മോദിക്കെതിരെ വോട്ട്‌ചെയ്യാന്‍ ആവശ്യപ്പെട്ട് 150 ഓളം ശാസ്ത്രജ്ഞര്‍
- Web desk
- Apr 8, 2019 - 13:47
- Updated: Apr 10, 2019 - 08:40
നരേന്ദ്രമോദിയുടെയും ബി.ജെ.പി സര്‍ക്കാറിന്റെയും വിദ്വേഷരാഷ്ട്രീയത്തിനെതിരെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ 150 ഓളം ശാസ്ത്രജ്ഞര്‍.
ജനങ്ങളെ ആള്‍കൂട്ടവധം നടത്തുന്നവര്‍ക്കെതിരെയും ജനങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയും തങ്ങളുടെ സമ്മതിദാനവകാശം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും 150 ഓളം ശാസ്ത്രജ്ഞര്‍ ഒപ്പിട്ട നിവേദനത്തില്‍ പറയുന്നു. അസമത്വം,വിവേചനം,ഭീഷണി എന്നിവക്കെതിരെയാണ് നാം വോട്ട് ചെയ്യേണ്ടത് നിവേദനത്തില്‍ പറയുന്നു.
ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറമാണ് ഈ നിവേദനം പുറത്തിറക്കിയിട്ടുള്ളത്.
അക്കാദമീഷ്യന്‍സ്, ആക്ടിവിസ്റ്റുകള്‍,ശാസ്ത്രജ്ഞര്‍, തുടങ്ങിയവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം.
രാജ്യത്തെ വ്യത്യസ്തമായ ശാസ്ത്രസ്ഥാപനങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്. 600 ഓളം നാടക അഭിനേതാക്കളും 200 ഓളം എഴുത്തുകാരും മോഡിയുടെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ള നിവേദനം നേരത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം പുറത്തിറക്കിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment