ശൈഖ് ദീദാത്തിന്റെ പ്രധമ സംവാദ ബോധനം
കുരിശു മിഷണറിമാര്‍ക്കു ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന ഇസ്‌ലാമിക സേവകനും പ്രബോധനകനുമാണ് ശൈഖ് അഹ്മദ് ദീദാത്ത്(റ). 1918-ല്‍ ഇന്ത്യയിലെ ഗുജറാത്ത് സ്റ്റേറ്റിലെ സൂററ്റ് ജില്ലയിലാണ് ദീദാത്തിന്റെ ജനനം. 1927-ല്‍ തന്റെ ഒമ്പതാം വയസ്സില്‍ ദക്ഷീണാഫ്രിക്കയില്‍ കുടിയേറിപ്പാര്‍ത്ത് കഴിയുന്ന ടൈലറായിരുന്ന തന്റെ പിതാവിന്റെ അടുത്തേക്ക് മഹാന്‍ പോയി. അവിടെവെച്ചു ഇള്ഹാറുല്‍ ഹഖ് എന്ന ഗ്രന്ഥം കാണാനിടയായ അദ്ദേഹം അത് ഗഹനമായി വായിക്കുകയും അവിടങ്ങളില്‍ സജീവമായിരുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. നൂറുക്കണക്കിന് പാതിരിമാര്‍ പതറി പിന്മാറിയത് അദ്ദേഹത്തിന്റെ മുമ്പിലാണ്. സംവാദങ്ങള്‍ കൊണ്ട് ഇസ്‌ലാമിന്റെ സത്യം സമ്മതിപ്പിച്ച് മുന്നേറിയ ശൈഖ് ദീദാത്തിന്റെ പ്രഥമ സംവാദത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നത് ഇങ്ങനെ വായിക്കാം: യുവാവായിരിക്കെ ഞാന്‍ ഒരു ക്രിസ്തീയ ദൈവശാസ്ത്രപണ്ഡിതന്‍ റീവ് ഹൈറ്റണ്‍ ദര്‍ബനിലെ തിയേറ്റര്‍ റോയലില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്തു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പാണിത്. റീവ് ഹൈറ്റണ്‍ ബൈബിളിലെ പ്രവചനങ്ങള്‍ വിശദീകരിച്ചുകൊണ്ടിരുന്നു. സോവിയറ്റ് റഷ്യ, അന്ത്യനാള്‍ എന്നിവയെ സംബന്ധിച്ച് ബൈബിളിലുണ്ടെന്ന് ഹൈറ്റണ്‍ അതിവിദഗ്ധമായി സമര്‍ത്ഥിച്ചു. മാത്രമല്ല, പോപ്പിനെക്കുറിച്ചും ബൈബിള്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഇത് വിശദീകരിച്ചുകൊണ്ട് ഹൈറ്റണ്‍ ഇങ്ങനെ പറഞ്ഞു: പുതിയ നിയമം അവസാന ഗ്രന്ഥത്തിലെ വെളിപാട് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട Beast 666 ഭൂമിയിലെ ക്രിസ്തുവിന്റെ ധര്‍മ്മോപദേശകനായിരുന്നത് പോപ്പാണ്. റോമന്‍, പ്രോട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കിടയിലെ ഒരു വിവാദമാണിത്. അത് ഡോക്ടര്‍ ഹെന്റി ക്ലിസ്റ്റിംഗറാണെന്നാണ് ക്രിസ്തീയ സഭയുടെ ഏറ്റവും പുതിയ വാദം.
''റീവ ഹൈറ്റണിന്റെ ഈ പ്രസംഗം എന്റെ മനസ്സിലേക്ക് ഇങ്ങനെ ഒരു ചോദ്യം കടത്തിവിട്ടു. ഇസ്‌റയേല്‍, പോപ്പ് എന്നിവയെ സംബന്ധിച്ച് ബൈബിള്‍ പ്രതിപാദിക്കുന്നുണ്ടെങ്കില്‍ മനുഷ്യകുലത്തിന്റെ നായകന്‍ മുഹമ്മദ് മുസ്തഫാ(സ) തങ്ങളെപ്പറ്റിയും അതിന് വല്ലതും പറയാനുണ്ടാവില്ലേ? തീര്‍ച്ച. ഇതിനൊരുത്തരം തേടി ഞാന്‍ ഒരുപാട് യാത്രചെയ്തു. ഒട്ടനവധി വികാരിമാരെ കണ്ടുമുട്ടി. എണ്ണമറ്റ പ്രഭാഷണങ്ങള്‍ കേട്ടു. ബൈബിള്‍ പ്രവചനങ്ങളെ കുറിച്ചു കൈയ്യില്‍ കിട്ടിയതെല്ലാം വായിച്ചു.
അതിനിടയിലാണ് നബി(സ) തങ്ങളുടെ ജന്മദിനാഘോഷ പരിപാടിയില്‍ ഒരു പ്രഭാഷണം നടത്താന്‍ എനിക്ക് ക്ഷണമുണ്ടായത്. പരിപാടി ദക്ഷിണാഫ്രിക്കയിലായതിനാല്‍ ആളുകളുമായി സംവദിക്കണമെങ്കില്‍ ഭൂരിപക്ഷജനങ്ങളും സംസാരിക്കുന്ന ആഫ്രിക്കന്‍ ഭാഷയില്‍ അല്‍പമെങ്കിലും പിടിപാടുണ്ടാകണമെന്ന് ഞാന്‍ മനസ്സിലാക്കി.
ആഫ്രിക്കയിലെത്തിയ ശേഷം ‘ടെലിഫോണ്‍ ഡയറക്ടറി തുറന്ന് അവിടത്തെ ചര്‍ച്ച് അധികാരികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, കൂടിക്കാഴ്ച നടത്താനുദ്ദേശിക്കുന്നുവെന്ന കാര്യം പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറാന്‍ അവര്‍ ന്യായമായ കാരണങ്ങള്‍ നിരത്തി. പന്ത്രണ്ടോളം പാതിരിമാര്‍ ഇങ്ങനെ രക്ഷപ്പെട്ടു. പതിമൂന്ന് എന്റെ ഭാഗ്യനമ്പറാണെന്നു തന്നെ പറയാം. കാരണം, പതിമൂന്നാം കോള്‍ ചെയ്തപ്പോള്‍ ആ പാതിരിയുടെ പ്രതികരണം അനുകൂലമായിരുന്നു. അപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവും ലഭിച്ചു. ശനിയാഴ്ച വൈകുന്നേരം തന്നെ വീട്ടില്‍വെച്ച് കാണാമെന്ന് വാന്‍ഹീഡന്‍ എന്ന ആ പുരോഹിതന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ ടാന്‍സാള്‍വായിലേക്കു പോയി.
വളരെ സ്‌നേഹത്തോടെ അദ്ദേഹം എന്നെ വീട്ടുവരാന്തയില്‍ സ്വീകരിച്ചിരുത്തി. എനിക്ക് വിരോധമില്ലെങ്കില്‍ അദ്ദേഹത്തിന്റെ അമ്മോഷനും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ഉടന്‍ തന്നെ എനിക്ക് പ്രശ്‌നമില്ലെന്ന് ഞാന്‍ പ്രതിവചിച്ചു. മുമ്പ് നിശ്ചയിച്ചതനുസരിച്ച് ഞങ്ങള്‍ മൂവരും ലൈബ്രറി റൂമില്‍ സംവാദത്തിനായി ഇരുപ്പുറപ്പിച്ചു.
ഞാന്‍ ചോദ്യം ഉന്നയിച്ചു: മുഹമ്മദ് നബി(സ)യെ സംബന്ധിച്ചു ബൈബിള്‍ എന്തു പറയുന്നു? ഒരു മടിയും കൂടാതെ പുരോഹതിന്‍ പറഞ്ഞു: ഒന്നുമില്ല. വീണ്ടും ഞാന്‍ തിരിച്ചു ചോദിച്ചു: എന്ത് ഇല്ല എന്നാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ വിവരണമനുസരിച്ച് ബൈബിള്‍ സോവിയറ്റ് റഷ്യ, അന്ത്യനാള്‍ എന്നിവയെപ്പറ്റി പറയുന്നുണ്ട്. മാത്രമല്ല, കത്തോലിക്കാ പോപ്പിനെക്കുറിച്ചും. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ശരിതന്നെ. പക്ഷേ മുഹമ്മദ് നബിയെ പറ്റി ബൈബിള്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ഞാന്‍ വളരെ മാന്യതയോടെ അദ്ദേഹത്തോട് പറഞ്ഞു: എന്ത് വിഡ്ഢിത്തമാണ് നിങ്ങള്‍ പറയുന്നത്. ലോകസമൂഹത്തിന്റെ സൃഷ്ടിപ്പിന് കാരണക്കാരായ മുഹമ്മദ് നബി തങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് അനുയായികള്‍ ഇന്നുണ്ട്. അവിടത്തെ ആജ്ഞപ്രകാരം ഈസാനബിയുടെ അത്ഭുതജനനം ഈസാ(അ) തന്നെയാണ് മസീഹ്, അല്ലാഹുവിന്റെ അനുമതിപ്രകാരം. ഈസാനബി(അ) മരിച്ചവരെ ജീവിപ്പിക്കുകയും ജന്മനാ അന്തന്മാരായവരെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. ഇത്യാദികാര്യങ്ങളില്‍ ലോകമുസ്‌ലിംകള്‍ വിശ്വസിക്കുകയും ചെയ്യുന്നു.
ഈസാ നബിയെക്കുറിച്ചും മാതാവ് മറിയംബീവിയെപ്പറ്റിയും ഇത്രമനോഹരമായിപ്പറഞ്ഞ ആ മഹാനേതാവിനെ സംബന്ധിച്ചും ഈ ഗ്രന്ഥത്തിന് (ബൈബിള്‍) വല്ലതും പറയാനുണ്ടാവും. പുരോഹിതന്റെ അമ്മോഷന്‍ പ്രതികരിച്ചു: മോനെ, അമ്പത് വര്‍ഷത്തോളമായി ഞാന്‍ ബൈബിള്‍ പാരായണം ചെയ്യുന്നു. പക്ഷേ, ഇതുവരെ മുഹമ്മദ് നബിയെക്കുറിച്ച് ചുരുങ്ങിയത് ഒരു പരാമര്‍ശം പോലും ഞാന്‍ കണ്ടിട്ടില്ല.
ഉടന്‍ തന്നെ ഞാന്‍ തിരിച്ചു ചോദിച്ചു: നിങ്ങളുടെ അഭിപ്രായപ്രകാരം ക്രിസ്തുവിന്റെ വരവിനെ സംബന്ധിച്ച് പഴയ നിയമത്തില്‍ നൂറുക്കണക്കിന് വചനങ്ങളില്ലേ? പുരോഹിതന്‍ പറഞ്ഞു: നൂറുക്കണക്കിനല്ല ആയിരക്കണക്കിന്. ഞാന്‍ പറഞ്ഞു: എത്രതവണ പറഞ്ഞു എന്നതില്‍ ഞാന്‍ തര്‍ക്കിക്കുന്നില്ല. എന്നാല്‍, ഒരു ബൈബിള്‍ പ്രവചനത്തിന്റെയും പിന്‍ബലമില്ലാതെ തന്നെ ലോക മുസ്‌ലിംകള്‍ പണ്ടുമുതലേ ഈസാനബി(അ)നെ അംഗീകരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ബൈബിള്‍ ഉപയോഗിച്ചു നടത്തുന്ന ബോധവല്‍ക്കരണമില്ലാതെ തന്നെ ഈസാനബിയെ അവര്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.
ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവചനങ്ങളില്‍ എവിടെയെങ്കിലും ക്രിസ്തുവിന്റെ പേര് പറഞ്ഞതായി നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ കഴിയുമോ? മസീഹ് എന്ന സംജ്ഞ വെറും ടൈറ്റില്‍ മാത്രമാണ്. മഹീസിന്റെ പേര് യേശുവും മാതാവ് മറിയമും. സാങ്കല്‍പിക പിതാവ് ആശാരിയായ ജോസഫും. യേശു ജനിക്കുക രാജാവ് ഹെറോഡിന്റെ കാലത്തായിരിക്കുമെന്നും വ്യക്തമാക്കുന്ന വല്ല പ്രവചനവും ബൈബിളില്‍ നിങ്ങള്‍ക്ക് കാട്ടിത്തരാന്‍ സാധിക്കുമോ? ഇല്ല. അങ്ങനെയുള്ള വിവരങ്ങളൊന്നും ബൈബിളിലില്ല. പിന്നെ എങ്ങനെയാണ് ആ ആയിരം പ്രവചനങ്ങളും യേശുവിനെ പരാമര്‍ശിച്ചാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുക?
എന്താണ് പ്രവചനം
പുരോഹിതന്‍ പറഞ്ഞു: നിങ്ങള്‍ക്കറിയില്ലേ ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ വാക്‌രൂപമാണ് പ്രവചനങ്ങള്‍. അത് നടക്കുമ്പോള്‍ മുന്‍കൂട്ടിപ്പറഞ്ഞ കാര്യങ്ങളുടെ പുലര്‍ച്ചയെ നാം കാണുന്നു.
ഞാന്‍ പ്രതികരിച്ചു: അപ്പോള്‍ നിങ്ങള്‍ അനുമാനിക്കുകയാണ് ചെയ്യുന്നത്. രണ്ടു പ്രവചനങ്ങള്‍ ചേര്‍ത്ത് വെക്കുന്നു. എന്നിട്ട് ഒരു നിഗമനത്തിലെത്തിച്ചേരുന്നു. യേശുവിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഇത്തരമൊരു രീതിയാണ് താങ്കള്‍ സ്വീകരിച്ചതെങ്കില്‍ എന്തുകൊണ്ട് ഇതേ രീതിതന്നെ മുഹമ്മദ് നബി(സ) യുടെ വിഷയത്തിലും നമുക്കു സ്വീകരിച്ചുകൂടാ. വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ന്യായമായ വഴിയാണ് നിഗമനങ്ങളെന്ന് അവസാനം പുരോഹിതന്‍ സമ്മതിച്ചു.
ജൂത-ക്രൈസ്തവ ബൈബിളുകളിലെ അഞ്ചാം പുസ്തകത്തിലെ പതിനെട്ടാം അധ്യായത്തിലെ പതിനെട്ടാം വചനത്തില്‍ ഞാന്‍ അദ്ദേഹത്തിന് ഓതിക്കൊടുത്തു.
I will raise them up a prophet
from among their brettren,
like unto thee (soos jy is)
and i will put my works in his mouth.
and he shall speak unto them
all that i shall command him
(അവരുടെ സഹോദരന്മാരില്‍ നിന്നും താങ്കളെപ്പോലെയുള്ള ഒരു പ്രവാചകനെ നാം ഉയര്‍ത്തും. അവരുടെ തത്വങ്ങള്‍ എന്റെ വചനങ്ങളിലൂടെ അവതരിപ്പിക്കും. നാം കല്‍പ്പിക്കുന്നതെല്ലാം അദ്ദേഹം അവരോട് പറയും.)
ആഫ്രിക്കന്‍ ഭാഷയില്‍ ഈ വചനം ഞാന്‍ ഉരുവിട്ടു. ഉച്ചാരണവ്യതിയാനത്തിന് അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. 'ഈ വചനത്തില്‍ ആരെയാണ് പരാമര്‍ശിക്കുന്നത്' -ഞാന്‍ ചോദിച്ചു. ''ജീസസ്'' -ഒരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു. ''ആ പേര് ഇവിടെ പറഞ്ഞിട്ടില്ലല്ലോ'' -ഞാന്‍ വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''ഈ വചനത്തില്‍ ഉപയോഗിച്ച വാചകരീതിയില്‍ നിന്നും പരാമര്‍ശിക്കപ്പെട്ട ആള്‍ ജീസസാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. നിങ്ങള്‍ കാണുന്നില്ലേ ഇതില്‍ ഉപയോഗിച്ച പ്രധാന വാക്കുകള്‍. (soos iy is) നിന്നെപ്പോലെ - എന്നാണ്. അഥവാ മോശയെപ്പോലെ എന്നര്‍ത്ഥം. ജീസസ് മോശയെപ്പോലെയാണ്.'' ഞാന്‍ ചോദിച്ചു: ''ഏത് വിഷയത്തിലാണ് ജീസസും മോശയും തമ്മില്‍ സാദൃശ്യം?'' ഒന്നാമതായി മോശയും ജീസസും ജൂതന്മാരാണ്. രണ്ടാമതായി രണ്ടുപേരും പ്രവാചകന്മാരും. അതുകൊണ്ടുതന്നെ ജീസസ് മോശയെപ്പോലെയാണ്. അത് ദൈവം മോശയോട് മുന്‍കൂട്ടിപ്പറഞ്ഞിട്ടുമുണ്ട്, താങ്കളെപ്പോലെ എന്ന്. ഇതിനപ്പുറം വല്ല സാദൃശ്യവും നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ എന്ന എന്റെ ചോദ്യത്തിന് ഇതില്‍ കവിഞ്ഞ് ഞാന്‍ ഒന്നും ചിന്തിച്ചിട്ടില്ല എന്നായിരുന്നു പുരോഹിതന്റെ മറുപടി.
''ഈ വചനത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തിയെ നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡം ഇത്രമാത്രമാണെങ്കില്‍ മോശക്ക് ശേഷം ബൈബിള്‍ പരാമര്‍ശിച്ച മറ്റു പ്രവാചകന്മാരായ സോളമന്‍, ഇസറയഹ്, എസക്കീല്‍, ഡാനിയല്‍, ഹോസിയ, ജോള്‍, മാലാശി, ജോണ്‍ ബാപ്പറ്റിസ്റ്റ് എന്നിവരിലൊരാളെങ്കിലുമായിക്കൂടെ? കാരണം, അവരെല്ലാം ജൂതരും പ്രവാചകരുമാണ്. എന്തുകൊണ്ട് ഇവരില്‍ നിന്നൊരാളെ ആ സ്ഥാനത്താക്കിക്കൂടാ. എന്തുകൊണ്ട് ജീസസിനെ മാത്രം പറയുന്നു.'' എന്റെ വാക്കുകള്‍ ഇത്രത്തോളമെത്തിയപ്പോള്‍ അയാല്‍ക്കുത്തരം മുട്ടി.
എന്റെ വാദത്തിന് ഞാന്‍ ന്യായങ്ങള്‍ നിരത്തി. ആദ്യമായി ജീസ്സസ് മോശയെപ്പോലെയല്ല, കാരണം, താങ്കളുടെ അഭിപ്രായപ്രകാരം ജീസസ് ദൈവമാണ്. പക്ഷേ മോശ ദൈവമല്ല. ഇത് സത്യമല്ലെ. അദ്ദേഹം പറഞ്ഞു: ''അതെ.'' അപ്പോള്‍ ജീസസും മോശയും ഒരുപോലെയല്ല. രണ്ടാമതായി, താങ്കള്‍ പറഞ്ഞതനുസരിച്ച് ലോകരുടെ പാപം വഹിച്ചാണ് ജീസസ് മരിച്ചത്. എന്നാല്‍ മോശക്ക് അങ്ങനെ മരിക്കേണ്ടിവന്നിട്ടില്ല, ശരിയല്ലെ. അദ്ദേഹം പറഞ്ഞു: ''അതെ.'' ഞാന്‍ പറഞ്ഞു: ''ആകയാല്‍ ജീസസും മോശയും ഒരുപോലെയല്ല. മൂന്നാമതായി താങ്കള്‍ പറയുന്നത് യേശു മൂന്നു ദിവസം നരകത്തിലേക്ക് പോയിട്ടുണ്ടെന്നാണ്. എന്നാല്‍ മോശ അങ്ങനെ നരകത്തിലേക്കു പോയിട്ടില്ല. ശരിയല്ലെ?'' പുരോഹതിന്‍ പറഞ്ഞു: ''അതെ.''
അനിഷേധ്യമായ തെളിവുകള്‍
പിതാവും മാതാവും
''മോശക്ക് മാതാവും പിതാവുമുണ്ടായിരുന്നു. മുഹമ്മദ് നബി(സ)ക്കും അങ്ങനെ തന്നെ. പക്ഷേ യേശുവിന് മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവുണ്ടായിരുന്നില്ല. ശരിയല്ലേ.'' പുരോഹിതന്‍ പറഞ്ഞു: ''അതെ.'' ''അതിനാല്‍ യേശു മോശയെപ്പോലയല്ലെ. പ്രത്യു, മഹുമ്മദ് നബി(സ) മോശയെപ്പോലെയാണ്.''
അത്ഭുതജനനം
മോശയും മുഹമ്മദ് നബി(സ)യും സാധാരണ രൂപത്തിലാണ് പിറന്നത്. അഥവാ സ്ത്രീപുരുഷ സംയോഗത്തിലൂടെയാണ്. എന്നാല്‍ ഈസാനബി (അ)ന്റെ ജനനം വളരെ വിചിത്രമായിരുന്നു. സൈന്റ് മാത്യു 1:18-ല്‍ പറയുന്നത് ഇപ്രകാരമാണ്: ''അവര്‍ (ആശാരിയായ ജോസഫും മേരിയും) ഒരുമിച്ചു വരുന്നതിനു മുമ്പെ പരിശുദ്ധ മാതാവിന്റെ അരികെ കുട്ടിയുമായി അവര്‍ നില്‍ക്കുന്നതു കണ്ടു.'' സെന്റുലൂക്കോസ് പറയുന്നതിങ്ങനെയാണ്: ''വിശുദ്ധ പുത്രന്റെ ജനനത്തെക്കുറിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടപ്പോള്‍ മേരി പറഞ്ഞു- ഇതെങ്ങനെ ഉണ്ടാകും. ഇതുവരെ ഒരു പുരുഷനെയും ഞാന്‍ കണ്ടിട്ടില്ല. മാലാഖ പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെയടുത്ത് വരും. പരമോന്നതനായ ദൈവത്തിന്റെ ശക്തി നിനക്കു മുകളില്‍ തണലിട്ട് തരും. (ലു. 1:35) പരിശുദ്ധ ഖുര്‍ആന്‍ ഈസാനബിയുടെ ജനനത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്: മറിയം ബീവി ചോദിച്ചു: എന്റെ രക്ഷിതാവേ, ഇതുവരെ ഒരു പുരുഷനും സ്പര്‍ശിക്കാത്ത എനിക്കങ്ങനെയാണ് കുഞ്ഞുണ്ടാവുക? അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു കാര്യം. താന്‍ ഉദ്ദേശിച്ചത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് മാത്രം പറയുന്നു, അപ്പോള്‍ അതുണ്ടാകുന്നു.''
അല്ലാഹുവിന് ഒരു ജീവിയെ സൃഷ്ടിക്കണമെങ്കില്‍ മനുഷ്യനിലോ മൃഗത്തിലോ ബീജം സന്നിവേശിപ്പിക്കണമെന്നില്ല. അവന്‍ വിചാരിക്കുമ്പോള്‍ അത് ഉണ്ടാകുന്നു. ഈസാ നബിയുടെ ജനനത്തെ സംബന്ധിച്ചു മുസ്‌ലിംകള്‍ ഇങ്ങനെയാണ് വിശ്വസിക്കുന്നത്. (യേശുവിന്റെ ജനനത്തെ സംബന്ധിച്ചു ബൈബിള്‍ വചനവും ഖുര്‍ആന്‍ വചനവും ഞാന്‍ ബൈബിള്‍ സൊസൈറ്റി തലവന്‍ റീഫ് ഡങ്കേഴ്‌സിന് താരതമ്യം ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ മക്കള്‍ക്ക് പഠനാവശ്യത്തിനായി ഏത് വചനമാണ് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു- ഖുര്‍ആനിക വചനം.)
ചുരുക്കത്തില്‍ ഞാന്‍ ചോദിച്ചു: മുഹമ്മദ് നബി(സ), മോശ എന്നിവരില്‍ നിന്നെല്ലാം വിത്യസ്തമായ ഒരത്ഭുത ജനനമായിരുന്നു യേശുവിന്റേതെന്നത് ശരിയല്ലേ? അഭിമാനത്തോടെ അയാള്‍ പറഞ്ഞു: അതെ. ഞാന്‍ പറഞ്ഞു: ആകയാല്‍ യേശു മൂസാനബി(അ)യെ പോലെയല്ല. പ്രത്യുത മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്. നമ്മള്‍ നേരത്തെ പറഞ്ഞ വചനത്തില്‍ (ഡിറ്റര്‍മണി, അധ്യായം 18 വചനം 18) നിന്നെപ്പോലെ അഥവാ നിന്നെ പോലെയുള്ള പ്രവാചകന്‍ മുഹമ്മദ് നബി(സ) എന്നര്‍ത്ഥം. അപ്പോള്‍ മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്.
വൈവാഹിക ബന്ധങ്ങള്‍
മോശയും മുഹമ്മദ് നബി(സ)യും വിവാഹം കഴിക്കുകയും സന്താനലബ്ധി ഉണ്ടാവുകയും ചെയ്തു. പക്ഷേ ഈസാനബി (അ) അവിവാഹിതരാണ്. ഇത് ശരിയല്ലേ? അദ്ദേഹം പറഞ്ഞു: അതെ. അതിനാല്‍ യേശു മോശയെപ്പോലെയല്ല. മറിച്ച് മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്. പുതിയ ശരീഅത്ത് നല്‍കിയിട്ടില്ല.
ഞാന്‍ തുടര്‍ന്നു: മോശയും മുഹമ്മദ് നബിയും(സ) പുതിയ ശരീഅത്ത് കൊണ്ടുവന്നവരാണ്. തൗറാത്തിനൊപ്പം പത്ത് ഏടുകള്‍ കൂടി മൂസാനബിക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അജ്ഞതയിലും അപരിഷ്‌കൃതത്വത്തിലും ആപതിച്ച ഒരു സമൂഹത്തിലേക്കാണ് മുഹമ്മദ് നബി(സ) കടന്നുവന്നത്. ചിറ്റമ്മമാരെ വിവാഹം കഴിച്ചും പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടിയും ജീവിക്കുന്നവരായിരുന്നു അവര്‍. ബിംബാരാധന, മദ്യപാനം, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയവ അവരുടെ ശീലങ്ങളായിരുന്നു. റോമാ സാമ്രാജ്യത്വത്തിന്റെ പതനം എന്ന ഗ്രന്ഥത്തില്‍ ഗിബ്ബണ്‍ പൂര്‍വ്വ ഇസ്‌ലാമിക അറബികളുടെ അവസ്ഥ വിവരിക്കുന്നതിങ്ങനെയാണ്. മൃഗീയ സ്വഭാവമുള്ള മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. അക്കാലഘട്ടത്തിലെ മനുഷ്യനെയും മൃഗത്തെയും വേര്‍തിരിക്കുന്ന ഒരു ഗുണവുമുണ്ടായിരുന്നില്ല. മനുഷ്യക്കോലത്തിലുള്ള മൃഗങ്ങളായിരുന്നു അവര്‍.
തോമസ് കാര്‍ലൈസല്‍ പറയുന്നതിങ്ങനെ വായിക്കാം: ഈ ബാര്‍ബേറിയന്‍ സംസ്‌കാരത്തില്‍നിന്നും മുഹമ്മദ് നബി(സ) അവരെ സംസ്‌കരിച്ച് പ്രകാശത്തിന്റെയും അറിവിന്റെയും ദീപശിഖാവാഹകരാക്കി പരിവര്‍ത്തനപ്പെടുത്തി. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള ഒരു മാറ്റമായിരുന്നു അത്. അതുവഴി അറേബ്യ ആദ്യമായി ജീവസ്സുറ്റതായി മാറി. ഭൗമോല്‍പത്തി മുതല്‍ അറേബ്യന്‍ മരുഭൂമിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കുന്നവരായിരുന്നു അറബികള്‍. ശേഷം മുഹമ്മദ് നബി(സ)യുടെ വരവോടു കൂടെ അവര്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അറബികളുടെ മഹത്വത്തിന്റെയും അറിവിന്റെയും പ്രഭ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പരന്നു.
തങ്ങള്‍ അനുധാവനം ചെയ്യുന്ന അധ്യാപനങ്ങളും വിശ്വാസാചാരങ്ങളും തകിടം മറിക്കാന്‍ കടന്നുവന്ന കപടവേഷധാരിയാണ് ജീസസെന്ന് യഹൂദികള്‍ സംശയിച്ചപ്പോള്‍ താന്‍ പുതിയതായി ഒന്നും കൊണ്ടുവന്നിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം വല്ലാതെ പാടുപെട്ടു. ജീസസ് പറഞ്ഞു: ''നിയമത്തെയോ പ്രവാചകന്മാരെയും തകര്‍ക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. കാരണം, വ്യക്തമായി ഞാന്‍ നിങ്ങളോട് പറയുന്നു- ആകാശഭൂമികളുടെ നാശമുണ്ടാകുന്നതുവരെ നിയമത്തിന് ഒരു തരിപോലും മാറ്റമുണ്ടാവുകയില്ല. എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ.''
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യേശു കടന്നുവന്നത് പുതിയ നിയമവുമായിട്ടല്ല, പഴയ നിയമത്തെ പൂര്‍ത്തീകരിക്കാന്‍ മാത്രമാണ്. ഇത് പറഞ്ഞാണദ്ദേഹം അവര്‍ക്ക് കാര്യം ബോധ്യപ്പെടുത്തിക്കൊടുത്തത്. അദ്ദേഹം നിയമം പൂര്‍ത്തീകരിച്ചു. മോശയുടെ നിര്‍ദേശങ്ങളുടെ കല്‍പ്പനകള്‍ നിരീക്ഷിച്ചു.
ശാബത്തിനെ ആദരിച്ചു. ഒരു ജൂതന്‍ പോലും താങ്കളെന്നെക്കൊണ്ട് നോമ്പനുഷ്ഠിച്ചിട്ടില്ല. അല്ലെങ്കില്‍ എന്തുകൊണ്ട് ഭോജനത്തിനു മുമ്പ് കൈ കഴുകുന്നില്ല എന്ന് ഒരിക്കലും യേശുവിനോട് ചോദിച്ചിട്ടില്ല. ഒരു നല്ല ജൂതനെന്ന നിലയില്‍ തന്റെ മുന്‍ഗാമികളായ പ്രവാചകന്മാരെ അദ്ദേഹം ബഹുമാനിച്ചിരുന്നുവെന്നതാണ് ഇതിന് കാരണം. ചുരുക്കത്തില്‍, അദ്ദേഹം പുതിയൊരു മതം സൃഷ്ടിച്ചിരുന്നില്ല. മോശയേയും മുഹമ്മദ് നബി(സ)യേയും പോലെ പുതിയ നിയമം കൊണ്ടുവന്നിരുന്നില്ല. ശരിയല്ലേ? ്യൂഞാന്‍ പുരോഹിതനോട് ചോദിച്ചു. അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: ''അതെ.'' അതിനാല്‍ ജീസസ് മോശയെപ്പോലയല്ല, പ്രത്യുത മുഹമ്മദ് നബി(സ) മോശയെപ്പോലെയാണ്.
അവര്‍ എങ്ങനെ വിടപറഞ്ഞു
മുഹമ്മദ് നബി(സ)യുടെയും മൂസാനബി(അ)യുടെയും മരണം സ്വാഭാവികമായിരുന്നു. എന്നാല്‍ ക്രിസ്തുമത വിശ്വാസപ്രകാരം യേശു അതിക്രൂരമായി കുരിസില്‍ തറക്കപ്പെട്ട മരണമടഞ്ഞു എന്നാണ്. ശരിയല്ലേ. പുരോഹിതന്‍ പറഞ്ഞു: അതെ. ഉടനെ ഞാന്‍ തീര്‍ത്തു പറഞ്ഞു: അതുകൊണ്ട് തന്നെ ക്രിസ്തു മോശയെപ്പോലെയല്ല, മറിച്ച് മുഹമ്മദ് നബി(സ) യാണ് മോശയോട് സാദ്യശ്യമുള്ള പ്രവാചകര്‍.
സ്വര്‍ഗീയാരാമം
മോശയും മുഹമ്മദ് നബിയും ഖബറടക്കപ്പെട്ടത് ഭൂമിയിലാണ്. എന്നാല്‍ താങ്കളുടെ വിശ്വാസപ്രകാരം യേശുക്രിസ്തു സ്വര്‍ഗത്തില്‍ കഴിഞ്ഞുകൂടുന്നുവെന്നാണ്. ശരിയല്ലെ. പുരോഹതിന്‍ പറഞ്ഞു: താങ്കള്‍ പറഞ്ഞതാണ് ശരി. ആകയാല്‍ യേശുക്രിസ്തു മോശയപ്പോലെയല്ല. പ്രത്യുത മുഹമ്മദ് നബി മോശയെപ്പോലെയുള്ളവരാണ്.
Leave A Comment