അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവം:  പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി ഉവൈസി
ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ ചൈന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ചോദ്യങ്ങളുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രധാനമന്ത്രിയോടുള്ള പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ മണ്ണിലേക്ക് ആരും അതിക്രമിച്ച്‌ കയറിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ച്‌ രക്തസാക്ഷികളായത്..? പാര്‍ലമെന്റിന്റെ അനുമതി കൂടാതെ ഇന്ത്യന്‍ പ്രദേശങ്ങള്‍ യഥേഷ്ടം ദാനം ചെയ്യാന്‍ ഒരു പ്രധാനമന്ത്രിക്കുമാവില്ല.

ഗാല്‍വന്‍ താഴ് വര എല്ലായ്‌പോഴും ഇന്ത്യയുടെ ഭാഗമായിരുന്നെന്ന് ഉന്നത സൈനിക മേധാവികൾ വ്യക്തമാക്കിയ ഈ സാഹചര്യത്തിൽ ആ പ്രദേശം ചൈന തങ്ങളുടേതാണെന്ന അവകാശവാദമുന്നയിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയ ഉവൈസി കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം ചൈനയുടെ ഈ അവകാശവാദത്തെ അംഗീകരിച്ച്‌ കൊടുക്കലല്ലേ എന്നും ചോദിച്ചു.

മാത്രമല്ല, ഏതു സാഹചര്യങ്ങളും നേരിടാന്‍ തയാറാണെന്ന് വ്യോമസേനയുടെ പ്രസ്താവനയും സംശയം ജനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചൈനയുടെ ഭാഗത്ത് നിന്ന് അതിക്രമം നടന്നിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഈ ധൈര്യപ്പെടലെന്നും ട്വിറ്ററില്‍ ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter