പൗരത്വ ബില്‍; സമസ്ത മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു
കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ നടപടികളെ പറ്റി ചര്‍ച്ചചെയ്യാന്‍ സമസ്ത സം ഘടനകള്‍ യോഗം വിളിച്ചു. ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതിയാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. പൗരത്വ ബില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാന്‍ ഇന്ന് ചേര്‍ന്ന സമസ്ത സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. പൗരത്വ ബില്ലിനെതിരായി എടുക്കേണ്ട നീക്കങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഈ പാര്‍ട്ടികളോടെല്ലാം പാര്‍ട്ടികളോടും ആവശ്യപ്പ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്, ലീഗ് എം.പിമാര്‍ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥയായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter