10,000 അര്‍ധസൈനികരെ കൂടി കശ്മീരിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവലിക്കുന്നു
- Web desk
- Aug 20, 2020 - 20:21
- Updated: Aug 21, 2020 - 06:04
ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടിക്ക് മുന്നോടിയായി വിന്യസിച്ച 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാൻ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കശ്മീരിലെ സ്ഥിതിഗതികള്‍ അനുകൂലമായെന്ന വിലയിരുത്തലിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അടിയന്തര നിര്‍ദേശം നല്‍കിയത്.
എവിടെനിന്നാണോ കഴിഞ്ഞ വർഷം കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ സൈനികരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം.
സൈനികരെ ഡല്‍ഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യോമമാര്‍ഗം മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 10 കമ്പനി അര്‍ധ സൈനികരെ കഴിഞ്ഞ മെയില്‍ കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment