സൂറത്തുൽ മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു ആത്മീയപ്രതിവിധി (ഭാഗം 4)
പാഠം # 3: മുൻകരുതലുകൾ സ്വീകരിക്കുക, പക്ഷേഅനന്തരഫലത്തെഅമിതമായിആശ്രയിക്കരുത്, മാത്രമല്ലഅല്ലാഹുവിനെക്കുറിച്ചുള്ളനിങ്ങളുടെസൂക്ഷ്മതവർദ്ധിപ്പിക്കുകയുംചെയ്യുക. നമ്മുടെമുൻകരുതലുകളെയും വിഭവങ്ങളെയുംകുറിച്ചുള്ളഅഹങ്കാരത്തിനുപകരംനമ്മുടെവിനയബോധംവീണ്ടെടുക്കുന്നതിനുള്ളഒരുഓർമ്മപ്പെടുത്തലാണിത്, കാരണംഅല്ലാഹുഉദ്ദേശിക്കുന്നുവെങ്കിൽഏറ്റവുംശക്തരായവർപോലും എങ്ങനെയാണ് നിസ്സഹായരായിത്തീരുന്നതെന്ന്നമ്മൾ കണ്ടു.
വിഭവങ്ങളുടെയുംഭക്ഷ്യവസ്തുക്കളുടെയും ദൗർലഭ്യത്തെക്കുറിച്ചുള്ളഭയം കൈകാര്യം ചെയ്യേണ്ട വിധം
أَمَّنْهَٰذَاالَّذِييَرْزُقُكُمْإِنْأَمْسَكَرِزْقَهُ ۚ بَلْلَجُّوافِيعُتُوٍّوَنُفُورٍ
"അതല്ലെങ്കില്‍ അല്ലാഹുഅവന്റെആഹാരംനിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക്ആഹാരംനല്‍കുന്നഇവന്‍ ആരാകുന്നു? പക്ഷേ, അവര്‍ ധിക്കാരത്തിലും (സത്യത്തില്‍ നിന്ന്) അകന്നുപോകുന്നതിലുംനിരതരായിരിക്കയാണ്"(ഖുർആൻ 67 : 21 )
വിഭവങ്ങളുടെയുംഭക്ഷ്യവസ്തുക്കളുടെയുംദൗർലഭ്യത്തെക്കുറിച്ചുള്ളഭയംനിരവധിആളുകളെഭക്ഷ്യവസ്തുക്കളുടെശേഖരണത്തിലേക്കും ശൂന്യമായസൂപ്പർമാർക്കറ്റുകളുടെഅലമാരകളിലേക്കുംനയിക്കുന്നു. ആളുകളുടെഭയംമനസ്സിലാക്കാവുന്നതേയുള്ളൂ, ചിലർക്ക്കുട്ടികളോവൃദ്ധരായമാതാപിതാക്കളോഉണ്ട്, ക്വാറൻറയിൻ ചെയ്യേണ്ടി വന്നാൽ പുറത്തുപോകാൻ കഴിയില്ലെന്ന്അവർ ഭയപ്പെടുന്നു. സമീപഭാവിയിൽ , ആഗോളസാമ്പത്തികമാന്ദ്യത്തോടെ, തങ്ങളുടെ ജോലിയുംവരുമാനമാർഗ്ഗങ്ങളുംനഷ്ടപ്പെടുമെന്നന്യായമായആശങ്കകളുമുണ്ട്അവർക്ക് .
വസ്തുക്കൾ ശേഖരിക്കാനുംഅനിശ്ചിതത്വത്തെഭയപ്പെടാനുമുള്ളത് മനുഷ്യൻറെ സഹജാവബോധമാണ് , എന്നിരുന്നാലുംഉപജീവനമാർഗംലൗകിക വിഭവങ്ങളിൽ മാത്രംഒതുങ്ങുന്നില്ല മറിച്ച്അത്അല്ലാഹുവിൽ നിന്നാണ് എന്നറിഞ്ഞുകൊണ്ട് വിശാലമായ മാനസികാവസ്ഥസ്വീകരിക്കാൻ മുകളിലുള്ളവാക്യംനമ്മെഓർമ്മിപ്പിക്കുന്നു.
ഒരുമനുഷ്യൻ .മുഹമ്മദ്നബി(സ്വ)യുടെ അടുക്കൽ വന്നു, ആ മനുഷ്യനുമതിയാവുന്നത്വരെപ്രവാചകൻ (സ്വ) അവനുദാനം കൊടുത്തു, ആ മനുഷ്യൻ തന്റെജനങ്ങളിലേക്ക്മടങ്ങിഅവരോടു പറഞ്ഞു :
"എൻറെജനങ്ങളേ ഇസ്‌ലാംസ്വീകരിക്കുക, കാരണംദാരിദ്ര്യത്തെഭയപ്പെടാത്തഒരാളെപ്പോലെമുഹമ്മദ് (സ്വ) ദാനം നൽകുന്നു! ” [മുസ്ലീം].
ഇതാണ് വിശാലമായ മാനസികാവസ്ഥ. സൂപ്പർമാർക്കറ്റ്അലമാരകളിലോഏതെങ്കിലുംലൗകിക ദാതാവിനോടോനമ്മുടെഹൃദയംബന്ധിപ്പിക്കരുത്, നമ്മുടെഹൃദയങ്ങൾ അനന്തമായഉറവിടവുമായിബന്ധിപ്പിക്കണം, ആകാശങ്ങളിൽ നിന്നുംഭൂമിയിൽ നിന്നുംനൽകുന്നവൻ, അവൻ അതിരുകളില്ലാത്തതുംപരിധിയില്ലാത്തതും ഒരു സാഹചര്യങ്ങളുംബാധിക്കാത്തതുമായത്ര വിശാലനാണ്.
ഈ അർത്ഥംകൂടുതൽ വ്യക്തമാവാൻ , പ്രബലമായഒരുഹദീസിൽ, സർവ്വശക്തനായഅല്ലാഹുപറയുന്നതായിപ്രവാചകൻ(സ) വിവരിക്കുന്നു:
"എൻറെദാസൻമാരേ, നിങ്ങളിൽ ആദ്യത്തെയും അവസാനത്തെയുമായ എല്ലാ മനുഷ്യരും ജിന്നുകളും ഒരിടത്ത്ഒരുമിച്ചുകൂടുകയും എന്നോടുചോദിക്കുകയും ചെയ്‌താലും അവർ ആവശ്യപ്പെട്ടത് എല്ലാവർക്കുംനൽകിയാലും ഒരുസൂചിസമുദ്രത്തിൽ മുക്കിയാൽ കുറയുന്നതെത്രയാണോ അത്രയല്ലാതെഎൻ്റെകൈവശമുള്ളതിൽ ഒന്നും കുറയില്ല. ” [മുസ്ലീം]
അതുകൊണ്ടാണ്ദാനംനൽകുന്നത്വിശ്വാസത്തിന്റെഅടയാളമെന്ന്പ്രവാചകൻ(സ) പറഞ്ഞത്, പരിഭ്രാന്തിയുംതടഞ്ഞുവയ്ക്കലുംഅർത്ഥമാക്കുന്നത്ഒരാൾ ലൗകികദാതാക്കളെമാത്രമേകാണുന്നുള്ളുവെന്നുംപരിധിയില്ലാത്തഉറവിടത്തെ (അല്ലാഹുവിനെ) അവഗണിക്കുന്നുവെന്നുംആണ്.
ഒരുമനുഷ്യൻ അല്ലാഹുവിന്റെറസൂലിനോട്ചോദിച്ചു: ‘അല്ലാഹുവിന്റെറസൂലേ, ഏതുതരംദാനമാണ്ഏറ്റവുംനല്ലത്? പ്രവാചകൻ പറഞ്ഞു: ‘നിങ്ങൾ നല്ലആരോഗ്യംഉള്ളപ്പോഴുംപിശുക്ക് തോന്നുകയും ദീർഘായുസ്സ്പ്രതീക്ഷിക്കുകയുംദാരിദ്ര്യത്തെഭയപ്പെടുകയുംചെയ്യുമ്പോൾ ചെയ്യുന്ന ദാനധർമ്മങ്ങൾ ” ‘[സുനൻ നസാഈ ]
പ്രവാചകൻ (സ) വീണ്ടുംപറഞ്ഞു :"ദാനംഒരാളുടെവിശ്വാസത്തിന്റെതെളിവാണ്, ക്ഷമയാണ്പ്രകാശം, ഖുർആൻ നിങ്ങൾക്കനുകൂലമായോ എതിരായോഉള്ള ഒരുസാക്ഷ്യമാണ് . ഓരോവ്യക്തിയുംതന്റെആത്മാവിന്റെകച്ചവടക്കാരനായിതന്റെദിവസംആരംഭിക്കുന്നു, ഒന്നുകിൽ അതിനെ സ്വതന്ത്രമാക്കുകയോഅല്ലെങ്കിൽ അതിന്റെനാശത്തിന്കാരണമാവുകയോചെയ്യുന്നു. ” [മുസ്ലീം]
അതിനാൽ, അല്ലാഹുവിൽ വിശ്വസിക്കാനുംവിശാലമായ മാനസികാവസ്ഥസ്വീകരിക്കാനുമുള്ളസമയമാണിത്. അങ്ങനെചെയ്യുമ്പോൾ, നിങ്ങളുടെഹൃദയത്തിലുംജീവിതത്തിലുംഎത്രമാത്രംവിശാലതകടന്നുവരുമെന്ന്നിങ്ങൾ തിരിച്ചറിയും. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ എല്ലാവരുംഅല്ലാഹുവിൽ ശരിയായആശ്രയത്തോടെവിശ്വാസമർപ്പിക്കുന്നുവെങ്കിൽ, രാവിലെവിശന്നുപുറത്തുപോവുകയും സന്ധ്യാസമയത്ത്നിറവയറുമായിമടങ്ങുകയുംചെയ്യുന്ന പക്ഷികൾക്ക്നൽകുന്നതുപോലെഅവൻ തീർച്ചയായുംനിങ്ങൾക്ക്ഭക്ഷണം നൽകും ”
Productive Muslim ' എന്ന വെബ്സൈറ്റിൽ ഈജിപ്ഷ്യൻ എഴുത്തുകാരിയായ ദിന മുഹമ്മദ് ബസിയോനി എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം
വിവ:അബൂബക്കർ സിദ്ധീഖ് എം ഒറ്റത്തറ
(തുടരും)
Leave A Comment