ജോ ബൈഡന്റെ വിജയവും മുസ്‌ലിം ലോകത്തിന്റെ പ്രതീക്ഷകളും
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി മുൻ വൈസ് പ്രസിഡണ്ടും 50 വർഷങ്ങൾ ഏറെയായി അമേരിക്കൻ രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യവുമായ ജോ ബൈഡൻ വിജയിച്ചിരിക്കുകയാണ്. ഒരു അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നതിൽ വെച്ച് റെക്കോർഡ് വോട്ടുകളുമായാണ് ബൈഡൻ വിജയിച്ചിരിക്കുന്നത്. ലോകത്തിന്റെ ഗതിവിഗതികളിൽ നിർണായക ഇടപെടലുകൾ നടത്താൻ കഴിയുന്ന രാജ്യമെന്ന നിലക്ക് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കേവലം ഒരു രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്ന വിഷയമല്ല. അതിന് തീർച്ചയായും അന്തർദേശീയ മാനങ്ങൾ കൽപ്പിക്കപ്പെടുന്നുണ്ട്. തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ സമീപനം പുലർത്തിയിരുന്ന ഡൊണാൾഡ് ട്രംപിൽ നിന്ന് മതേതരത്വവും വൈവിധ്യവും ഇഷ്ടപ്പെടുന്ന ബൈഡനും കമലാ ഹാരിസും ഭരണമേൽക്കുമ്പോൾ അത് തീർച്ചയായും അമേരിക്കയുടെ വിദേശ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് റാലികളിലെ ഇരുവരുടെയും പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഇലക്ഷൻ പ്രചരണത്തിലെ മുസ്‌ലിം അനുകൂല നീക്കങ്ങൾ

ഇലക്ഷൻ പ്രചാരണത്തിനിടെ എംഗേജ് ആക്ഷൻ എന്ന മുസ്‌ലിം സംഘടന അംഗങ്ങളോട് നേരിട്ട് സംവദിക്കുവാൻ ബൈഡൻ തയ്യാറായത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതുവരെ ഒരു അമേരിക്കൻ പ്രസിഡണ്ടും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഒരു മുസ്‌ലിം സംഘടനയെ അഭിമുഖീകരിച്ചിട്ടില്ല. രാജ്യത്തിന്റെ പുരോഗതിക്കായി അമേരിക്കൻ മുസ്‌ലിംകളുടെ സേവനം അനിവാര്യമാണെന്നും ഇസ്‌ലാമിനെ കുറിച്ച് അമേരിക്കൻ സ്കൂളുകളിൽ കൂടുതൽ പഠിപ്പിക്കേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. ഇത് വലിയ പ്രതീക്ഷകളാണ് മുസ്‌ലിം സമൂഹത്തിന് നൽകിയത്. മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിംകൾ ഉപയോഗിക്കുന്ന ഇൻഷാ അല്ലാ എന്ന് ഉപയോഗിച്ചതും തനിക്ക് മുസ്‌ലിംകൾ വർജ്യരല്ലെന്ന ഓർമ്മപ്പെടുത്തലാണ് നൽകിയത്.

7 മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക്

ട്രംപ് അധികാരത്തിലെത്തിയ ഉടൻ എടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ചില മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് വിസ റദ്ദാക്കിയത്. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി ജനുവരി 27നാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്കും അഭയാർത്ഥികൾക്കുമുള്ള യാത്ര വിലക്ക് തങ്ങൾ അധികാരത്തിലെത്തിയ ആദ്യദിവസം തന്നെ എടുത്തു കളയുകയും അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യമാക്കി അമേരിക്കയെ മാറ്റുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലോകത്തെ ശത്രുവായി കാണുകയില്ലെന്ന ഉറച്ച തീരുമാനമാണ് അവരുടെ വാക്കുകളിൽ നിന്ന് മുഴങ്ങുന്നത്.

ഫലസ്തീൻ-ഇസ്രായേൽ നയം

ശാശ്വതമായ പരിഹാരം കാണാൻ സാധിക്കാതെ ഇസ്രായേലിന്റെ കൊടുംക്രൂരത മൂലം പൊറുതിമുട്ടുന്ന ഫലസ്തീന് ആശ്വാസമാകുന്ന നയമാണ് പുതിയ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുക എന്നതാണ് വ്യക്തമാകുന്നത്. ഫലസ്തീനുമായ അമേരിക്കൻ നയത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ കമല ഹാരിസ് പറഞ്ഞതിന്റെ യായിരുന്നു. "നിയുക്ത പ്രസിഡന്റ് ബൈഡനും ഞാനും വിശ്വസിക്കുന്നത് ഫലസ്തീനിലെയും ഇസ്രായേലീലെയും ഓരോ പൗരന്മാരുടെയും അവകാശങ്ങൾക്ക് തുല്യമായി വില നൽകപ്പെടണമെന്നാണ്. ഇരു രാജ്യത്തേയും പൗരന്മാർക്ക് തുല്യ സ്വാതന്ത്ര്യവും സുരക്ഷയും സമൃദ്ധിയും ജനാധിപത്യവും ഉറപ്പുവരുത്താനായി ഞങ്ങൾ പരിശ്രമിക്കും." "ദ്വിരാഷ്ട്ര പരിഹാരത്തിനാണ് ഞങ്ങൾ മുന്നിട്ടിറങ്ങുന്നത്. അതിനെ തുരങ്കം വെക്കുന്ന ഏതൊരു നടപടിയും ഞങ്ങൾ എതിർക്കും. കുടിയേറ്റം വ്യാപിക്കുന്നതും ഞങ്ങൾ എതിർക്കുക തന്നെ ചെയ്യും". അവർ പറഞ്ഞു. ഫലസ്തീനീ സന്നദ്ധ സംഘടനകൾക്ക് സഹായധനം മരവിപ്പിച്ച ട്രംപ് സർക്കാറിന്റെ നടപടിയും തിരുത്തുമെന്ന് കമലാ ഹാരിസ് ഉറപ്പുനൽകി. ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും കിഴക്കൻ ജെറുസലേമിലെ യുഎസ് കോൺസുലേറ്റും വാഷിംഗ്ടണിലെ ഫലസ്തീനീ സംഘടന പിൽഒ മിഷനും തുറന്നു പ്രവർത്തിക്കുവാനും തീരുമാനിച്ചതായി അവർ പറഞ്ഞു.

സിറിയൻ ആഭ്യന്തര യുദ്ധം

ഒമ്പത് വർഷമായി രാഷ്ട്രീയ പരിഹാരം സാധ്യമാകാതെ പൊറുതിമുട്ടുന്ന മധ്യേഷ്യൻ രാഷ്ട്രമായ സിറിയയുടെ വിഷയത്തിലും ഫലപ്രദമായ നിലപാട് സ്വീകരിക്കുമെന്ന് തന്നെയാണ് സൂചന. സിറിയയിൽ സിവിലിയൻ ജനാധിപത്യ സംഘങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയ കമലാ ഹാരിസ് സിറിയൻ ജനതയുടെ ശബ്ദത്തിന് പ്രാധാന്യമുള്ള രാഷ്ട്രീയ പരിഹാരം സാധ്യമാക്കുമെന്നും പറഞ്ഞു. നിലവിൽ റഷ്യയുടെയും ഇറാന്റെയും പിന്തുണയിൽ സിറിയൻ പ്രസിഡണ്ട് ബഷാർ അൽ അസദ് ഭരണത്തിൽ കടിച്ചു തൂങ്ങുകയാണ്. ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ഫ്രീ സിറിയൻ ആർമിയോട് കൂടെ നിൽക്കുക എന്നതായിരിക്കും അമേരിക്ക സ്വീകരിക്കുന്ന നിലപാട്.

സൗദിയോടുള്ള നയവും യമൻ യുദ്ധവും

മേഖലയിൽ അമേരിക്കയുടെ ഉറ്റ ചങ്ങാതിയാണ് സൗദി അറേബ്യ. സൗദി രാജാവുമായും ഒപ്പം മകൻ മുഹമ്മദ് ബിൻ സൽമാനുമായും അടുത്ത ബന്ധമാണ് ട്രംപ് ഭരണകൂടം പുലർത്തിയിരുന്നത്. എന്നാൽ സൗദിയുമായുള്ള ബന്ധത്തിൽ പുനരാലോചന ഉണ്ടാവുമെന്നാണ് പുതിയ ഭരണകൂടത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. യമനിലെ ഹൂതി ശിയാ വിമതസേനയെ തകർക്കാനായി സൗദി-യുഎഇ സഖ്യത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ യമൻ യുദ്ധം ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ്. പൂർണ്ണമായും സൗദിഅറേബ്യയുടെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ട്രംപ് ഭരണകൂടത്തിൽ നിന്ന് വിരുദ്ധമായി സൗദിയുടെ യമൻ യുദ്ധത്തിന് പിന്തുണ പിൻവലിക്കുമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞിരുന്നു.

ഗൾഫ് പ്രതിസന്ധി

തീവ്രവാദത്തിന് സഹായം നൽകുന്നു എന്ന ആരോപണം ഉയർത്തിയാണ് സൗദി, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഖത്തർ മായുള്ള എല്ലാ നേത്ര ബന്ധങ്ങളും ഇതേതുടർന്ന് അന്ന് ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചിരുന്നു. മൂന്നു വര്‍ഷമായി തുടരുന്ന ഉപരോധം ഉടന്‍ അവസാനിച്ചേക്കുമെന്ന് മിഡില്‍ ഈസ്റ്റിന്റെ കാര്യങ്ങള്‍ക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്​ഞന്‍ ഡേവിഡ് ഷെന്‍കർ അടുത്തിടെ പറഞ്ഞിരുന്നു. ഉപരോധത്തില്‍ അടിസ്​ഥാനപരമായ ഒരു മാറ്റവും സംഭവിച്ചി​ട്ടില്ലെന്നും എന്നാല്‍, പരിഹാരചര്‍ച്ചകളില്‍ നിര്‍ണായകമായ ചുവടുവെപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​. ചര്‍ച്ചകളില്‍ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നല്‍കുന്നുണ്ട്. യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​, സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​​ പോംപിയോ എന്നിവരുള്‍പ്പെടുന്ന ഉയര്‍ന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ മാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ജോ ബൈഡൻ സൗദിക്ക് നിരുപാധിക പിന്തുണ നൽകുകയില്ലെന്ന് വ്യക്തമാക്കിയതിനാൽ ഖത്തറും പ്രതീക്ഷകൾ വച്ചുപുലർത്തുന്നുണ്ട്. തീർത്തും ഏകപക്ഷീയമായ ഒരു തീരുമാനം ഇതുവഴി ഉണ്ടാവില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ചുരുക്കത്തിൽ ജോ ബൈഡൻ-കമലാ ഹാരിസ് നേതൃത്വം നൽകുന്ന പുതിയ യു.എസ് ഭരണകൂടം മുസ്‌ലിം ലോകത്തിന് ചെറുതല്ലാത്ത പ്രതീക്ഷകൾ നൽകുന്നുണ്ട്. തെരഞ്ഞെടുപ്പിൽ നടത്തിയ വാഗ്ദാനങ്ങൾ വിശിഷ്യാ ഇസ്രായേൽ ഫലസ്തീൻ പ്രശ്നത്തിലെ പരിഹാരം ധീരമായി നടപ്പാക്കാനായാൽ ഈ ഭരണകൂടം ചരിത്രത്തിലെന്നും മായാതെ അടയാളപ്പെട്ടു കിടക്കും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter