വൈകിയുള്ള ജോലി കൗമാരക്കാരെ വിഷാദ രോഗത്തിലേക്ക് നയിക്കും
രാത്രി സമയങ്ങളില്‍ വളരെ വൈകി ജോലി ചെയ്യുന്ന കൗമാരക്കാര്‍ക്ക് വിഷാദരോഗവും ഉല്‍കണ്ഢയും ഉറക്കമില്ലായ്മയും പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനം. 'സ്ലീപ് മെഡിസിന്‍' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് വിഷാദ രോഗത്തലേക്കും സമാന അസുഖങ്ങളിലേക്കും നയിക്കുമെന്നും പറയുന്നത്. ആസ്‌ത്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് അഡലെയ്ഡിലെ സ്‌കൂള്‍ ഓഫ് സൈക്കോളജിയില്‍ പി.എച്ച്ഡി ഗവേഷകനായ പാസ്‌ക്കല്‍ ആല്‍വരോയാണ് 12നും 18നും ഇടയില്‍ പ്രായമുള്ള 300ലേറെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ നിദ്രാ സ്വഭാവങ്ങള്‍ നിരീക്ഷിച്ച് പഠനം തയ്യാറാക്കിയത്. ഉറക്കമില്ലായ്മയും വിഷാദരോഗവും തമ്മില്‍ പരസ്പരബന്ധിതമാണെന്ന് കണ്ടെത്തിയ പഠനം ഇത്തരം പ്രശ്‌നങ്ങള്‍ കൗമാരക്കാരെ മദ്യാസക്തിയിലേക്കും മയക്ക് മരുന്ന് ഉപയോഗത്തിലേക്കും നയിച്ചേക്കാമെന്നും സമര്‍ത്ഥിക്കുന്നുണ്ട്. ഉറക്കവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്ന കൗമാരക്കാരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഈ പഠനത്തിന് വളരെയധികം പ്രാധാന്യമാണ് ശാസ്ത്രലോകം കല്‍പ്പിക്കുന്നത്. ഈ അസുഖങ്ങളുടെ പരസ്പര ബന്ധം അവയുടെ ചികിത്സക്കും പ്രതിരോധത്തിനും കൂടുതല്‍ സഹായകമാകുമെന്നാണ് അവരുടെ അനുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter