ഒരാഴ്ച്ചക്കുള്ളില്‍ ഉമർ അബ്ദുല്ലയെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
- Web desk
- Mar 19, 2020 - 15:21
- Updated: Mar 19, 2020 - 15:21
ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാർ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ വൈകുന്നതിൽ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
'ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അല്ലെങ്കില്‍ കോടതി അദ്ദേഹത്തിന്‍റെ സഹോദരിയുടെ വാദം പരിഗണിക്കും', കോടതി പറഞ്ഞു.
ഉമര്‍ അബ്ദുല്ലയുടെ പിതാവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ജമ്മുകശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുല്ലയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.
ഉമര്‍ അബ്ദുല്ലയുടെയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കൽ തുടരുകയാണ്. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഇരുവരെയും സർക്കാർ തടവിലിട്ടിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment