ഹബീബ് അലി ജിഫ്‌രി: ആത്മീയ ചിന്തയിലൂന്നിയ സാമൂഹിക ഉദ്ധാരണം
habeebആത്മായതയുടെ വഴിത്താരയില്‍ ഊന്നിനിന്ന് പുതിയ കാലത്തെ അപഗ്രഥിക്കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും കഴിവുള്ള ഒരു നവ തലമുറയെ പുതിയ കാലത്തെ പ്രഭാഷണ പ്രബോധന മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാന്‍ കഴിയും. മതവും അതിന്റെ തത്ത്വ സംഹിതകളും യാഥാസ്ഥികവും പഴഞ്ചനുമായി അവതരിപ്പിക്കപ്പെടുമ്പോഴും പുതിയ ഭാവത്തില്‍ അതിനെ അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് അവര്‍. ആഗോള തലത്തില്‍ ആളുകളുടെ ആവേശമായി മാറിയ അത്തരം പ്രഭാഷകരില്‍ ചിലരാണ് അല്‍ ഹബീബ് അലി ജിഫ്‌രി, അല്‍ ഹബീബ് മുഹമ്മദ് സഖാഫ്, അല്‍ ഉസ്താദ് മുഹമ്മദ് സുഹാര്‍, ശൈഖ് ഫറസ് റബ്ബാനി, ഉമര്‍ ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍. പ്രമുഖ സ്പിരിച്വല്‍ ട്രൈനറും നല്ലൊരു ആത്മീയ പ്രഭാഷകനുമാണ് ഹബീബ് അലി ജിഫ്‌രി. 1971 ല്‍ യമനിലെ ഹളര്‍മൗത്തില്‍നിന്നുള്ള ഒരു കുടുംബത്തില്‍ ജിദ്ദയിലാണ് ജനനം. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താബാ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപകനാണ്. തരീമിലെ സയ്യിദ് കുടുംബങ്ങളിലൊന്നായ ജിഫ് രി ഖബീലയിലേക്ക് ചെന്നെത്തുന്നതാണ് അദ്ദേഹത്തിന്റെ താവഴി. ഇന്ന് അറിയപ്പെട്ട സൂഫീ പ്രഭാഷകനും സമുദ്ധാരകനുമാണ് ഹബീബ് അലി ജിഫ്‌രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുക്കണക്കിന് വേദികളില്‍ അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. കെനിയ, ടാന്‍സാനിയ, അമേരിക്ക, കാനഡ, മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ, ഇന്ത്യ, ബംഗ്ലാദേഷ്, ശ്രീലങ്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഡന്മാര്‍ക്ക്, ബെല്‍ജിയം, ഹോളണ്ട് തുടങ്ങി വിവിധ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. യൂട്യൂബിലും മറ്റും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ധാരാളമായി ലഭിക്കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter