പൗരത്വ നിയമ ഭേദഗതിക്കെതിരെ ബീഹാറിൽ ആർജെഡിയുടെ ശക്തമായ സമരം
- Web desk
- Dec 22, 2019 - 02:38
- Updated: Dec 22, 2019 - 06:21
പട്‌ന: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൻഡിഎ സർക്കാർ ഭരിക്കുന്ന ബീഹാറിൽ ശക്തമായ സമരങ്ങളുമായി പ്രധാന പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി. പ്രക്ഷോഭത്തിന് ക്ഷ ചേർന്ന പ്രതിപക്ഷനേതാവ് നേതാവ് തേജസ്വി യാദവ്. ഞാന്‍ ഹിന്ദുവാണ്, ഞാന്‍ ഇന്ത്യനാണ്. എന്ന് തുടങ്ങുന്ന പോസ്റ്റര്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് തേജസ്വിയുടെ രംഗപ്രവേശം.
ഞാന്‍ തേജസ്വി, ഞാന്‍ ഹിന്ദു, ഞാന്‍ ഇന്ത്യന്‍, ഭരണഘടനയ്‌ക്കൊപ്പം ഞാന്‍ നില്‍ക്കും. ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കും. പാവപ്പെട്ടവര്‍ക്കൊപ്പവും കര്‍ഷകര്‍ക്കൊപ്പവും നില്‍ക്കും. എന്‍ആര്‍സിയും സിഎഎയും വേണ്ട... പട്‌നയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പങ്കെടുക്കുന്നതിന് തൊട്ടു മുമ്ബ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
കാലിത്തീറ്റ കുംഭകോണകേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി അധ്യക്ഷനും അച്ഛനുമായ ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററിനു മുന്നിലാണ് തേജസ്വി ബാനറുമായി നില്‍ക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരെ ബിഹാറിൽ ആര്‍ജെഡി ആഹ്വാനം ചെയ്ത ബിഹാര്‍ ബന്ദിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിലും മുന്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി പങ്കെടുത്തു. ഇന്ത്യന്‍ പതാക കയ്യിലുയര്‍ത്തിയാണ് പട്‌നയില്‍ പ്രതിഷേധ റാലി നടത്തിയത്. ജനങ്ങളോട് അണിനിരക്കാനും ആവശ്യപ്പെട്ടു. അതേസമയം, ഭേദഗതിയെ എതിര്‍ക്കണമെന്ന് കഴിഞ്ഞയാഴ്ച ലാലു യാദവ് ട്വീറ്റ് ചെയ്തിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment