ബൈബിളില്‍ ഒരേയൊരു ദൈവം
യേശു ക്രിസ്തു ദൈവവും ദാതാവും എല്ലാം ആണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്നാല്‍ ബൈബിള്‍ വചനം ഇത്തരം വികല വിശ്വാസങ്ങള്‍ക്കും മൂഢ സങ്കല്‍പങ്ങള്‍ക്കും കണ്ഠകോടാലിയായാണ് നിലകൊള്ളുന്നത്. ദൈവം ഒരേയൊരുവന്‍ മാത്രമേയുള്ളൂവെന്നും അവന്‍ മാത്രമാണ് രക്ഷകനും മാര്‍ഗദര്‍ശിയുമെന്നും ഊന്നിപ്പറയുകയും അവനല്ലാത്തവരെ ആരാധിക്കുന്നവര്‍ക്കെതിരെ അതിശക്തവും കര്‍ശനവുമായി താക്കീതു നല്‍കുകയും ചെയ്യുന്ന വചനങ്ങള്‍ ബൈബിളിലുടനീളം കാണാം:
യഹോവ തനിയെ അവനെ നടത്തി. അവനോടു കൂടെ അന്യ ദൈവം ഉണ്ടായിരുന്നില്ല (ആവര്‍ത്തനം 32:12).
ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം (യാക്കോബ് 2:19).
യിസ്രായേലേ, കേള്‍ക്കേ, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ (ആവര്‍ത്തനം 6:4).
നിനക്കറിഞ്ഞുകൂടെയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നെ; അവന്‍ ക്ഷീണിക്കുന്നില്ല; തളര്‍ന്നു പോകുന്നതുമില്ല. തളര്‍ന്ന്‌പോകുന്നുമില്ല. അവന്റെ ബുദ്ധി അപ്രമേയമത്ര. അവന്‍ ക്ഷീണിച്ചിരിക്കുന്നുവന്നു ശക്തി നല്‍കുന്നു. ബലമില്ലാതവനു ബലം നല്‍കുന്നു. (യെശയ്യാവ്-40:28,2 9)
എന്റെ ന്യായം നീക്കികളഞ്ഞ ദൈവത്താണ: എനിക്കു മനോവ്യസനം വരുത്തിയ സര്‍വ്വശക്തനാണ... ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തു കളഞ്ഞാല്‍ അവനു എന്തു പ്രത്യാശ ശിഷിപ്പുള്ളൂ? അവനു കഷ്ടത വരുമ്പോള്‍ ദൈവം അവന്റെ നിലവിളി കേള്‍ക്കുമോ? അവന്‍ സര്‍വ ശക്തശക്തനില്‍ ആനന്തിക്കുമോ? (ഇയ്യോബ് 27: 1-10).
എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും. എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ച് ഉല്ലസിക്കും. യഹോവയായ കര്‍ത്താവ് എന്റെ ബലമാകുന്നു (ഹബക്കൂക്ക് 3:18, 19).
.... തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു. തന്റെ രക്ഷയുടെ പാറയെ നിരസിച്ചു. അവന്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു. മ്ലേഛതകളാല്‍ അവനെ കോപിപ്പിച്ചു. അവര്‍ ദുര്‍ഭൂതങ്ങള്‍ക്ക്, ദൈവമല്ലാത്തവക്ക്, തങ്ങളറിയാത്ത ദേവന്മാര്‍ക്ക് ബലി കഴിച്ചു. അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല. അവന്‍ ന്യൂതനമായി ഉത്ഭവിച്ച നവീന മൂര്‍ത്തികളത്രെ (ആവര്‍ത്തനം 32:15, 16, 17).
ഇങ്ങനെയൊക്കെ ആണെങ്കിലും ക്രിസ്തുവിനെ ദൈവവും രക്ഷകനും മധ്യസ്തനും കര്‍ത്താവുമെല്ലാമായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ഈ വിധം കുത്തിത്തിരുകിയ പരാമര്‍ശങ്ങള്‍ ബൈബിളില്‍ പല സ്ഥലത്തുമുണ്ട്. ഉദാ: പത്രോസ് 1: 3, 3: 18, യോഹന്നാന്‍ എഴുതിയ ലേഖനം 2:12, 3:4-10, യൂദാ-21...). എന്നാല്‍ ഇത്തരം വാദഗതികള്‍ക്കും വിശ്വാസങ്ങള്‍ക്കും കടക വിരുദ്ധമാണ് യേശുവിന്റെ പ്രസ്താവനകള്‍. ഏകദൈവത്തിലുള്ള മായം ചേരാത്ത വിശ്വാസവും ആത്മാര്‍ത്ഥമായ സല്‍കര്‍മങ്ങളും മാത്രമാണ് മനുഷ്യന്റെ രക്ഷക്ക് നിദാനമായ വഴിയെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ആ നിലപാട് മനുഷ്യന് ഏതു ഔന്നത്യവും നേടിക്കൊടുക്കുമെന്നും താന്‍ ഉല്‍ബോധിപ്പിച്ചു. ചില വചനങ്ങള്‍ ശ്രദ്ധിക്കുക:
ആകയാല്‍, നിങ്ങള്‍ ദൈവത്തിന് കീഴടങ്ങുവിന്‍. ദൈവത്തോടു അടുത്തു ചെല്ലുവിന്‍. എന്നാല്‍, അവന്‍ നിങ്ങളോട് അടുത്തുവരും. പാപികളെ, കൈകള്‍ വെടിപ്പാക്കുവിന്‍. ഇരുമനസ്സുള്ളോരെ, ഹൃദയങ്ങള്‍ ശുദ്ധീകരിക്കുവിന്‍. സങ്കടപ്പെട്ട് ദു:ഖിച്ച് കരവിന്‍. നിങ്ങളുടെ ചിരി ദു:ഖമായും സന്തോഷം വിഷാദമായും തീരട്ടെ. കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ താഴ്‌വിന്‍. എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും (യാക്കോബ് 4:7-10).
എന്റെ അടുക്കലേക്ക് മടങ്ങിവരുവിന്‍. ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും... എന്നു സൈന്യങ്ങളുടെ യഹോവ അരുളി ചെയ്തു (മാലാഖി 3:7)
യേശു അവനോട്: സാത്താനെ, എന്നെ വിട്ടു പോ. നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ (മത്തായി 4:10).
വിശ്വാസത്തിന്റെയും സല്‍കര്‍മത്തിന്റെയും പ്രാധാന്യവും പ്രസക്തിയും മാര്‍ക്കോസ് 11:22, ലൂക്കോസ് 6:47, 48 യാക്കോബ് 2:19-24 മത്തായി 7:21, മീഖാ 4:5 യോഹന്നാന്‍ 11:40 ആവര്‍ത്തനം 6:25 തുടങ്ങിയ ഒട്ടേറെ ബൈബിള്‍ വചനങ്ങളില്‍ കാണാം. മനുഷ്യരുടെ പാപങ്ങളുടെ ഭാരമെല്ലാം താനേറ്റുവെന്നോ വാരാന്തമുള്ള കുമ്പസാരം മനുഷ്യനെ സ്വര്‍ഗത്തിലെത്തിക്കുമെന്നോ യേശു പറഞ്ഞതായി ബൈബിളിലൊന്നും കാണുന്നുമില്ല. മാത്രമോ, മരണം ഏതു സമയവും തന്നെ പിടി കൂടാമെന്നതുകൊണ്ട് മനുഷ്യന്‍ സര്‍വ്വതാ വിശ്വാസവും കര്‍മങ്ങളും മുറുകെ പിടിക്കണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. അന്ത്യനാളിന്റെ ഭീകരാവസ്ഥയെക്കുറിച്ചും അദ്ദേഹം താക്കീത് ചെയ്തിട്ടുണ്ട്. സുവിശേഷവചനങ്ങള്‍ നോക്കൂ!:
ആകാശവും ഭൂമിയും ഒഴിഞ്ഞ് പോകും. ആ നാളും നാഴികയും സംബന്ധിച്ചോ പിവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചു കൊള്‍വിന്‍, ഉണ്ര്‍ന്നും പ്രാര്‍ത്ഥിച്ചുംകൊണ്ടിരിപ്പിന്‍... അവന്‍ (യഹോവ) പെട്ടെന്നുവന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിനു ഉണര്‍ന്നിരിപ്പിന്‍. ഞാന്‍ നിങ്ങളോടു പറയുന്നതോ, എല്ലാവരോടും പറയുന്നു: ഉണര്‍ന്നിരിപ്പിന്‍ (മാര്‍ക്കോസ് 13: 31-37).
Leave A Comment