ശൈഖ് ഹംസ യൂസുഫ്: പാരമ്പര്യ ഇസ്‌ലാമിന്റെ പാശ്ചാത്യന്‍ ശബ്ദം
hamza yഅമേരിക്കയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്‌ലിം പണ്ഡിതരില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രമുഖനാണ് ഹംസ യൂസുഫ്. ഇസ്‌ലാമിക അമേരിക്കയിലെ പുതുതലമുറക്ക് ധൈഷണിക വെളിച്ചം നല്‍കുക വഴി അവരുട ആവേശമായി മാറിയിരിക്കുന്നു ഇന്ന് അദ്ദേഹം. ബൈബിള്‍ വചനങ്ങളും ഖുര്‍ആന്‍ സൂക്തങ്ങളും ഉദ്ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഇന്ന് പതിനായിരങ്ങളുടെ ആവേശമാണ്. 1960 ല്‍ വാഷിങ്ടണില്‍ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു. മാര്‍ക് ഹാന്‍സണ്‍ എന്നാണ് ശരിയായ പേര്. 1977 ല്‍ മരണത്തെ മുഖാമുഖം കണ്ട തനിക്കുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ വഴിയൊരുങ്ങി. ഖുര്‍ആന്‍ വായിച്ച് അതിലെ വിസ്മയങ്ങള്‍ കണ്ട് ഇസ്‌ലാമിലേക്ക് കടന്നുവന്നു. 1979 ല്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു. നാലു വര്‍ഷം അവിടെ തങ്ങി ഇസ്‌ലാമിക ശരീഅത്തിനെ കൃത്യമായി മനസ്സിലാക്കി. അറബി ഭാഷയിലും ഖുര്‍ആന്‍ പാരായണത്തിലും കര്‍മശാസ്ത്രത്തിലും ്അഗാധ പാണ്ഡിത്യം നേടി. 1984 ല്‍ അള്‍ജീരിയ, മൊറോക്കോ, സ്‌പെയ്ന്‍, മൗരിത്താനിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്രകള്‍ നടത്തുകയും അവിടത്തെ മുസ്‌ലിം പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. 1996 ല്‍ കാലിഫോര്‍ണിയയില്‍ സൈതൂന എന്ന പേരില്‍ ചില സഹപ്രവര്‍ത്തകരോടുകൂടെ ഒരു സ്ഥാപനമുണ്ടാക്കി. തന്റെ ഇസ്‌ലാമികതയിലൂന്നിയ ചിന്തകളെ പുതിയ തലമുറകളിലേക്കുകൂടി പ്രസരിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ഈയൊരു ഉദ്ദ്യമം. ഇസ്‌ലാമിനെയും അമേരിക്കന്‍ സംസ്‌കാരത്തെയും അനുരജ്ഞിപ്പിക്കാന്‍ പര്യപ്തമായ ഒരു പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് പ്രധാനമായും ഈയൊരു സ്ഥാപനംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് ഈ സ്ഥാപനം അമേരിക്കന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം പോലും നേടിക്കഴിഞ്ഞു. മതേതര പശ്ചാത്തലത്തിലിരുന്ന് ഇസ്‌ലാമിനെ എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടുപോകാമെന്ന് പുതുതലമുറയെ പഠിപ്പിക്കുകയാണിന്ന് യൂസുഫുല്‍ ഇസ്‌ലാം. ട്രഡീഷ്ണല്‍ ഇസ്‌ലാമിന്റെ വഴിയില്‍ ശാദുലി സരണിയുടെ ധാരയിലാണ് ഇദ്ദേഹം ഇന്ന് ജീവിതം നയിക്കുന്നത്. അമേരിക്കയില്‍ മാത്രമല്ല, മുസ്‌ലിം ലോകത്തെ തന്നെ ലക്ഷക്കണക്കിന് യുവാക്കളുടെ ആശാകേന്ദ്രവും പ്രചോദന സ്രോതസ്സുമായി അദ്ദേഹമിന്ന് പ്രവര്‍ത്തിക്കുന്നു. ന്യൂ ജെനറേഷന്റെ സാന്നിധ്യംകൊണ്ട് നിറഞ്ഞുകവിയുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണ സദസ്സുകളും. ലോകത്തെ ഏറ്റവും ജനപിന്തുണയുള്ള, തിരക്കേറിയ പ്രഭാഷകന്മാരിലൊരാളായാണ് അദ്ദേഹമിന്ന് നിലകൊള്ളുന്നത്. യൂട്യൂബിലും മറ്റും നിറഞ്ഞുനില്‍ക്കുന്ന പ്രഭാഷണങ്ങള്‍ക്കു പുറമെ സമൂഹ സമുദ്ധാരണവുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter