സഹായം ആവശ്യമാണോ എന്ന ട്രംപിന്റെ ചോദ്യത്തിന് എല്ലാ മുസ്‌ലിംകള്‍ക്കും സ്‌നേഹം നല്‍കിയാല്‍ മതിയെന്ന മറുപടിയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി

എന്ത് പിന്തുണയാണ് യു.എസ് നല്‍കേണ്ടതെന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ  ചോദ്യത്തിന് എല്ലാ മുസ്‌ലിം സമുദായങ്ങള്‍ക്കും സ്‌നേഹവും അനുകമ്പയും നല്‍കിയാല്‍ മതിയെന്ന മനുഷ്യത്വപൂര്‍ണമായ പ്രതികരണവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത അര്‍ദേന്‍.

ന്യൂസിലാന്റ് കൂട്ടക്കൊലക്ക് ശേഷമുള്ള 24 മണിക്കൂറുകളും ഇവ്വിഷയകവുമായി ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഇടപെടലും ലോകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജസീന്ത അര്‍ദന്റെ ഇടപെടലിന് ശേഷമുള്ള ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയിലെ മുസ്‌ലിംകള്‍ക്ക് ഏറെ ആശ്വാസം പകരുകയും ചെയ്തു. ട്രംപിനോട് ജസിന്ത അര്‍ദീന്‍ സ്വീകരിച്ച വ്യത്യസ്തമായ സമീപനത്തിന്റെ ഭാഗമായിരുന്നു ഇത്.
വെളളദേശീയത ഉയരുന്നതല്ല, രാജ്യത്തിന് ഭീഷണിയെന്നും മറിച്ച് ചെറിയ വിഭാഗം ആളുകളാണ് ഇത്തരം വിഷയങ്ങള്‍ക്ക് പിന്നിലെന്നും അതിന് ശേഷം ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എല്ലാവിധ കുടിയേറ്റ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രങ്ങളും ഏറെ ചിന്തിക്കാന്‍ ഉതകുന്നതുമായിരുന്നു ന്യൂസിലാന്റിന്റെ നിലപാടുകള്‍.
ന്യൂസിലാന്റ് അവരുടെ വീടാണെന്നും അവര്‍ ഞങ്ങളുടേതാണെന്നും തുടങ്ങിയ ചിന്തിപ്പിക്കുന്ന പ്രസ്താവനകളായിരുന്നു രാഷ്ട്രം കൈകൊണ്ടത്.   ശനിയാഴ്ചയാണ് അന്താരാഷ്ട്ര നേതാക്കള്‍ സഹായവും പിന്തുണയുമായെത്തിയത്. ട്രംപും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനുശോചനം അറിയിക്കുകയും എന്ത് സഹായമാണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് ജസീന്ത അര്‍ദന്റെ മറുപടി എല്ലാ മുസ്‌ലിം സമുദായങ്ങള്‍ക്കും സ്‌നേഹവും കാരുണ്യവുമാണെന്നായിരുന്നു.

ഈ നീക്കത്തിലൂടെ ട്രംപ് തന്റെ രാജ്യത്ത് മുസ്‌ലിംകളോട് സ്വീകരിക്കുന്ന യാത്ര നിരോധനമടക്കമുള്ള രാഷ്ട്രീയ നയങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും സഹായത്തിലേറെ സ്്‌നേഹവും സമാധാനവുമാണ് നല്‍കേണ്ടതെന്ന് പറയാതെ പറയുകയായിരുന്നു അവര്‍.
മാത്രവുമല്ല, ജസീന്ത രാജ്യത്തെ  ആയുധോപയോഗങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരികയും ചെയ്തു. അക്രമികളില്‍ അനിയന്ത്രിയ ആയുധങ്ങള്‍ ഉപയോഗിച്ചത് കാരണത്താലായിരുന്നു ഇത്.
തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിലാല്‍ രാജ്യത്തെ  നിലവിലെ  തോക്ക് ഉപയോഗിക്കാനുള്ള നിയമം ജസീന്ത  മാറ്റി പ്രഖ്യാപിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter