എ​ന്‍.​ആ​ര്‍.​സി ബി​ഹാ​റി​ല്‍ ന​ട​പ നടപ്പാക്കില്ലെന്ന് ബീഹാർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കുമാർ
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന്​ ആ​വ​ര്‍​ത്തി​ച്ച ദേ​ശീ​യ പൗ​ര​പൗരത്വപ്പട്ടികക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ജെഡിയു നിലപാടിൽ മാറ്റം വരുത്തിയതായി പ്രഖ്യാപനം നടത്തി. (എ​ന്‍.​ആ​ര്‍.​സി) ബി​ഹാ​റി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ എ​ന്‍.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ജ​ന​താ​ദ​ള്‍ -യു ​നേ​താ​വ്​ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​ കുമാർ വ്യക്തമാക്കി. ഇരു സഭകളിലും ബില്ലിനെ പിന്തുണച്ചതിനെ തുടർന്ന് പാർട്ടിയുടെ തെ​ര​ഞ്ഞെ​ടു​പ്പ്​ തന്ത്രജ്ഞനും നേതാവുമായ പ്ര​ശാ​ന്ത്​ കിഷോർ രാജി ഭീ​ഷ​ണി മു​ഴ​ക്കി​യ​തോടെയാണ് നി​തീ​ഷ്​ കു​മാ​റി​​ന്‍റെ ക​ര​ണം​മ​റി​ച്ചി​ല്‍. അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം (സി.​എ.​ബി) ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന്​ പ്ര​ശാ​ന്ത്​ കിഷോർ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും പഴയ നിലപാട് മാറ്റാൻ നി​തീ​ഷ്​ കു​മാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തോ​ടൊ​പ്പം ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ന്‍.​ആ​ര്‍.​സി) കൂ​ടി ചേ​രു​മ്പോള്‍ അ​ത്​ അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​മെ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച നി​തീ​ഷ്​ കു​മാ​റു​മാ​യു​ള്ള കൂ​ടി​ക്കാ​​ഴ്​​ച​യി​ല്‍ പ്ര​ശാ​ന്ത്​ കി​ഷോ​ര്‍ ധ​രി​പ്പി​ച്ചി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്. ര​ണ്ടി​ലും ബി.​ജെ.​പി​യെ പി​ന്തു​ണ​ച്ച​ത്​ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നും കി​ഷോ​ര്‍ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, പൗ​ര​ത്വ ​ഭേദഗതി നി​യ​മ​ത്തെ പാ​ര്‍​ല​മ​ന്‍റി​ല്‍ പി​ന്തു​ണ​ച്ച ന​ട​പ​ടി പ​ര​സ്യ​മാ​യി ചോ​ദ്യം​ചെ​യ്​​ത പ്ര​ശാ​ന്ത്​ കി​ഷോ​ര്‍ പാ​ര്‍​ട്ടി വി​ട​ണ​മെ​ന്ന്​ ജ​ന​താ​ദ​ള്‍ -യു ​നേ​താ​വ്​ ആ​ര്‍.​സി.​പി സി​ങ്​​ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി​യു​ടെ മ​റ്റൊ​രു നേ​താ​വ്​ പ​വ​ന്‍ വ​ര്‍​മ കി​ഷോ​ര്‍ പ​ക്ഷ​ത്തും നി​ല​യു​റ​പ്പി​ച്ച​​തോ​ടെ പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യ ഭി​ന്നി​പ്പി​നി​ട​യി​ലാ​ണ്​ നി​തീ​ഷ്​ കു​മാ​ര്‍ ക​ര​ണം മ​റി​ഞ്ഞ​ത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter