ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാതെ രാജ്യം സുരക്ഷിതമാവില്ല: ഫലസ്ഥീന്‍ അതോരിറ്റി

മേഖലയില്‍ തുടരുന്ന ഫലസ്ഥീന്‍ അധിനിവേശം അവസാനിപ്പിക്കാതെ രാജ്യത്ത് രാഷ്ട്രീയ സുരക്ഷയും സുസ്ഥിരതയും കൈവരില്ലെന്ന് ഫലസ്ഥീന്‍ അതോരിറ്റി വക്താവ് നാബില്‍ അബു റുദീനിയ

ഫലസ്ഥീന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് യു.എസിന്റെ പരിഹാരം ഫലസ്തീനുമേല്‍ ചുമത്തുന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ധേഹം.
അറബ് അന്താരാഷ്ട്ര പരിഹാരങ്ങളും പ്രമേയങ്ങളും പരിഗണിക്കാതെ ഫലസ്ഥീനില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനും സാധ്യത തെളിയുന്നില്ലെന്നും അദ്ധേഹം വ്യക്തമാക്കി.
ദ്വിരാഷ്ട്ര ഫോര്‍മുലക്ക് ഫലസ്ഥീന്‍ നിയമങ്ങള്‍ അംഗീകരിക്കപ്പെടണം, അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിഴക്കന്‍ ജറൂസലം ഫലസ്ഥീനിന്റെ തലസ്ഥാനമായി അംഗീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter