അള്‍ജീരിയയിലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി പ്രതിപക്ഷ കക്ഷികള്‍

അള്‍ജീരിയയില്‍ ജൂലൈ നാലിന് നടത്താനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പ്  രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിക്കാനൊരുങ്ങി.

ഡവലപ്‌മെന്റ് ആന്റ് ജസ്്റ്റിസ് പാര്‍ട്ടി,അല്‍ബന്ന അല്‍ വത്വനി, അന്നഹ്ദ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ  സംയുക്ത  പ്രസ്താവനയാണ് തെരെഞ്ഞെടുപ്പിനെതിരെ രംഗത്ത് വന്നിട്ടുളളത്.
തെരഞ്ഞെടുപ്പ് തെറ്റായ രീതിയിലൂടെയാണെന്നും നിയമവിരുദ്ധമായ അധികാരം വീണ്ടെടുക്കുന്നതിന്റെ ശ്രമമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരേ നിയമ നിയന്ത്രിത ചട്ടക്കൂടിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നത് അതേ വിഭാഗത്തിന് തന്നെ അധികാരത്തില്‍ വരാനാണ് അതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച അള്‍ജീരിയയിലുടനീളം ആയിരക്കണക്കിന് പേരാണ് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് ബോട്ടഫ്‌ലിക്കയുടെ കൂടെ അധികാരത്തിലിരുന്നവരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
പാര്‍ലിമെന്റ് സ്പീക്കര്‍ അബ്ദുല്‍ ഖാദര്‍ ബെന്‍സലയെയാണ് 90 ദിവസത്തിനുള്ളില്‍ സ്വതന്ത്ര്യവും സുധാര്യവുമായ വോട്ടെടുപ്പ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter