പ്രളയം: ഇനി കാരണങ്ങളോര്‍ത്ത്കരയാം.

ഈ വര്‍ഷത്തെ പ്രളയവും കേരളം മറികടന്നു എന്നു പറയാം. ഇതൊരു പതിവായിമാറി എന്ന് ഈ രണ്ടാംവരവ ്‌സൂചിപ്പിക്കുന്നതുകൊണ്ടാണ് 'ഈ വര്‍ഷത്തെ' എന്നു പ്രളയത്തെ വിശേഷിപ്പിക്കേണ്ടിവരുന്നത്. ഇതുപക്ഷെ, ഉണ്ടാക്കുന്ന ഞെട്ടലും ആധിയും ചെറുതല്ല. ദുരിതകയങ്ങളില്‍ വെള്ളമിറങ്ങുമ്പോള്‍ ഒന്ന് ഉള്ളറിഞ്ഞു നിശ്വസിക്കുവാന്‍ പോലും കഴിയാതെ ആശങ്കയുടെ മുന്‍മുനയില്‍ നിറുത്തുകയാണ് പ്രകൃതി ജനങ്ങളെ. വീണ്ടുംവരും എന്ന ഞെട്ടല്‍ അവരുടെ ഉറക്കം ശരിക്കും കെടുത്തുന്നു. ഈ അവസ്ഥ കൂടിച്ചേരുമ്പോള്‍ ഇപ്പോള്‍ഉണ്ടായ, ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയത്തിലേക്കു നയിച്ച കാര്യകാരണങ്ങളെ കുറിച്ചുള്ള ആലോചനക്ക് വട്ടമൊരുക്കുന്നു. ഇങ്ങനെ പറഞ്ഞുതുടങ്ങുമ്പോള്‍ ചിലര്‍ 'അതാര്‍ക്കാണറിയാത്തത്?' എന്നു പറഞ്ഞുകൊണ്ട് തിരിഞ്ഞും പിരിഞ്ഞും പോയേക്കും. ഇതുതന്നെയാണ് യാഥാര്‍ഥ പ്രശ്‌നവും. കാര്യങ്ങള്‍അറിയുവാനോ അറിഞ്ഞ കാര്യങ്ങള്‍ മനസ്സിലേക്കെടുത്തുവെക്കുവാനോ പുതിയ മനുഷ്യന്‍ തയ്യാറാകുന്നില്ല. അവനതിനു മാത്രം ക്ഷമയില്ല. എന്നാല്‍ അവന് ഒന്നുംഅറിയില്ല എന്നല്ല. അവന്‍ ആദ്യമേ ഒരു നിഗമനത്തിലെത്തുന്നു. അതിനൊപ്പം നിലയുറപ്പിക്കുന്നു. അതിനു വേണ്ടി വാദിക്കുന്നു. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. മററുള്ള അഭിപ്രായങ്ങളെയെല്ലാം അവന്‍ കേള്‍ക്കാതെതന്നെ തള്ളിക്കളയുന്നു. വിഷയം പഠിക്കുന്നതിലേറെ അവന്‍ ഉത്‌സാഹംകാണിക്കുക എതിരെ വരുന്ന ചോദ്യങ്ങള്‍ക്ക ്ഉത്തര ംകണ്ടുപിടിക്കുവാനായിരിക്കും. 'പലരും കേള്‍ക്കുന്നത് മറുപടി പറയുവാന്‍ വേണ്ടി എന്ന ഉദ്ദേശത്തോടെയാണ്. മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയല്ല' എന്ന് ആരോ സമൂഹ മാധ്യമച്ചുമരില്‍ കുറിച്ചിട്ടത് എത്രയോ ശരിയാണ്. 

ഇത്തരം സമൂഹത്തിന്റെ ഒരു നേര്‍ പ്രധിനിതിയുടെ ചിത്രം കഴിഞ്ഞ വര്‍ഷത്തെ(2018) പ്രളയക്കാഴ്ചകളില്‍ കാണാനിടയായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ അയാളുടെ പ്രദേശത്തെ ജനങ്ങളെ താല്‍കാലിക ക്യാമ്പുകളിലേക്കു മാററിയിരുന്നു. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്നത് ഒരു ക്രിസ്ത്യന്‍ മാനോജ്‌മെന്റിനു കീഴിലുള്ളസ്‌കൂളായിരുന്നു. ക്യാമ്പിലെത്തിയതും ടിയാന്റെ കണ്ണുകള്‍ ആദ്യം പതിഞ്ഞത് ചില്ലിട്ടുവെച്ച യേശുക്രിസ്തുവിന്റെ ചിത്രത്തിലായിരുന്നു. അതോടെ ഇയാളുടെ പെരുവിരലുകളില്‍ നിന്നും ചൂടുള്ള കോപം ഇരച്ചു തലച്ചോറിലെത്തിയതും തലച്ചോറ്തിളച്ചതുംഞൊടിയിടയിലായിരുന്നു. ഇയാള്‍ ഭ്രാന്തനായി ആ ചിത്രംഎടുത്ത് നിലത്തിട്ട് ചവിട്ടുകയും 'ഇവനാണ് ഈ ദുരിതത്തിന്റെയെല്ലാം പിന്നില്‍..' എന്നു പറഞ്ഞ് ആക്രോശിക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത ഹരം പിടിപ്പിക്കുന്ന ചിലരുണ്ട്. അവര്‍ അത് സമൂഹ മാധ്യമങ്ങളുടെ ഞരമ്പുകളിലൂടെ ആവതു പരത്തി പ്രചരിപ്പിച്ചു. ഇത്തരക്കാരുടെ ഭ്രാന്തും സ്ഥാപിത താല്‍പര്യക്കാരുടെ ബാലിശങ്ങളും ഇത്തരക്കാര്‍ നേതൃനിരയില്‍ കൂടി കയറിപ്പററുന്നതോടെ ഉണ്ടാകുന്ന സ്വാധീനത്തില്‍ പെട്ടുപോകുന്നവരുടെതോതും എല്ലാം കൂടുമ്പോഴാണ് സത്യത്തില്‍ കേരളത്തിന് ഒരു അഭിപ്രായ രൂപീകരണം അസാധ്യമാകുന്നത്. നന്‍മയത്വത്തോടെ ഒരുകേന്ദ്രത്തിലേക്കു കാരണങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളെ ഏകോപിപ്പിച്ചാല്‍ ഒരു കാരണത്തിലേക്കും പരിഹാരത്തിലേക്കും എത്തിച്ചേരാന്‍ കഴിയും. അങ്ങനെ എത്തിചേരുവാന്‍ ഇപ്പോഴും കഴിയുന്നുണ്ടല്ലൊ എന്നുചിലരെങ്കിലും ഇവിടെ വാദിച്ചേക്കും. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്നതുശരിയാണ്. പക്ഷെ, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എത്തിചേരുന്ന നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്നതില്‍ ഈ മേല്‍പ്പറഞ്ഞതെല്ലാംതടസ്സം നില്‍ക്കുകയാണ്. മാധവ്ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇവരെല്ലാം കൂടി കൊത്തിക്കീറിക്കത്തിച്ചത് ഒന്നാന്തരം ഉദാഹരണമാണല്ലോ. 

പ്രളയത്തിനു കാരണമെന്താണ് എന്ന ചോദ്യത്തിന് പല ഭാഗങ്ങളില്‍ നിന്നും പല ഉത്തരങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഓരോരുത്തരും ഓരോഉത്തരങ്ങള്‍ പറയുന്നതില്‍ അപാകതയൊന്നുമില്ല. അപകാതഒരാള്‍ താന്‍ പറയുന്നതില്‍ മാത്രംഅള്ളിപ്പിടിച്ചിരിക്കുന്നതിലാണ്. ഈ ഉത്തരങ്ങളില്‍ ആഗോളതാപനം മുതല്‍ ദൈവകോപം വരെ ഉണ്ട്. എന്നാല്‍ ശരിയുത്തരം ഇതെല്ലാം അടങ്ങുന്നതാണ് എന്നതാണ് വാസ്തവം. കാരണം ഈ ഉത്തരങ്ങളൊന്നും സൂക്ഷ്മാര്‍ഥത്തില്‍ പലതല്ല. ഒന്നുതന്നെയാണ്.ചിലര്‍ക്ക് തന്റെ കാരണത്തിനപ്പുറത്തേക്ക് പോകുവാന്‍ കഴിയുന്നില്ല എന്നു മാത്രം. ശാസ്ത്രത്തില്‍ നിന്നാണ് ഈ കാരണങ്ങളുടെതുടക്കം. അത് എത്തി നില്‍ക്കുന്നതോ ദൈവകോപം എന്ന മതത്തിലും. സത്യത്തില്‍ ശാസ്ത്രത്തെ ഒരു ചവിട്ടുപടിയായി കരുതുവാന്‍ മത പണ്‍ഡിതര്‍ക്കുകഴിയുകയും തങ്ങള്‍ക്കു ഉത്തരം മുട്ടുന്ന ചിലസാഹചര്യങ്ങളില്‍ ആ ചോദ്യങ്ങളെ മതത്തിലേക്ക് നീട്ടുവാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കും കഴിയുകയും ചെയ്യുമെങ്കില്‍ മതവും ശാസ്ത്രവും രണ്ടു വിരുദ്ധതകളാണ് എന്ന തെററുധാരണ നീങ്ങും. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ രണ്ടു പക്ഷത്തും അതുണ്ടാകുന്നില്ല. ശാസ്ത്രത്തെ പടിയടച്ചുപിണ്‍ഠം വെക്കുവാന്‍ പണ്‍ഡിത ലോകത്തില്‍ ഒരുകൂട്ടം നിരന്തര ശ്രമത്തിലാണ്. 
ശാസ്ത്രത്തെ ദൈവത്തിനെതിരെയുള്ള ഒരു വെറും ആയുധമായി കാണുവാനാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ക്കും താല്‍പര്യം. രണ്ടിടത്തും അറിവിന്റെ കുറവാണ്കാരണം. അഥവാ ശരിയായ അറിവിന്റെ.ടെസ്‌ററ്ട്യൂബ്ശിശു, ക്ലോണിംഗ്തുടങ്ങിയ കണ്ടുപിടുത്തങ്ങളെ 'ദൈവംമരിച്ചു, ദൈവത്തിന്റെ ആവശ്യംവേണ്ടാതായി..' എന്നൊക്കെ കൂകിയാര്‍ത്തു പ്രചരിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്തപ്പോഴൊക്കെ ഈ മണ്ടത്തരങ്ങള്‍ വെളിച്ചത്തുവന്നതാണ്.  

പ്രളയത്തിലേക്കു തന്നെ വരാം. അതിനു വഴിവെച്ച കാരണങ്ങള്‍ എപ്രകാരമാണ് ഒന്നാതയിത്തീരുന്നത് എന്നു പരിശോധിക്കാം. ശാസ്ത്രം പറയുന്നത് പ്രപഞ്ചത്തിന്റ താളംതെററുന്നത് ഗ്ലോബല്‍ വാമിംഗ് കാരണമായിട്ടാണ് എന്നാണ്. ഇതുശരിയാണ്.കാരണം നമ്മുടെ ഭൂമിയല്ലാത്ത മററു ഗ്രഹങ്ങളിലേക്കുംചന്ദ്രന്‍ പോലുള്ള ഉപഗ്രഹങ്ങളിലേക്കുപോലും രാജ്യങ്ങള്‍ വിവിധ പരീക്ഷണങ്ങള്‍ക്കായി പേടകങ്ങള്‍ അയക്കുന്നതിന്റെ ലക്ഷ്യത്തിന്റെ ആക്കെത്തുക അവിടെ മനുഷ്യവാസം സാധ്യമാണോഎന്നറിയുകയാണ്. അതിനു വെള്ളമുണ്ടോ, ഓക്‌സിജനുണ്ടോ എന്നു മാത്രംഅറിഞ്ഞാല്‍ പോരാ ഒരു സന്തുലിതമായ അന്തരീക്ഷംവേണം. അതു ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഭൂമിയിലാണ്. മനുഷ്യന്റെയും ജീവന്റെയും നിലനില്‍പ്പിനു സഹായകമാകുന്ന ഒരു സന്തുലിതാവസ്ഥ ജീവിതത്തിനു അനിവാര്യമാണ് എന്ന് ഇതുസൂചിപ്പിക്കുന്നു. ഇതാര് ക്രമപ്പെടുത്തി എന്നയിടത്ത് ശാസ്ത്രവും മതവും വേര്‍പിരിയുന്നുണ്ട്. ശാസ്ത്രം ഇതുയാദൃശ്ചികമായി ക്രമപ്പെട്ടു എന്നാണ് പറയുവാന്‍ ശ്രമിക്കുന്നത്. 
യാദൃശ്ചികമായി ക്രമപ്പെട്ടു എന്നതു സമ്മതിച്ചാള്‍ തന്നെയും അത് എന്നാല്‍ യാദൃശ്ചികമായി താളംതെററുന്നു എന്നു നിങ്ങള്‍ പറയുന്നില്ലല്ലോ, താളംതെററുന്നത് മനുഷ്യന്റെ തെററായ ഇടപെടല്‍ മൂലമാണ്ഉണ്ടാകുന്നത്എന്നല്ലേ പറയുന്നത്, ഇങ്ങനെ പറയുമ്പോള്‍ ക്രമപ്പെടുത്തലും താളം തെററിക്കലുമെല്ലാം നടക്കുന്നത് ഒരുശക്തിയുടെ ഇടപെടല്‍ കാരണമാണ് എന്നത് നിങ്ങള്‍തന്നെ സമ്മതിക്കുകയല്ലേ എന്നു പറയുമ്പോള്‍ പിന്നെ മൗനത്തില്‍ അവര്‍ മുഖം പൂഴ്ത്തും. ഭൂമിയുടെ ഈ സന്തുലിതത്വം നിലനിറുത്തുവാനുള്ള ബാധ്യതസൃഷ്ടാവ് മനുഷ്യനെ തന്നെ ഏല്‍പ്പിച്ചിരിക്കുന്നു. അവന്‍ ആ ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തിയാല്‍ ഭൗമികസന്തുലിതത്വം അപകടപ്പെടും. ഇത് ഭൂമിയുടെ താപനില വര്‍ധിച്ചുകൊണ്ടാണ് അനുഭവപ്പെടുക. അതാണ് ഗ്ലോബല്‍വാമിംഗ് എന്ന ആഗോളതാപനം.

മനോഹരമായ ചില ആവിഷ്‌കാരങ്ങള്‍ വഴിയാണ് ഈ സന്തുലിതത്വം അല്ലാഹു ഉറപ്പാക്കിയിരിക്കുന്നത്. ഓക്‌സിജന്റെയും കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെയും കാര്യംമാത്രം എടുത്താല്‍ അതു പെട്ടെന്ന് മനസ്സിലാകും. മനുഷ്യന്‍ ഓക്‌സിജന്‍ ശ്വസിക്കുകയും കാര്‍ബണ്‍ഡൈഓക്‌സൈഡ് ഉഛ്വസിക്കുകയും ചെയ്യുമ്പോള്‍ സസ്യങ്ങള്‍ നേരെതിരിച്ച് കാര്‍ബണ്‍ഡൈഓക്‌സൈഡ്ശ്വസിക്കുകയും ഓക്‌സിജന്‍ ഉഛ്വസിക്കുകയുംചെയ്യുന്നു. ഇങ്ങനെ ഒരു പരസ്പര കൈമാററം സംഭവിക്കുന്നതിനാല്‍ ഒരുസന്തുലിതത്വം സാധ്യമാകുന്നു. ഇങ്ങനെ കാര്യകാരണങ്ങളെ പരസ്പരം കോര്‍ത്തിണക്കിയാണ് അല്ലാഹു പ്രപഞ്ചത്തിന്റെ താളംസന്തുലിതപ്പെടുത്തിയിരിക്കുന്നത്. ഈ അന്തരീക്ഷത്തിലേക്ക് മനുഷ്യന്റെ ഇന്ധനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അമിതമായി എത്തിച്ചേരുന്നു. മറുഭാഗത്ത്കാര്‍ബണ്‍ ശ്വസിച്ചെടുത്ത് കാര്‍ബണിന്റെ സന്തുലിതത്വം ഉറപ്പാക്കുവാന്‍ വലിതോതില്‍സഹായിക്കുന്ന മരങ്ങള്‍മറിച്ച് മനുഷ്യന്‍ തന്റെ ആര്‍ത്തികള്‍ നേടി. അങ്ങനെ കാര്‍ബണിന്റെ അംശം അന്തരീക്ഷത്തില്‍കൂടി.അതിലേക്ക് ഫാമുകളില്‍ നിന്നുംഉയരുന്ന മീഥൈന്‍, രാസപ്രയോഗങ്ങള്‍ കാരണമായി ഉയരുന്ന നൈട്രിക്ഓക്‌സൈഡ് തുടങ്ങിയവ കൂടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. അന്തരീക്ഷത്തിലെ താപനില വര്‍ധിച്ചതോടെ ധ്രുവപ്രദേശങ്ങളില്‍ ഭൂമിയുടെ കാലാവസ്ഥാസന്തുലിതത്വത്തെ വല്ലാതെസ്വാധീനിക്കുന്ന മഞ്ഞ്ഉരുകി ഉല്ലാതാകുവാന്‍ തുടങ്ങി. ഇങ്ങനെ ഇല്ലാതാകുന്ന മഞ്ഞ്‌വെള്ളമായി കടലിന്റെ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാംഉണ്ടാക്കുന്ന താളംതെററലുകള്‍ക്കാണ് ലോകം വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നു ചുരുക്കം. 

ഈ പറഞ്ഞ എല്ലാകാരണങ്ങളും കൂടിച്ചേര്‍ന്നതു തന്നെയാണ് യാഥാര്‍ഥകാരണം എന്ന് അല്ലാഹു അല്‍ റൂം അധ്യായത്തില്‍വ്യക്തമാക്കുന്നുണ്ട്. അവന്‍ പറയുന്നു: 'മനുഷ്യകരങ്ങളുടെ പ്രവര്‍ത്തന ഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ  ഫലം അവരെ അനുഭവിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്' (30:41). ഇതിന്റെ പരിഹാരം ഒരുതിരിച്ചു നടത്തം മാത്രമാണുതാനും. അതുംഅല്ലാഹുതന്നെ പറയുന്നുണ്ട്. അതിപ്രാകരമാണ്:  'അവര്‍ ഓരോവര്‍ഷവും ഓന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് അവര്‍ കാണുന്നില്ലേ. എന്നിട്ടും അവര്‍ ഖേദിച്ചു മടങ്ങുന്നില്ല, ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല. (9:126)

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter