മലപ്പുറം മനോഹരമായ ചരിത്രമുറങ്ങുന്ന നാട്: അപകീർത്തി പരാമർശത്തിൽ കത്തയച്ചതിന് മനേകാ ഗാന്ധിയുടെ മറുപടി
മലപ്പുറം: പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തെ മലപ്പുറവുമായി ചേർത്തി പ്രചരണം നടത്തിയ കേന്ദ്ര മന്ത്രി മേനകാ ഗാന്ധിക്കെതിരെ ഇന്ത്യയിലുടനീളം ശക്തമായ വിമർശനങ്ങൾ ഉയരുന്നതിനിടെ സംഭവത്തിൽ നിർണായക ട്വിസ്റ്റ്. അപകീർത്തികരമായ പരാമർശത്തിനെതിരെ പ്രതിഷേധ സൂചകമായി മേനകാ ഗാന്ധിക്ക് കത്തെഴുതിയ മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗിന് അവർ മറുപടി കത്തെഴുതി.

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് താന്‍ പറഞ്ഞത് സംസ്ഥാന വനംമന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞതനുസരിച്ചാണെന്നും മേനകാ ഗാന്ധി വ്യക്തമാക്കി. സംസ്ഥാന വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്ന് പറഞ്ഞതെന്നും അവർ പറഞ്ഞു. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും അവർ കൂട്ടിച്ചേർത്തു.

താന്‍ പറഞ്ഞത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണെന്നും ഉദ്ദേശിച്ച വിഷയം എന്താണെന്ന് എല്ലാവരും മനസിലാക്കണമെന്നും അവര്‍ തുടര്‍ന്ന് പറയുന്നു. ആന കൊല്ലപ്പെട്ട വിഷയത്തില്‍ മലപ്പുറത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കത്തയച്ച മൊറയൂർ യൂത്ത് ലീഗ് കമ്മിറ്റി മലപ്പുറത്തെ നേരിട്ടറിയാൻ മേനകാ ഗാന്ധിയെ ജില്ലയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter