മേഘാലയയില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം

മേഘാലയയില്‍ മുസ്‌ലിം യുവാവിന് ക്രൂരമര്‍ദ്ദനം. മേഘാലയയിലെ ഖാസിഹില്‍സില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് അക്രമം നടന്നത്. രണ്ടു യുവാക്കള്‍ചേര്‍ന്ന് ഒരു മുസ്‌ലിം യുവാവിനെ മര്‍ദ്ദിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍  വൈറല്‍ ആകവെയാണ്  സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോയില്‍ മര്‍ദ്ദനമേല്‍ക്കുന്ന യുവാവ് അല്ലാഹ് സഹായിക്കണേ, ദൈവമേ കാക്കണേ എന്ന മുറവിളിയും നടത്തുന്നുണ്ട്.

സംഭവം നടന്നത് റാനികൂര്‍ ഗ്രാമത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും ഖാസി ഹില്‍സ് പോലീസ് മേധാവി മാക്‌സ് വെല്‍ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.സംഭവത്തില്‍ ശക്തമായ നടപടി കൈകൊള്ളുമെന്ന് മേഘാലയ പോലീസ് മേധാവി ആര്‍. ചന്ദ്രനാഥ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter