എബിവിപിക്ക് അടി പതറി: വരാണസി സംസ്കൃത കോളേജിൽ കോൺഗ്രസ് വിദ്യാർഥി സംഘടനക്ക് ഉജ്ജ്വല വിജയം
വരാണസി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ സമ്പൂർണനന്ദ് സംസ്കൃത വിശ്വ വിദ്യാലയത്തിൽ സ്റ്റുഡൻസ് യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ് യു ഉജ്ജ്വല വിജയം നേടി. ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിക്ക് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പ്രസിഡണ്ട് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഎസ്‌യുവിൻറെ ശിവം ശുക്ല എബിവിപിയുടെ ഹർഷിദ് പാണ്ഡയെ വൻ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു . 224നെതിരെ 709 വോട്ടുകൾക്കാണ് ശുക്ലയുടെ വിജയം. ചന്ദന്‍ കുമാര്‍ മിശ്ര വൈസ് പ്രസിഡന്റും അവിനാശ് പാണ്ഡെ ജനറല്‍ സെക്രട്ടറിയും രജ്‌നികാന്ത് ദൂബെ ലൈബ്രേറിയന്‍ പോസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അക്രമങ്ങള്‍ ഒഴിവാക്കുന്നതിനായി വിജയഘോഷയാത്ര ഒഴിവാക്കണമെന്ന് വിസി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജയികളെ പൊലീസ് സുരക്ഷയോടെയാണ് വീടുകളിലെത്തിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter