മഥുരയിലെ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു
- Web desk
- Oct 16, 2020 - 18:35
- Updated: Oct 16, 2020 - 19:17
സിവില്‍ കോടതി നടപടിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂര്‍ നവംബര്‍ 18ന് ഹരജി പരിഗണിക്കും.17ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണന്റെ ജന്മസ്ഥലത്താണ് നില്‍ക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. ബാബരി മസ്ജിദ് വിഷയം സംഘപരിവാർ രൂക്ഷമാക്കിയ സമയത്താണ് മറ്റ് ആരാധനാലയങ്ങളിലും സമാനമായ അവകാശവാദം ഉയരുമെന്ന് മുൻകൂട്ടി കണ്ട് കോൺഗ്രസ് സർക്കാർ 1991 ൽ ആരാധനാലയ നിയമം കൊണ്ടുവന്നത്. 1947 ൽ ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ആരുടെ കൈവശമാണോ ആരാധനാലയം നിലകൊള്ളുന്നത്, അവർക്കായിരിക്കും എക്കാലത്തും അതിന്റെ അവകാശം എന്നാണ് ഈ നിയമം പറയുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment