സുവിശേഷകന്മാര്‍

സുവിശേഷങ്ങളില്‍ ഒന്നാമത്തേതിന്റെ രചയിതാവ് മത്തായിയാണ്. ആ പേരിലുള്ള ഒരാള്‍ യേശുവിന്റെ ശിഷ്യരിലുണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ അപ്പോസ്തലന്മാരിലൊരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നാണ് ആദ്യ നൂറ്റാണ്ടു മുതലുള്ള വിശ്വാസം. മത്തായിയുടെ സുവിശേഷം എന്ന പേരില്‍ ഇന്ന് നമുക്കു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ എ.ഡി. 75 നും 90 നു മിടക്ക് രചിക്കപ്പെട്ടതാണെന്നു കരുതപ്പെടുന്നു (പുതിയ നിയമം: മുഖവുര).

ഏന്നാല്‍ യേശു ശിഷ്യന്‍ മത്തായി ആണതെഴുതിയതെന്ന ആദ്യനൂറ്റാണ്ട് മുതലുള്ള വിശ്വാസം, സുസമ്മതവും സര്‍വ്വാംഗീകൃതവുമല്ല. ചരിത്രപരമായ ഒട്ടേറെ തെളിവുകളുടെ മുമ്പില്‍ ആ വിശ്വാസം ഗതി മുട്ടി നില്‍ക്കുകയാണ്. അപ്പോസ്തലനായ മത്തായിയുടെതാണ് സുവിശേഷമെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. അതുമറ്റൊരാളുടേതാകാനുള്ള സാധ്യത അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു (ക്രിസ്ത ദര്‍ശനം പേജ് 185 നോക്കുക).

എന്നാല്‍ മത്തായിയുടെ സുവിശേഷമാകട്ടെ, അതിന്റെ മൂലപ്രതി ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീടത് അലക്‌സാണ്ട്രിയയിലേക്ക് അയക്കപ്പെടുകയും എന്നിട്ടത് അപ്രത്യക്ഷമാവുകയും ചെയ്തു. അതിന്റെ പരിഭാഷയാണ് പിന്നീട് വെളിക്കുവന്നത്. ആരാണ് പരിഭാഷകനെന്നു ഇതുവരെ അറിയപ്പെട്ടിട്ടുമില്ല. ഇതു തന്നെയും കൈകടത്തലുകളില്‍നിന്നും സുരക്ഷിതമായിട്ടില്ലതാനും. കാരണം ലണ്ടനിലും ബൈറൂത്തിലും അച്ചടിക്കപ്പെട്ട അതിന്റെ വ്യത്യസ്ത കോപ്പികള്‍ മൊലികമായിത്തന്നെ വിഭിന്നമായിട്ടാണിരിക്കുന്നത് (ക്രിസ്ത്യാനിസവും മിഷനറിയും: ചില യാഥാര്‍ഥ്യങ്ങള്‍, പേജ് 42, ഇബ്‌റാഹീം സുലൈമാന്‍ ജബ്ഹാന്‍).

പിന്നെയുള്ളത് ലൂക്കോസിന്റെ സുവിശേഷമാണ്. അയാളാകട്ടെ. അപ്പോസ്തല ഗണത്തല്‍ പെട്ടയാളല്ല. ഒരജ്ഞാതനില്‍നിന്ന് അതുദ്ധരിച്ചതാണയാള്‍. അജ്ഞാതന്റെ റിപ്പോര്‍ട്ട് സ്വീകാരിക്കപ്പെടാവതല്ലല്ലോ (ടി.പു. പേ. 41).

മാര്‍ക്കോസ് മറ്റൊരു സുവിശേഷകന്‍. അയാളും ലൂക്കോസിനെ പോലെത്തന്നെയാണ്. തന്റെ അനുഭവത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു ക്രിസ്തു ദര്‍ശനത്തെ അവതരിപ്പിക്കുകയും അവയെ സ്വന്തം വീക്ഷണത്തിനു യോജിച്ചവിധം ക്രമീകരിക്കുകയും ചെയ്യുകയാണയാള്‍. തന്റെ സുവിശേഷത്തില്‍ (പുതിയനിയമം-പുതിയ പതിപ്പ്-ലൂക്കോസിന്റെ മുഖവുര നോക്കുക) ഈ സുവിശേഷകനെ കുറിച്ച അനിശ്ചിതത്വം ക്രിസ്തു ദര്‍ശന (പേജ് 186) ത്തിലും കാണാം.

യോഹന്നാന്റെതാണ് നാലാമത്തെ സുവിശേഷം. ഇയാള്‍ അപ്പോസ്തലനാണെന്നാണ് ഒരു പക്ഷം. അയാളാണെങ്കില്‍ പഠിപ്പില്ലാത്തവനും സാമാന്യനുമാണെന്നാണ് ബൈബിള്‍ തന്നെ (അപ്പോസ്തന്മാരുടെ പ്രവൃത്തികള്‍ 4: 13) പറയുന്നത്. എന്നാല്‍ അയാള്‍ വേറെയാളാണെന്നാണ് പണ്ഡിതമതം: യോഹന്നാനാകട്ടെ അജ്ഞതനാണ്. ഈ പേരില്‍ മൂന്നാളുകളുണ്ടായിരുന്നു. അവരില്‍ സുവിശേഷത്തിന്റെ സാക്ഷാല്‍ രചയിതാവ് ആരാണെന്നറിയില്ല. യേശുവിന്റെ ആരോഹണത്തിനു ശേഷം 70 കൊല്ലങ്ങള്‍ കഴിഞ്ഞാണ് ആ സുവിശേഷം ക്രോഡീകൃതമായത്. യേശുവിനെ ദൈവമാക്കുന്ന മഹാ പാപത്തിന് അടിത്തറ പാകിയത് ഇയാള്‍ തന്നെ. അതിന്റെ സാധ്യതകളുടെ നിലപാട് വ്യാജോക്തിയും ഗ്രഹിക്കാന്‍ ഇതുതന്നെ ധാരാളം മതി. ഫ്രഞ്ച് ഐന്‍സൈക്ലോപീയയില്‍ പൗലോസ് രചിച്ചതാണ് ഈ സുവിശേഷമെന്നു കാണാം. (ക്രിസ്ത്യാനിസവും മിഷനറിയും: ചില യാഥാര്‍ത്ഥ്യങ്ങള്‍, പേ. 42).

യോഹന്നാനില്‍നിന്നാരംഭിക്കുന്നതും അദ്ദേഹത്തിന്റെ ശിഷ്യ സമൂഹം നിനിറുത്തുന്നതുമായ പാരമ്പര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭാ ശാലിയായ ഒരു ശിഷ്യന്‍ സമാഹരിച്ചതായിരിക്കാം ഈ (യോഹന്നാന്‍) സുവിശേഷമെന്നു പണ്ഡിതന്മാര്‍ കരുതുന്നു (ക്രിസ്തു ദര്‍ശനം. പേ. 185).

ചുരുക്കത്തില്‍ ഇങ്ങനെയാണ് പുതിയ നിയമത്തിന്റെയും സുവിശേഷകരുടെയും ചരിത്രപരമായ നിലപാട്. ഇവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാലാകട്ടെ ഈ ദൗര്‍ബല്യം നമുക്ക് കൂടുതല്‍ ബോധ്യപ്പെടുകയാണ്‌ചെയ്യുക.

ലൂക്കോസിന്റെയും യോഹന്നാന്റെയും കൃതികളില്‍ 24 ലും 21 ഉം അധ്യായങ്ങളുണ്ടെങ്കില്‍ മത്തായിയുടേതില്‍ 28 അധ്യായങ്ങളുണ്ട്. മാര്‍ക്കോസിലുള്ളതാവട്ടെ കേവലം 16. മാത്രമല്ല, മൗലികമായിത്തന്നെ ഇവക്കിടയില്‍ വിത്യാസവുമുണ്ട്. ഇബ്‌റാഹീം സുലൈമാന്‍ ജബ്ഹാന്‍ എഴുതുന്നു:

യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ യേശുവിന്റെ ദിവ്യത്വം സ്ഥിരീകരിക്കാനായി നാല് അധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്. മറ്റ് സുവിശേഷങ്ങളില്‍ ഇങ്ങനെയില്ല. അവ യേശു മനുഷ്യനാണെന്നും അല്ലാഹുവിന്റെ അടിമയാണെന്നതും സ്ഥരീകരിക്കുകയാണ് ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ അയാള്‍ കണ്ണടക്കുകയാണ് ചെയ്തത്. തന്റെ സുവിശേഷത്തില്‍ അക്കാര്യമൊന്നും അയാള്‍ രേഖപ്പെടുത്തിയിട്ടില്ല (ക്രിസ്ത്യാനിസവും മിഷനറിയും).

നാല് സുവിശേഷങ്ങളിലും യേശുവിനെ കുരിശില്‍ തറച്ചതും അദ്ദേഹം 'മരിച്ചതും' പിന്നീട് 'സംസ്‌കരിക്കപ്പെട്ട' തുമൊക്കെ പറയുന്നുണ്ട്. ഇങ്ങനെയുള്ള ഒട്ടേറെ വൈരുദ്ധ്യങ്ങളുടെ കലവറയാണ് നിലവിലുള്ള പുതിയ നിയമം. അല്ലാഹു ഈസാനബിക്ക് അവതരിപ്പിച്ചൊരു വിശുദ്ധ ഗ്രന്ഥത്തില്‍ ഇത്തരം വൈകല്യങ്ങള്‍ എങ്ങനെ വരും?
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter