ദാറുൽ ഹുദാ സെക്കൻഡറി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഹൈദരലി തങ്ങൾ ഉദ്ഘാടനം ചെയ്തു
ചെമ്മാട്: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള സെക്കൻഡറി പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു. രാവിലെ 10. 30 ന് ചാൻസലർ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പഠനാരംഭം കുറിച്ചു. വാഴ്സിറ്റിക്ക് കീഴിലുള്ള ഫാത്തിമ സഹ്റ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജ് എന്നിവയിലേക്ക് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളുടെ പഠനാരംഭവും ഇന്ന് നടന്നു. ദാറുൽ ഹുദാ വിഷൻ ഹബ് യൂട്യൂബ് ചാനലിലൂടെ ഓൺലൈനായാണ് പ്രവേശനോത്സവം നടന്നത്. സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള മുഴുവൻ ക്ലാസുകളും ഇതേ ചാനലിലൂടെ സംപ്രേഷണം ചെയ്യും. ദാറുൽ ഹുദാ സ്ഥാപനങ്ങളിലെ മറ്റു ക്ലാസുകളും നിലവിൽ ഓൺലൈനായാണ് നടത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter