ആള്‍ദൈവങ്ങളുടെ പിടിയിലമരുന്ന രാജ്യം
- സിനാന് അഹ്മദ്
- Sep 15, 2018 - 06:51
- Updated: Sep 15, 2018 - 06:51
ആള്‍ദൈവങ്ങള്‍ വഴിയുള്ള വെട്ടിപ്പുകളും തട്ടിപ്പുകളും രാജ്യത്തെ സാധാരണ കഥകളായി മാറിയിട്ടുണ്ട്. ജീവിതത്തിലെ സ്വപ്‌നങ്ങള്‍ സാധിച്ചെടുക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യന്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെയാണ് ഇത്തരം വന്‍ സ്രാവുകളെ സമീപ്പിക്കുന്നത്.
ധനാര്‍ത്ഥി മൂത്ത ഇത്തരം ആള്‍ ദൈവങ്ങള്‍ ജനങ്ങളെ വഞ്ചിച്ച് മതിവരോളം പണം കൈപറ്റി മുങ്ങുമ്പോഴാണ് സാധാരണക്കാര്‍ക്ക് തങ്ങള്‍ക്കു പറ്റിയ അമളി ബോധ്യപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരന്തരമായി ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ജനങ്ങള്‍ കണ്ണ് തുറക്കുന്നില്ലെന്നതാണ് വാസ്തവം.
ജനങ്ങളുടെ ഈ പൊതുമൗനം ഇത്തരം ആള്‍ദൈവങ്ങള്‍ കൂടുതല്‍ പെറ്റുപെരുകാന്‍ കാരണമാകുന്നു.
ഈയിടെ ഡല്‍ഹിയില്‍ പിടിക്കപ്പെട്ട ആഷു മഹാരാജും തന്റെ മകനും ഈ ഗണത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്. കാലങ്ങളായി ജനങ്ങളെ ആത്മികതയുടെ പേരില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇവര്‍ ചെയ്യാത്ത ക്രൂരതകളില്ലെന്നു പറയാം.
സാമ്പത്തിക ചൂഷണം മുതല്‍ ലൈംഗിക ചൂഷണം വരെ ഇവര്‍ നടത്തിയതായിട്ടാണ് ഇപ്പോള്‍ പോലീസ് പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഹൗസ് ഖാസ് പോലീസ് സ്‌റ്റേഷനില്‍ വന്ന പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം നടന്നിരുന്നത്.
ആത്മീയതയെ ചൂഷണം ചെയ്തുകൊണ്ട് രാജ്യത്ത് നടക്കുന്ന ഇത്തരം കൊടും വഞ്ചനകള്‍ പുറത്ത് വരേണ്ടതുണ്ട്. ജനങ്ങള്‍ ആള്‍ദൈവങ്ങളുടെ അധോലോകങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാവുകയെന്നതാണ് ഇതില്‍നിന്നും രക്ഷപ്പെടാനുള്ള ഒരേയോരു മാര്‍ഗം
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment