ബീഫ് വിറ്റുവെന്ന് ആരോപിച്ച് അസമില്‍ മുസ്‌ലിം മധ്യവയസ്‌കന് മര്‍ദനം, കൂടാതെ പന്നി മാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിപ്പിച്ചു

ബീഫ് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് 68 കാരന് മര്‍ദനം. ആസാമിലെ ബിശ്വന്ത്ചരൈലിയിലെ ഷൗക്കത്തലിയെയാണ് ആള്‍ക്കൂട്ടം മര്‍ദിക്കുകയും പന്നിയിറിച്ചി ഭക്ഷിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്തത്.

ഏപ്രില്‍ 7 ഞായറാഴ്ചയാണ് അക്രമം നടന്നതെന്ന് സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നു.
ഫൈസ്ബുക്കില്‍ പ്രചരിച്ച വീഡിയോയില്‍ മധ്യവയസ്‌കനെ മാര്‍ക്കറ്റില്‍വെച്ച് അദ്ധേഹത്തിന്റെ രാഷ്ട്രീയ സ്വത്വത്തെ ചോദ്യം ചെയ്യപ്പെടുന്നതാണ്.
35 വര്‍ഷമായി ഇവിടെ കച്ചവടക്കാരനാണ് ഷൗക്കത്ത്. പാചകം ചെയത് ബിഫ് വില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം അദ്ധേഹത്തെ മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ആദ്യവീഡിയോയില്‍ അദ്ധേഹം ബംഗ്ലാദേശിയാണെങ്കില്‍ അദ്ധേഹത്തിന്റെ ലൈസന്‍സ്,എന്‍.ആര്‍.സിസര്‍ട്ടിഫിക്കററ് തുടങ്ങിയവ ആവശ്യപ്പെടുന്നതാണ്.
രണ്ടാമത്തെ വീഡിയോവില്‍ അദ്ധേഹത്തെ നിര്‍ബന്ധിപ്പിച്ച് പന്നിയിറച്ചി തീറ്റിപ്പിക്കുന്നതാണ്.
ഷൗക്കത്തലി ഇപ്പോള്‍ പരിക്കുകളോട് ആസാമിലെ ഹോസ്പിററലില്‍ ചികിത്സയിലാണ്.നിയമങ്ങളെ നോക്കുകുത്തിയാക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter