ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ അനുമതി: അടച്ച തുക പൂർണമായും തിരികെ ലഭിക്കും
ന്യൂഡൽഹി: കൊവിഡ് 19 വൈറസിന് കടിഞ്ഞാണിടാൻ സാധിക്കാതെ ലോകം ഭീതിയിൽ നിൽക്കുന്നതിനാൽ ഈ വര്‍ഷത്തെ ഹജ്ജിൽ അവ്യക്തത തുടരുന്നതിനാൽ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ അനുമതി നല്‍കി.

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ഹജ്ജ് 2020 പുരോഗതി സംബന്ധിച്ച്‌ സൗദി അധികൃതര്‍ ഇതുവരെ ആശയവിനിമയം നടത്താത്തതിനാലാണ് ഹജ്ജ് മന്ത്രാലയം ഇത്തരമൊരു നിർദേശം നൽകിയത്. ഹജ്ജ് യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അടച്ച തുക പൂര്‍ണമായും തിരിച്ച്‌ നല്‍കാനും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter