കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ തബ് ലീഗുകാരാണെന്ന പ്രചാരണം  ദൗർഭാഗ്യകരം- ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: കഴിഞ്ഞമാസം ഡൽഹി നിസാമുദ്ദീൻ മർകസിൽ നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കാൻ കാരണക്കാരെന്ന സംഘപരിവാർ പ്രചരണം തീർത്തും ദൗർഭാഗ്യകരമാണെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. സമ്മേളന സമയത്ത് ഡൽഹിയിൽ കൊറോണ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ തങ്ങൾ, അതിന്റെ പേരിൽ അനാവശ്യ ചർച്ചകൾ ഉണ്ടാകുന്നത് ഈ സമയത്ത് ഗുണം ചെയ്യില്ലെന്നും ഓർമ്മിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങൾ പാലിച്ച് രോഗവ്യാപനം തടയാൻ എല്ലാവരും സ്വയം മുന്നോട്ടു വന്ന് സഹകരിക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു. രോഗമുക്തിക്ക് പ്രാർത്ഥിക്കാനും രോഗപ്രതിരോധ പ്രവർത്തനങ്ങളോട് ആത്മാർത്ഥമായി സഹകരിക്കണമെന്നും തങ്ങൾ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter