രാഷ്ട്രപതി പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നൽകി: രാജ്യത്തുടനീളം പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിമേതര അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. വ്യാഴാഴ്ച രാത്രി രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചതോടെ പൗരത്വ ഭേദഗതി ബിൽ നിയമമായി മാറി.

ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായതിന് പിന്നാലെയാണ് രാഷ്ട്രപതി നിയമത്തിന് അംഗീകാരം നല്‍കിയത്. 2014 ഡിസംബര്‍ 31-നു മുമ്പ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍പൗരത്വം ലഭിക്കും.

അതിനിടെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി. അസമിലെ ഗുവാഹട്ടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷം ഒത്തുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ പത്തുജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി,വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter