ഫാത്തിമ ലത്തീഫ് മരണം: ലോക്സഭയിൽ  അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ
ചെന്നൈ: മദ്രാസ് ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന മലയാളി വിദ്യാർഥിനി മരണപ്പെട്ട സംഭവം ലോക്‌സഭയില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. എന്‍.കെ പ്രേമചന്ദ്രന്‍ എംപി, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവർ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴിയും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഡികെ സ്റ്റാലിൻ ഫാത്തിമയുടെ മരണത്തിൽ ശക്തമായ പ്രതികരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും കാമ്പസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അതിന്റെ ഭാഗമാണോ ഫാത്തിമയുടെ മരണമെന്ന് അന്വേഷിക്കണമെന്നുമുള്ള ആവശ്യവും സ്റ്റാലിന്‍ നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter