കേരളത്തില്‍ ലവ് ജിഹാദ് ശക്തിപ്പെടുന്നുവെന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ ആരോപണത്തിന് മുനയൊടിച്ച് കേന്ദ്ര സര്‍ക്കാര്‍ റിപ്പോർട്ട്. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാര്‍ലമെന്റിനെ അറിയിച്ചു. ലവ് ജിഹാദ് കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും നിത്യാനന്ദ റായി അറിയിച്ചു. ബെന്നി ബെഹനാന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തില്‍ ലവ് ജിഹാദ് കേസില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിന് അറിയാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. നേരത്തെ കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ദീർഘകാലത്തെ അന്വേഷണത്തിനുശേഷം കേരള ഡിജിപി പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter