ഇനിയൊരു ഗൾഫ് യുദ്ധം ലോകത്തിന് താങ്ങാനാവില്ല- യുഎൻ സെക്രട്ടറി ജനറൽ
യുഎൻ: ലോകം ഇനിയൊരു ഗൾഫ് യുദ്ധം താങ്ങില്ല എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖിൽ നടത്തിയ ആക്രമണത്തിലൂടെ യുഎസ് സൈന്യം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കവേയാണ് യുഎൻ സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. സുലൈമാനിയുടെ കൊലപാതകത്തെ തുടർന്ന് മേഖലയിൽ കടുത്ത അശാന്തി പടരുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. എല്ലാ രാഷ്ട്രീയ നേതാക്കളും സംയമനം പാലിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമപ്പെടുത്തി. അതിനിടെ അമേരിക്കയും ഇറാനും തമ്മിൽ വാക്ക് പോര് തുടരുകയാണ്. യോജിച്ച രീതിയിലുള്ള തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter