കേരളത്തിലെ പള്ളികളുടേത് മത സാഹോദര്യത്തിന്റെ കൂടി ചരിത്രം; ജിഫ്‌രി തങ്ങള്‍
- Web desk
- May 4, 2019 - 04:15
- Updated: May 4, 2019 - 04:15
കേരളത്തിലെ പള്ളികളുടെ ചരിത്രം മത സാഹോദര്യത്തിന്റെ കൂടി ചരിത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍.
ഇസ്‌ലാം മത സന്ദേശവാഹകരായി കേരളത്തിലെത്തിയ മാലിക് ബിനു ദീനാര്‍ സംഘത്തിന് നല്ലവരായ ഹൈന്ദവ സഹോദരന്മാരാണ് പള്ളികള്‍ നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത്. പള്ളികള്‍ യഥാര്‍ത്ഥ വിശ്വാസികളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി മാറണം. അപ്പോള്‍ മാത്രമേ സമൂഹത്തിന് സന്തോഷവും സമാധാനവുമുണ്ടാകു, സ്‌നേഹവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ വിശ്വാസികള്‍ക്ക് കഴിയും. നാടിന്റെ കലുഷമായ അന്തരീക്ഷം മാറ്റിയെടുക്കാന്‍ നമുക്ക് ശ്രമിക്കാമെന്നും തങ്ങള്‍ പറഞ്ഞു.
പുനര്‍നിര്‍മ്മിച്ച നാട്ടിക മുഹ്യയുദ്ധീന്‍ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ശേഷം പൊതു സമ്മേളനം സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment