ന്യായാധിപരുടെ അനീതി

മുത്തലാഖ്  ക്രിമിനല്‍ കുറ്റം, 84 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 99 പേര്‍ അനുകൂലിച്ചു, ഇതോടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന് മൂന്നുവര്‍ഷം തടവും പിഴയും ജാമ്യമില്ല കുറ്റം ഇല്ലാതെ അറസ്റ്റ്.

 ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ശരിക്കും ചിന്തിച്ചു പോയി. ലോകം ഇനിയങ്ങോട്ട് ? ഭരണാധികാരികള്‍ എന്തൊക്കെയാണ് ചെയ്യുന്നത്..... ? മുസ്ലിം സമൂഹം ഇനി എന്തെല്ലാം നേരിടണം?  
ത്വലാഖ് ചെയ്യുന്നതിനെക്കുറിച്ച് മറ്റു വിവിധ മതവിഭാഗങ്ങളെ അപേക്ഷിച്ച് ഒരു മുസ്ലിം സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എത്രത്തോളം ബോധവാന്മാരാണ് എന്ന് ഒരു പക്ഷെ ഭരണാധികാരികള്‍ ഓര്‍ത്തിട്ടുണ്ടാവില്ല. ത്വലാഖ് ചൊല്ലാന്‍ ഇഷ്ടപ്പെടുന്നവര്‍ ആരുമുണ്ടാവില്ല. സര്‍വ്വശക്തന്റെ നിയമപ്രകാരം അവന്‍  ആക്കിയതും എന്നാല്‍ ഏറ്റവും വെറുക്കുന്നതും ആയ ഒന്നാണ് തലാഖ്.

നിക്കാഹ് എന്ന പവിത്രമായ ഉടമ്പടിയിലൂടെ രണ്ടു മനസ്സുകള്‍ ഒത്തുചേര്‍ന്ന്, പരസ്പരം മനസ്സിലാക്കിയും, ഉള്‍ക്കൊണ്ടും ജീവിക്കാന്‍ തയ്യാറാവുകയാണ്. ജീവിതമാകുന്ന യാത്രയില്‍ സുഖ സമ്പൂര്‍ണമായ നിമിഷങ്ങള്‍ ക്കിടയിലും സ്വര ചേര്‍ച്ചയില്ലാത്ത അവസരങ്ങള്‍ വന്നുചേരാം, വിട്ടുവീഴ്ചകളിലൂടെ സമ്പന്നമാക്കുന്ന ജീവിതരീതി മനുഷ്യന് കുറ്റ വിമുക്തമാക്കുന്നു.
      കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും  ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ല് പോലെ, ചില സാഹചര്യങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് അതീതമാണ് . ഇവിടെയാണ് ദിവസങ്ങള്‍ക്കുമുമ്പ്, നിലവിലെ സിവില്‍ കേസിനെ ക്രിമിനല്‍ കേസ് ആക്കി മാറ്റിയ ബില്ലിനെക്കുറിച്ച് ചിന്തിച്ചു പോകുന്നത്. സത്യത്തില്‍ വിവാഹമോചനത്തിന്‍ പൊരുള്‍ അറിഞ്ഞുകൊണ്ട് തന്നെയാണോ ഇത്തരം വികലമായ തീരുമാനങ്ങളുമായി ഭരണാധികാരികള്‍ മുന്നോട്ടുപോകുന്നത് ?
  ത്വലാഖ് ചെല്ലുന്നതിന് രീതികള്‍ മനസ്സിലാക്കിയാല്‍ ഇത്തരം ചിന്തകളും തീരുമാനങ്ങള ഉണ്ടാവുമോ ഭര്‍ത്താവുമായി യോജിച്ചു പോവാന്‍ ഞാന്‍ കഴിക്കാത്തത് ഭാര്യയെ ഉപദേശിക്കുവാനും ശേഷം കിടപ്പറയില്‍ മാറ്റി ശേഷം ഭാര്യ ഭര്‍തൃ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു ഇതിലൊന്നും ഭാര്യ രമ്യതയില്‍ എത്താന്‍ ഇല്ലെങ്കില്‍ ഒരു ത്വലാഖ് ചൊല്ലി അവളെ ഭര്‍ത്താവിനെ സംരക്ഷണത്തില്‍ തന്നെ നിര്‍ത്തുന്നു തയ്യാറായി പുനര്‍ സംഗമം സാധ്യതകള്‍ കാണുന്നു വീണ്ടും ഇതുപോലുള്ള സാഹചര്യമൊരുക്കുന്നു അതായത് ഒരു സ്ത്രീ എന്ന നിലയില്‍ ജീവിത പങ്കാളിയോടൊപ്പം കഴിഞ്ഞതിനെക്കുറിച്ച് വരാനിരിക്കുന്ന ദുരന്ത നാളുകളെ കുറിച്ചും തിരിച്ചറിയാനുള്ള നീണ്ട കാലയളവ് അവള്‍ക്ക് അനുവദിക്കുകയാണ്
ഇനിയും വിട്ടുവീഴ്ചക്ക് തയ്യാറല്ലെങ്കില്‍ എങ്കില്‍ പുരുഷന്‍ എന്ത് ചെയ്യും, അവസാനത്തെ അഥവാ മനസ്സില്ലാമനസ്സോടെ ചെയ്തു പോകുന്ന അല്ലെങ്കില്‍ അവനെ കൊണ്ട് ചെയ്യുന്ന ഒരു നിഷ്ഠൂരമായ പ്രക്രിയ മാത്രമാണ് അതോടെ പവിത്രമായ ആ വിവാഹബന്ധം ഇല്ലാതാവുകയാണ് ഇവിടെ ഇനിയും തിരുത്തി തന്റെ നഷ്ടപ്പെട്ടുപോയ ഇണയെ തിരിച്ചെടുക്കണം എങ്കില്‍ സര്‍വ്വശക്തന്‍ ആ പുരുഷന്‍ ശിക്ഷയുടെ കാഠിന്യം നോക്കണം തന്റെ ജീവിതപങ്കാളിയായി സുഖദുഃഖങ്ങള്‍ പങ്കുവെച്ച് മക്കള്‍ക്ക് ജന്മം നല്‍കിയ ഹൃദയം പങ്കുവെച്ച് ഭാര്യയെ മറ്റൊരാള്‍ വിവാഹം ചെയ്യണം താന്‍ മാത്രം അനുഭവിക്കേണ്ടത് എല്ലാം മറ്റൊരാള്‍ അനുഭവിക്കട്ടെ ശേഷം മാത്രമേ തിരിച്ചെടുക്കാന്‍ പാടുള്ളൂ,
ഇവിടെ സര്‍ക്കാരോ കോടതിയോ നല്‍കുന്ന ശിക്ഷയേക്കാള്‍ നൂറുമടങ്ങ് പുരുഷന്‍ അനുഭവിച്ചു തീര്‍ക്കുകയാണ് പിന്നെ എന്തിന് മുസ്ലിം സമൂഹത്തോട് എത്ര ക്രൂരമായി മുസ്ലിം സഹോദരന്മാര്‍ക്കിടയില്‍ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഇടയില്‍ വിവാഹമോചനം നടക്കുന്നില് അന്യ പുരുഷന്റെ കൂടെ അഴിഞ്ഞാടുമ്പോള്‍ കണ്ണുംപൂട്ടി നോക്കിനില്‍ക്കുന്ന സംസ്‌കാരം നമുക്ക് എവിടുന്ന് കിട്ടി, ഉടന്‍ ജയില്‍ പിന്നെ പിന്നെ അവളുടെ സംരക്ഷണം ഏറ്റെടുക്കണം ത്വലാഖ് ചൊല്ലിയാലും തലാഖ് സ്വീകരിക്കപ്പെടുകയില്ല എന്ന ഒരു നിയമം പിന്നെന്തിന് ശിക്ഷിക്കണം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ഉണ്ടായിരുന്ന മുഹമ്മദ് മുഹമ്മദന്‍ ലോ എന്തിന് പൊളിച്ചെഴുതണം മുസ്ലിം മാറിമാറിവരുന്ന ഭരണാധികാരികള്‍ സര്‍ക്കാരും എന്തിന് കയ്യിലെടുക്കണം മുസ്ലിം സ്ത്രീകളോടുള്ള ഉള്ള ഈ അനുകമ്പയുടെ പിന്നില്‍ ഇനി എന്തെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട് സ്ത്രീ സംരക്ഷിക്കപ്പെടേണ്ട ധാരാളം മേഖലകള്‍ ഉണ്ട്, മുസ്ലിം വ്യക്തിനിയമത്തില്‍ മേല്‍ ഭിന്നിപ്പിക്കുന്ന ഈ നിയമം നമുക്ക് വേണ്ട സഹോദരീസഹോദരന്മാര്‍ ഒന്ന് മനസ്സ് വെച്ചാല്‍ ഒരു നിയമത്തിനും നമ്മളെ ഒന്നും തൊടാനോ ശിക്ഷിക്കാനോ കഴിയില്ല നല്ലതിനായി നല്ല ഇന്ത്യക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം-

(മമ്പാട് പീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളാണ് ലേഖിക)

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter