ഗള്‍ഫില്‍  റമദാന്‍  ഒന്ന്  തിങ്കളാഴ്ച

ദോഹ: ശഅ്ബാന്‍ 29 അസ്തമിക്കുന്ന ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകത്തതിനാല്‍ നാളെ ഞായറാഴ്ച ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കി തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളിലെ മതകാര്യവകുപ്പുകള്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇന്ന് മാസപ്പിറവി ദൃശ്യമാകത്തതിനാല്‍ നാളെ വീണ്ടും യോഗം ചേര്‍ന്നു ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുമെന്ന് സഊദി സുപ്രീംകോടതി അറിയിച്ചു.

ഒമാന്‍, ഈജിപ്ത്, സുഡാന്, ഫലസ്തീന്‍, ജോര്‍ദ്ദാന്‍, മൊറോക്കോ, ടുണീഷ്യ, അള്‍ജീരിയ, മൌറിത്താനിയ തുടങ്ങിയ മുസ്‌ലിം രാജ്യങ്ങള്‍ നാളെ (ഞായറാഴ്ച)യാണ് മാസപ്പിറവി നോക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തില്‍ ശഅ്ബാന്‍ 29 അസ്തമിക്കുന്ന ഞായറാഴ്ച മാസപ്പിറ നോക്കാന്‍ വിവിധ ഖാദിമാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ജ്യോതിശാസ്ത്ര കണക്ക് പ്രകാരം തുര്‍ക്കിയിലും ആസ്ത്രേലിയയിലും തിങ്കളാഴ്ചയാണ് റമദാന്‍ ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter