ലോക വിദ്യാര്‍ഥി ദിനം; ചില മാര്‍ഗ നിര്‍ദേശങ്ങള്‍
ഇന്ന്, ഒക്ടോബര്‍ 15 ലോക വിദ്യാര്‍ത്ഥിദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ അബുല്‍ കലാമിന്റെ ജന്മദിനത്തെയാണ് കഴിഞ്ഞ 2010 മുതല്‍ യു.എന്‍.ഒ ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്. വിജ്ഞാനത്തിന് വിശുദ്ധ ഇസ്‌ലാം ഒരുപാട് പ്രാധാന്യം നല്‍കിയിട്ടുണ്ട്.ഓരോ ജനിച്ചുവീഴുന്ന കുഞ്ഞും അവന്റെ വിദ്യാ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് അവന് വ്യക്തിത്വ വികാസവും അവന്റെ സംസ്‌കാരവും രൂപപ്പെടുന്നത്.
മഹാനായ നബി(സ) പറഞ്ഞു:
'വിജ്ഞാന സമ്പാദനത്തിനായി ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള വഴി അവന്ന് സുഗമമാക്കികൊടുക്കും'(തുര്‍മുദി)
അറിവിന്റെ വഴി തേടിയാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴിയാണ് നാഥന്‍ എളുപ്പമാക്കികൊടുക്കുക എന്നാണ് വിജ്ഞാനത്തിലൂടെ സമുദായത്തില്‍ നവോത്ഥാനം നടത്തിയ റസൂല്‍ (സ) പറഞ്ഞത്.
ഒരിക്കല്‍ മഹാനായ അലി (റ) കുമൈല്‍(റ)നോട് പറഞ്ഞു: കുമൈലേ,വിജ്ഞാനം പണത്തേക്കാള്‍ ശ്രേ ഷ്ഠമായതാണ്.(ശറഹു തഅ്‌ലീമില്‍ മുതഅല്ലിം) പണത്തേക്കാളും പ്രാധ്യാന്യമര്‍ഹിക്കുന്ന ഒന്നാണ് വിജ്ഞാനം.
വിജ്ഞാനം കൂടുതല്‍ കരസ്ഥമാക്കുന്ന കാലമാണല്ലോ വിദ്യാര്‍ത്ഥി ജീവിതം.
മഹാനായ ഇമാം ശാഫിഈ(റ) പറയുന്നു. മനപ്പാഠമാക്കുന്നതിലുള്ള ബലഹീനതയെ കുറിച്ച് ഞാന്‍ വകീഇനോട് പരാതി പറഞ്ഞു. അവിട്ന്ന് എന്നോട് പറഞ്ഞു: അറിവ് അല്ലാഹുവിന്റെ പ്രകാശമാണ്, അത് തെറ്റുകാര്‍ക്ക് നല്‍കുകയില്ല. അത്‌കൊണ്ട് തെറ്റില്‍ നിന്ന് വിട്ട് നില്‍ക്കുക'.
നന്മയുടെ വഴിയിൽ സഞ്ചരിക്കുമ്പോഴാണ് അറിവ് മനസ്സില്‍ രൂഢമൂലമാവുകയും നന്മയുടെ വാതായനങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുകയെന്ന് അര്‍ഥം.
നബി(സ) പറയുന്നു.വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞുകിട്ടിയ സ്വത്താണ് അതിനെ എവിടെ കണ്ടാലും അവനാണ് അതിന് ഏറ്റവും യോഗ്യമായവന്‍.
മഹാനായ അലി(റ) പറയുന്നു
'വിജ്ഞാനവും മര്യാദയുമില്ലാത്തവനാണ് യഥാര്‍ത്ഥ ദരിദ്രനും അനാഥനും അവ രണ്ടു കൊണ്ടുമുള്ള ഭംഗിയാണ് യഥാര്‍ത്ഥ ഭംഗി'.
ബദ്‌റില്‍ ലഭിച്ച ബന്ധികള്‍് (മക്കയില്‍ നിന്ന് വന്ന ശത്രുക്കളായ യുദ്ധതടവുകാര്‍)ക്ക് അവരുടെ മോചനദ്രവ്യമായി പ്രവാചകര്‍ ആവശ്യപ്പെട്ടത് എന്റെ സഹാബക്കള്‍ക്ക് അക്ഷരാഭ്യാസം പഠിപ്പിക്കുക,അറബി ഭാഷ എഴുതാനും വായിക്കാനും പഠിപ്പിക്കുകയെന്നാണ്.
ഇന്ന് മികച്ച വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവാര്‍ഡൊക്കെ നല്‍കുന്ന കാലമാണ്.വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി മികച്ചവനാകാനും നല്ലവനാകാനും ഒരുപാട് ദര്‍ശനങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്.അവയില്‍ നിന്ന് ചിലതിനെ നമുക്ക് പരിചയപ്പെടാം...
1.വിദ്യാലയത്തിന് പ്രഥമ പരിഗണന നല്‍കുക ജനിച്ചു വീഴുന്ന കുട്ടിയെ സംബന്ധിച്ചെടുത്തോളം ഉമ്മയാണ് അവന്റെ പ്രഥമ വിദ്യായലയം,പിന്നെ പിതാവും സഹോദരന്മാരും സഹോദരിമാരും മറ്റു കുടുംബാംഗങ്ങളും, അത് കഴിഞ്ഞാല്‍ സ്ഥാപനത്തിലേക്കോ സ്‌കൂളുകളിലോക്കോ ആണ് പോവുക, അവിടെയുള്ള വിജ്ഞാന സമ്പാദനത്തിനും പഠനത്തിനും പ്രാധാന്യം നല്‍കുക എന്നതാണ്.
2.പഠനം മാത്രം- പഠനത്തിനു പുറമെയുള്ളവക്ക് പ്രാധാന്യം നല്‍കാതിരിക്കുക എന്നതാണ്. നാളേക്ക് മാറ്റിവെക്കാം എന്ന ചിന്ത ഇല്ലാതിരിക്കുന്നതും നല്ല വിദ്യാര്‍ദി യുടെ ലക്ഷണമാണ്. പഠനാന്തരീക്ഷം സൃഷ്ടിക്കുകയും നല്‍കപ്പെട്ട വായനകളിലും എഴുത്തുകളിലും വ്യാപൃതനാവുക എന്നതാണ്.
3. സമയം നിയന്ത്രിക്കുക(ടൈം മാനേജ്‌മെന്റ്) വിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം സമയം നിയന്ത്രിക്കല്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അതിലൂടെയാണ് അവന്റെ എഴുത്തിനും വായനക്കും കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുകയുള്ളൂ
4.വായന,എഴുത്ത്,ചിന്ത എന്നിവക്ക് വിദ്യാലയത്തില്‍ പ്രഥമ പരിഗണന നല്‍കുകയും പഠനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കുട്ടിയെ സംബന്ധിച്ചെടുത്തോളം അധ്യാപകന്‍ പഠിപ്പിച്ചു തരികയും എഴുതിത്തരികയും ചെയ്യുന്നതിനപ്പുറത്തേക്ക് സ്വന്തം വായന ലോകവും എഴുത്ത് ലോകവും വ്യാപിപ്പിക്കാനും അതിലൂടെ ചിന്തമണ്ഡലം വികസിപ്പിക്കാനും സാധിക്കുന്നു.
5.അച്ചടക്കം വികസിപ്പിക്കുക
വളര്‍ന്ന് വരുന്നതോടപ്പം അധ്യാപകരോടും മാതാപിതാക്കളോടും ഗുരുക്കന്മാരോടും ബഹുമാനവും ആദരവും കാത്ത് സൂക്ഷിക്കുവാനും വിദ്യര്‍ത്ഥിക്ക് കഴിയുക എന്നതാണ്.
6.കഴിവുകള്‍ വികസിപ്പിക്കുക
വായനയും എഴുത്തും ചിന്തയും പഠനവും ശ്രദ്ധിക്കുന്ന വിദ്യാര്‍ഥിക്ക് അവന്റെ അഭിരുചികളും കലാവൈവിധ്യങ്ങളില്‍ അവന്റെ കഴിവുകളും ബോധ്യപ്പെടാന്‍ സഹായിക്കും, അതിലൂടെ സ്വന്തം കഴിവ് അവന്‍ക്ക് തിരിച്ചറിയാനും അത് കാരണമാകും.
7.ത്യാഗ മനോഭാവം
കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥിയെ സംബന്ധിച്ചെടുത്തോളം
അമിതഭക്ഷണം,അമിത സംസാരം,അമിത ഉറക്കം,അമിതമായ ചെലവാക്കല്‍, തുടങ്ങിയ ഒഴിവാക്കി മിതത്വം പാലിക്കുക എന്നതാണ്.
8.ലക്ഷ്യം ഉറപ്പിക്കുക
തന്റെ എഴുത്ത് വായന,ചിന്ത, എന്നിവ ഉപയോഗപ്പെടുത്തി കഴിവുകള്‍ വര്‍ധിപ്പിക്കുകയും അതില്‍ നിന്ന് ഏറ്റവും മികച്ച് നില്‍ക്കുന്ന തന്റെ കഴിവിനെ മനസ്സിലാക്കുകയും ആ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്.
ആത്മാവവിശ്വാസം നഷ്ടപ്പെട്ട് പ്രതിസന്ധികളില്‍ തീരുമാനങ്ങളെടുക്കാനാവാതെ ജീവനൊടുക്കുന്ന പുതിയ രീതിയില്‍ നിന്ന് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ദൃഢതയുടെയും വഴിയിലേക്ക പുതിയ തലമുറ എത്തട്ടെ എന്ന് പ്രാര്‍ഥിക്കാം.
Leave A Comment