ബര്‍ണബാസിന്റെ സുവിശേഷം
- ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
- Jun 19, 2012 - 09:12
- Updated: Apr 3, 2021 - 15:11
നാലു സുവിശേഷങ്ങള്‍ക്കു പുറമെ ബര്‍ണബാസ് എന്ന അപ്പോസ്തലന്റെ (ഇദ്ദേഹത്തെക്കുറിച്ച് അപ്പോ. പ്രവര്‍ത്തനങ്ങളില്‍ -4: 36, 37- കാണാം) ഒരു സുവിശേഷം നാലാം നൂറ്റാണ്ടില്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഏകദൈവത്തെ ശക്തിയായി സ്ഥാപിക്കുന്നതാണ് ഈ സുവിശേഷം. അതുകൊണ്ടുതന്നെ ക്രിസ്തീയ ലോകം അതംഗീകരിച്ചിട്ടുമില്ല. ക്രിസ്ത്യാനികള്‍ പടച്ചുണ്ടാക്കിയ സര്‍വ്വ അബദ്ധ വാദങ്ങളുടെയും കണ്ഠ കോടാലിയാണിത്. മതത്തിന്റെ അന്തസ്സത്തയെ താറടിക്കുമാര്‍ കള്ളവിശ്വാസങ്ങളും വ്യാജത്വങ്ങളും കടത്തിക്കൂട്ടിയ പൗലോസ് സത്യനിഷേധിയാണെന്ന് തന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്തുതന്നെ അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.
'മറ്റാരുമല്ല, യഹൂദാ തന്നെയാണ് ക്രൂശിക്കപ്പെട്ടതെന്ന് ബര്‍ണബാസ് സുവിശേഷം ഊന്നിപ്പറയുന്നു. ഈസാ പ്രവാചകനാണെന്ന് സമ്മതിക്കുന്നതോടൊപ്പം ദൈവമാണെന്ന വാദത്തെ ശക്തിയുക്തം ഖണ്ഡിക്കുകയും ചെയ്യുന്നു. മറ്റെല്ലാ മനുഷ്യരെയും പോലെ ഈസായും മനുഷ്യ പ്രകൃതിക്കു അധീനനാണെന്നും ഇതു സമര്‍ത്ഥിക്കുന്നുണ്ട്' (ക്രിസ്ത്യാനിസവും മിഷനറിയും, പേ. 59).
മാര്‍പ്പാപ്പയായിരുന്ന സെക്റ്റസ് അഞ്ചാമന്റെ കാലത്ത് ഫ്രാമറിനോ എന്ന ഒരു പുരോഹിതന് വത്തിക്കാന്‍ ലൈബ്രറിയില്‍നിന്ന് കേവലം അവിചാരിതമായി ഇതിന്റെയൊരു പ്രതികിട്ടി. സൂത്രത്തിലത് പുറത്തെടുത്ത് അദ്ദേഹം അതീവ താല്‍പര്യത്തോടെ പാരായണം ചെയ്തു. അങ്ങനെ അയാളുടെ ഇസ്‌ലാമാശ്ലേഷത്തിനതു കാരണമാവുകയുണ്ടായി (അതേപുസ്തകം).
ഇതാണ് സുവിശേഷങ്ങളുടെ ചരിത്രം. ഈ വിധം വാറോലകള്‍ മതപ്രമാണങ്ങളായി അംഗീകരിക്കാന്‍ സാമാന്യബുദ്ധിയും ചിന്താശീലവുമുള്ളവരെ കിട്ടുമെന്നു തോന്നുന്നില്ല. ഒരു ഹദീസ് സ്വീകാര്യമാകണമെങ്കില്‍ അതിന്റെ നിവേദക പരമ്പരയിലെ സര്‍വ്വരുടെയും ചരിത്രം പരിശോധിച്ച് തൃപ്തികരമാകണമെങ്കില്‍ മാത്രം അംഗീകരിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇത്തരം അവിശ്വസനീയമായ കൃതികള്‍ മുഖവിലക്കുപോലുമെടുക്കാതെ തള്ളിക്കളയാനേ പറ്റൂ. ക്രിസ്ത്യാനികളുടെ മതഗ്രന്ഥങ്ങള്‍ ഇത്രമാത്രം ബാലിശമാണെന്നതില്‍ നമുക്കവരോട് സഹതാപമുണ്ട്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആരോട് പറയാന്‍?
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment