സമ്പന്നരായ മധ്യമര്‍ഗത്തിന് ഇനിയും വേണോ സംവരണം?!

2006ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠന പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ 12.5 ശതമാനം വരുന്ന നായര്‍ സമുദായത്തിന്റെ സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യം 21 ശതമാനമാണ്. ശരാശരിക്കും 40 ശതമാനം മുകളില്‍. മറ്റു മുന്നോക്ക ഹിന്ദു വിഭാഗം ജനസംഖ്യയില്‍ 1.3 ശതമാനം. അവരുടെ പ്രാതിനിധ്യം 3.1 ശതമാനം. 51 ശതമാനത്തിന്റെ അധിക പ്രാതിനിധ്യം. 

18.3 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ സര്‍ക്കാര്‍ തൊഴില്‍ പ്രാതിനിധ്യം 20.6 ശതമാനമാണ്. 11 ശതമാനം കൂടുതല്‍. 22.2 ശതമാനം വരുന്ന ഈഴവരുടെ പ്രാതിനിധ്യം 22.7 ശതമാനം. 

ഒന്‍പത് ശതമാനം വരുന്ന പട്ടിക ജാതിക്കാര്‍ക്ക് 7.6 ഉം 1.2 ശതമാനം വരുന്ന പട്ടിക വര്‍ഗക്കാര്‍ക്ക് 0.8 ശതമാനവുമാണ് പ്രാതിനിധ്യം. യഥാക്രമം 22.6, 49.5 ശതമാനത്തിന്റെ കുറവ്. മുസ്ലിംകളുടെ സ്ഥിതി ഇങ്ങനെ ആണ്. ജനസംഖ്യ 26.9%. തൊഴില്‍ പ്രാതിനിധ്യം 11.4 ശതമാനം.

നിലവിലെ സംവരണ ബില്‍ കൊണ്ടുള്ള നേട്ടം ജനറല്‍ കാറ്റഗറിയിലെ സമ്പന്നരായ മധ്യവര്‍ഗത്തിനാണ്. പ്രതിവര്‍ഷം എട്ടു ലക്ഷം വരെ വരുമാനമുള്ളവരെ പിന്നാക്കക്കാര്‍ എന്നു വിളിക്കുന്നതാണ് അശ്‌ളീലം. കേരളത്തില്‍ ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ നിലവില്‍ തന്നെ അധിക അധികാര പ്രാതിനിത്യമുള്ള മേല്ജാതിക്കാര്‍ ആകുമെന്നതില്‍ സംശയമില്ല. ദളിത് മുസ്ലിം പ്രാതിനിദ്ധ്യം അതീവ ശോചനീയമായ അവസ്ഥയിലേക്ക് പോകും എന്നതും തീര്‍ച്ച. 

സംവരണത്തിന്റെ ആത്മാവിനു തന്നെയാണ് മുറിവേറ്റിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് ഈ ബില്ലിനായുള്ള ക്യാബിനറ്റ് നോട്ട് ഉണ്ടാക്കിയത് എന്ന് ഇക്കണോമിക് ടൈംസ് സാമൂഹിക നീതി മന്ത്രാലയത്തെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങളോളം ചേര്‍ന്ന ഭരണ ഘടനാ നിര്‍മ്മാണ സഭയുടെ ചര്‍ച്ചകളെ ഓര്‍ക്കുന്നു. അംബേദ്കറെ ഓര്‍ക്കുന്നു. 

ഈ മുറിവില്‍ സുപ്രീംകോടതി മരുന്ന് വെക്കും എന്നു തന്നെ പ്രതീക്ഷ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter